ETV Bharat / bharat

Woman Delivers Quadruplets And Three Die : ഒറ്റപ്രസവത്തിൽ നാലുകുഞ്ഞുങ്ങൾ, പിന്നാലെ 3 പേർ മരണപ്പെട്ടു

Three Newborns Passed away in Jammu and Kashmir : ജമ്മു കശ്‌മീരിലെ കുപ്‌വാര ജില്ലയിലാണ് സംഭവം

woman Delivers Quadruplets and Three Die  woman Delivers Quadruplets  ഒറ്റപ്രസവത്തിൽ നാലുകുഞ്ഞുങ്ങൾ  newborns passed away  newborns died  newborns death  നവജാത ശിശുക്കൾ മരിച്ചു  നവജാത ശിശുക്കൾ മരണപ്പെട്ടു  Three Newborns Passed away in Jammu and Kashmir
woman Delivers Quadruplets and Three Die
author img

By ETV Bharat Kerala Team

Published : Oct 23, 2023, 7:49 PM IST

കേരൻ (ജമ്മുകശ്‌മീർ): ഒറ്റ പ്രസവത്തിൽ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെങ്കിലും മണിക്കൂറുകൾക്കുള്ളിൽ അതിൽ മൂന്ന് പേരെയും നഷ്‌ടപ്പെട്ട് ഒരമ്മ. ജമ്മു കശ്‌മീരിലെ കുപ്‌വാര ജില്ലയിലാണ് സംഭവം (woman Delivers Quadruplets and Three Die). വടക്കൻ കശ്‌മീരിൽ നിന്നുള്ള ഷഫാഖ് ഭട്ടിനും ഭാര്യ ഖാലിദയ്‌ക്കുമാണ് വലിയ ദുരന്തം നേരിടേണ്ടി വന്നത്. ഖാലിദ ജന്മം നൽകിയ മൂന്ന് നവജാത ശിശുക്കൾ മരിച്ചതായി പ്രാദേശിക റിപ്പോർട്ടുകൾ പുറത്തുവന്നു.

ഗുരുതരാവസ്ഥയിലുള്ള നാലാമത്തെ കുഞ്ഞിനെ വിദഗ്‌ധ ചികിത്സയ്‌ക്കായി ശ്രീനഗറിലെ ഒരു മെഡിക്കൽ സ്ഥാപനത്തിലേക്ക് മാറ്റി. കുപ്‌വാരയിലെ സബ് ജില്ലാ ആശുപത്രിയിൽ (എസ്‌ഡിഎച്ച്) ആണ് ഖാലിദ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. എന്നാൽ ഇവരിൽ മൂന്ന് നവജാതശിശുക്കൾ മരണപ്പെടുകയായിരുന്നെന്നും ഇത് മാതാപിതാക്കളെ തകർത്തുകളഞ്ഞെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ശേഷിക്കുന്ന പെൺകുഞ്ഞിനെ പ്രത്യേക പരിചരണത്തിനായി ഉടൻ തന്നെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാല് നവജാത ശിശുക്കളിൽ മൂന്ന് പേർ ആൺകുട്ടികളും ഒരാൾ പെൺകുട്ടിയുമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു പ്രസവത്തിൽ നാല് കുട്ടികളെ ലഭിച്ച സന്തോഷം പൊടുന്നനെ അഗാധമായ ദുഃഖത്തിലേക്ക് വഴിമാറിയ ദാരുണമായ വാർത്ത സമൂഹ മാധ്യമങ്ങളിലടക്കം അതിവേഗം പ്രചരിക്കുകയാണ്.

കഴിഞ്ഞ വർഷം സെപ്‌റ്റംബറിൽ ഒഡീഷയിലെ സോനെപൂർ ജില്ലയിലും ഒരു സ്ത്രീ ഒറ്റ പ്രസവത്തിൽ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. ബുർളയിലെ വീർ സുരേന്ദ്ര സായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ചിൽ (വിംസാർ) വച്ചാണ് യുവതി നാല് കുഞ്ഞുങ്ങളെ പ്രസവിച്ചത്. നാല് കുഞ്ഞുങ്ങളിൽ മൂന്നുപേർ പെൺകുഞ്ഞുങ്ങളും ഒരാൾ ആൺകുഞ്ഞുമാണ്.

ഇവരെല്ലാം ഒരു കിലോയിൽ താഴെ ഭാരമുള്ളവരായിരുന്നു എങ്കിലും ആരോഗ്യനില തൃപ്‌തികരമാണെന്ന് അധികൃതർ അന്ന് പറഞ്ഞിരുന്നു. ഈ വർഷം ഏപ്രിലിലും അസമിലെ കരിംഗഞ്ച് ജില്ലയിൽ ഒരു സ്‌ത്രീ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു.

യുപിയില്‍ നവജാത ശിശുക്കള്‍ മരിച്ചത് ഏസിയുടെ അമിത തണുപ്പ് കാരണം: ഉത്തര്‍ പ്രദേശ് ഷാംലിയിലെ സ്വകാര്യ ക്ലിനിക്കില്‍ നവജാത ശിശുക്കള്‍ മരണപ്പെട്ട വാർത്ത വലിയ കോളിളക്കം സൃഷ്‌ടിച്ചിരുന്നു. എസിയുടെ അമിത തണുപ്പ് കാരണമാണ് നവജാത ശിശുക്കള്‍ മരണപ്പെട്ടത്. സംഭവത്തിൽ ക്ലിനിക്ക് ഉടമയായ ഡോ. നിതുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ സെപ്‌റ്റംബര്‍ 24ന് രാവിലെയാണ് കുഞ്ഞുങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൈരാനയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ജനിച്ച കുഞ്ഞുങ്ങളെ സെപ്‌റ്റംബര്‍ 23നാണ് സ്വകാര്യ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചത്. ചെറിയ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുഞ്ഞുങ്ങളെ ഫോട്ടോ തെറാപ്പി യൂണിറ്റിലാക്കി. പിറ്റേന്ന് രാവിലെ കുഞ്ഞുങ്ങളെ സന്ദര്‍ശിക്കാന്‍ കുടുംബം എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

തുടർന്ന് ഡോക്‌ടര്‍ നീതു ഉറങ്ങാനായി രാത്രി മുഴുവന്‍ എസി ഓണ്‍ ചെയ്‌തിരുന്നതായി കുടുംബം പരാതി നല്‍കി പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി സെക്ഷന്‍ 304 പ്രകാരമാണ് ഡോക്‌ടര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. സംഭവത്തില്‍ ആരോഗ്യ വകുപ്പും അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നു.

READ MORE: Doctor Arrested In New Born Death Case യുപിയില്‍ നവജാത ശിശുക്കള്‍ മരിച്ചത് ഏസിയുടെ അമിത തണുപ്പ് കാരണം; ഡോക്‌ടര്‍ക്കെതിരെ കേസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.