ന്യൂഡല്‍ഹി: ഡല്‍ഹി ദ്വാരകയില്‍ നാല്‍പത്തിരണ്ടുകാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദ്വാരക സ്വദേശി മോനിക ശര്‍മയാണ് മരിച്ചത്. ശനിയാഴ്‌ച രാത്രിയാണ് സംഭവം. കഴുത്തറുത്ത നിലയിലാണ് മോനികയെ കണ്ടത്തിയത്.
മകള്‍ക്കൊപ്പമാണ് മോനിക താമസിച്ചിരുന്നത്. വീട്ടില്‍ അതിക്രമിച്ച കയറിയതിന്‍റെയോ കവര്‍ച്ച ശ്രമം നടന്നതിന്‍റെയോ ലക്ഷണങ്ങളില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി ദ്വാരക ഡിസിപി സന്തോഷ് കുമാര്‍ മീണ അറിയിച്ചു.
Also Read: സാങ്കേതിക തകരാര്‍; തിരുവനന്തപുരത്ത് എയര്‍ഫോഴ്‌സ് വിമാനം അടിയന്തരമായി ഇറക്കി