ETV Bharat / bharat

ക്ഷേത്രത്തിന് പുറത്ത് ഭിക്ഷ യാചിച്ച് സ്വരുക്കൂട്ടിയ സമ്പാദ്യം ക്ഷേത്രത്തിലേക്ക് തന്നെ ദാനം ചെയ്‌ത് 80കാരി - karnataka woman donates one lakh to temple

കര്‍ണാടകയിലെ ബന്ദ്‌വാളിലുള്ള ക്ഷേത്രത്തിന് പുറത്ത് ഭിക്ഷ യാചിച്ച് ജീവിക്കുന്ന വയോധികയാണ് ക്ഷേത്രത്തിലേക്ക് ഒരു ലക്ഷം രൂപ ദാനം ചെയ്‌തത്.

കര്‍ണാടക വയോധിക ക്ഷേത്രം ദാനം  ഭിക്ഷ പണം ദാനം ചെയ്‌തു  80കാരി ഒരു ലക്ഷം രൂപ ദാനം ചെയ്‌തു  woman donates rs 1 lakh to temple  karnataka woman donates one lakh to temple  woman donates money to temple where she begs
ക്ഷേത്രത്തിന് പുറത്ത് ഭിക്ഷ യാചിച്ച് സ്വരുക്കൂട്ടിയ സമ്പാദ്യം ക്ഷേത്രത്തിലേക്ക് തന്നെ ദാനം ചെയ്‌ത് 80കാരി
author img

By

Published : Apr 23, 2022, 8:23 PM IST

ബന്ദ്‌വാള്‍ (കര്‍ണാടക): ക്ഷേത്രത്തിന് പുറത്ത് ഭിക്ഷ യാചിച്ച് സ്വരുക്കൂട്ടിയ പണം മുഴുവന്‍ അതേ ക്ഷേത്രത്തിലേക്ക് തന്നെ ദാനം ചെയ്‌ത് 80കാരി. കര്‍ണാടകയിലെ ബന്ദ്‌വാളിലാണ് സംഭവം. കുന്ദാപൂർ ഗംഗോളി സ്വദേശി അശ്വത്തമ്മയാണ് ക്ഷേത്രത്തിലേക്ക് ഒരു ലക്ഷം രൂപ ദാനം ചെയ്‌തത്.

പൊലൈ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന രാജ രാജേശ്വരി ക്ഷേത്രത്തിന് പുറത്ത് ഭിക്ഷ യാചിച്ചാണ് അശ്വത്തമ്മ ജീവിക്കുന്നത്. ക്ഷേത്രത്തില്‍ വര്‍ഷം തോറും നടക്കുന്ന ഉത്സവമായ ജാത്രയില്‍ നിന്നാണ് പ്രധാനമായും പണം സ്വരൂപിക്കുന്നത്. ഇവിടെ ദിവസേനെയുള്ള അന്നദാനത്തിലേക്കായാണ് അശ്വത്തമ്മ തന്‍റെ സമ്പാദ്യം ദാനം ചെയ്‌തത്.

ഒരു വര്‍ഷം മുന്‍പ് ഉഡുപ്പിയിലെ ഗുരുനരസിംഹ, തന്നൂര്‍ കാഞ്ചുഗുഡ ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലേക്ക് 5 ലക്ഷം രൂപ ഇവര്‍ ദാനം ചെയ്‌തിരുന്നു. അയ്യപ്പ ഭക്തയായ ഇവര്‍ ശബരിമലയിലേക്കും മുന്‍പ് പണം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 25 വര്‍ഷമായി അന്നദാനത്തിനായി അശ്വത്തമ്മ പണം നല്‍കിവരികയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.