ETV Bharat / bharat

പ്രതിശ്രുത വരന് മുന്നിൽ വെച്ച് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു - Sitanagaram

പ്രതിശ്രുത വരന്‍റെ കൈ കാലുകൾ കെട്ടിയിട്ട ശേഷം ഇവർ പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

WOMAN GANG RAPED INFRONT OF HER WOULD BE IN GUNTUR DISTRICT  പ്രതിശ്രുത വരന്‍റെ മുന്നിൽ വെച്ച് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു  ബലാത്സംഗം  കൂട്ട ബലാത്സംഗം  GANG RAPED  RAPE  GUNTUR DISTRICT  Sitanagaram  Thadepalli police
പ്രതിശ്രുത വരന് മുന്നിൽ വെച്ച് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു
author img

By

Published : Jun 20, 2021, 9:10 PM IST

അമരാവതി: പ്രതിശ്രുത വരന്‍റെ മുന്നിൽ വെച്ച് അജ്ഞാതർ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ തദേപള്ളിയിലെ സീതനഗരത്തിലാണ് സംഭവം.

ALSO READ: 'സ്വർണിം വിജയ് വർഷ്'; 50-ാം വിജയ വർഷം ആഘോഷിച്ച് സൈന്യം

പ്രതിശ്രുത വരനുമായി ശനിയാഴ്‌ച രാത്രി സീതാനഗരം പുഷ്കര ഘട്ടിലേക്ക് പോയ നഴ്‌സിങ് വിദ്യാർഥിയായ പെണ്‍കുട്ടിയെയാണ് രണ്ട് പേർ ബലാത്സംഗത്തിനിരയാക്കിയത്. യുവതിയുടെ കൂടെയുണ്ടായിരുന്ന പ്രതിശ്രുത വരന്‍റെ കൈ കാലുകൾ കെട്ടിയിട്ട ശേഷം ഇവർ പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

ALSO READ: പിഡിപി യൂത്ത് പ്രസിഡൻ്റ് വഹീദ് ഉർ റഹ്മാൻ പരയെ ശ്രീനഗർ സെൻട്രൽ ജയിലിലേക്ക് മാറ്റി

ബലാത്സംഗത്തിനിരയായ പെൺകുട്ടി ഗുണ്ടൂർ ജിജിഎച്ചിൽ ചികിത്സയിലാണ്. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി തദേപ്പള്ളി പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്ന് പ്രത്യേക ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്നും കുറ്റവാളികളെ ഉടൻ പിടികൂടുമെന്നും ഗുണ്ടൂർ അർബൻ എസ്‌പി ആരിഫ് ഹഫീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.