ലക്‌നൗ: ഉത്തർപ്രദേശിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾ പിടിയിൽ. സീതാപൂരിലെ മിശ്രിഖ് പ്രദേശത്ത് വ്യാഴാഴ്‌ചയാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ 30കാരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സിദ്ധൗലിയിലെ മാതാവിന്‍റെ വീട്ടിൽ നിന്ന് മിശ്രിഖിലേക്ക് പോവുകയായിരുന്ന യുവതിയെ 55കാരനും ഇയാളുടെ മകനും വാഹനത്തിൽ ലിഫ്റ്റ് നൽകിയ ശേഷം പീഡിപ്പിക്കുകയായിരുന്നെന്ന് സീതാപൂർ പൊലീസ് സൂപ്രണ്ട് ആർ.പി സിംഗ് പറഞ്ഞു. തുടർന്ന് ഇരുവരും ചേർന്ന് യുവതിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. 30 ശതമാനത്തോളം പൊള്ളലേറ്റ യുവതിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്‌ടർമാർ അറിയിച്ചു. യുവതിയെ വൈദ്യപരിശോധനയ്‌ക്ക് അയക്കുമെന്നും സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചെന്നും ഇദ്യോഗസ്ഥർ വ്യക്തമാക്കി.
യു.പിയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം വധിക്കാൻ ശ്രമം - സീതാപൂർ
സിദ്ധൗലിയിലെ മാതാവിന്‍റെ വീട്ടിൽ നിന്ന് മിശ്രിഖിലേക്ക് പോവുകയായിരുന്ന യുവതിയെ 55കാരനും ഇയാളുടെ മകനും വാഹനത്തിൽ ലിഫ്റ്റ് നൽകിയ ശേഷം പീഡിപ്പിക്കുകയായിരുന്നെന്ന് സീതാപൂർ പൊലീസ് സൂപ്രണ്ട് ആർ.പി സിംഗ് പറഞ്ഞു.