ETV Bharat / bharat

Rajkot Suicide | മരിച്ച മുൻ ഭാര്യയുടെ ആത്മാവ് ശരീരത്തിലുണ്ടെന്ന് ആരോപിച്ച് മര്‍ദനം; മനംനൊന്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് പിടിയില്‍ - ആത്മഹത്യ

ഗുജറാത്തിൽ മുൻ ഭാര്യയുടെ ആത്മാവിന്‍റെ പേരിൽ ഭാര്യയെ മാനസിക പീഡനത്തിനിരയാക്കി ആത്മഹത്യയിലേയ്‌ക്ക് നയിച്ചയാൾ അറസ്‌റ്റിൽ

Rajkot Suicide  Woman committed suicide Rajkot  superstitious beliefs  husbands superstitious beliefs wife suicide  Suicide  ഭർത്താവിന്‍റെ മാനസിക പീഡനം  ഭാര്യയുടെ ആത്മാവ് ശരീരത്തിൽ  അന്തവിശ്വാസം  ആത്മഹത്യ  ഭർത്താവിന്‍റെ അന്തവിസ്വാസത്തെ തുടർന്ന ആത്മഹത്യ
Rajkot Suicide
author img

By

Published : Aug 5, 2023, 7:33 PM IST

ഗാന്ധിനഗര്‍ : ഗുജറാത്തിൽ ഭർത്താവിന്‍റെ മാനസിക പീഡനത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്‌തു. രാജ്‌കോട്ട് സ്വദേശിനിയായ ജൽപയാണ് മരണപ്പെട്ടത്. ഇവരുടെ ഭർത്താവ് ലക്ഷ്‌മൺ കോലി, യുവതിയെ അന്തവിശ്വാസത്തിന്‍റെ പേരിൽ നിരന്തരം പീഡിപ്പിച്ചതാണ് മരണത്തിന് കാരണമായതെന്നാണ് വിവരം.

ഇരുവരും ആറ് മാസം മുൻപാണ് വിവാഹിതരായത്. എന്നാൽ ലക്ഷ്‌മണിന്‍റെ മരണപ്പെട്ട മുൻ ഭാര്യയുടെ ആത്മാവ് ജൽപയുടെ ശരീരത്തിലുണ്ടെന്ന് ആരോപിച്ചായിരുന്നു ഇയാൾ യുവതിയെ പീഡിപ്പിച്ചിരുന്നത്. മരണപ്പെട്ട മുൻ ഭാര്യയുടെ ചിത്രങ്ങൾ വീട്ടിൽ സൂക്ഷിക്കുകയും അവരുടെ ഫോട്ടോയ്‌ക്ക് മുൻപിൽ ദിവസവും ദീപങ്ങൾ കത്തിക്കുകയും കർമങ്ങൾ നടത്തുകയും ചെയ്‌തിരുന്നു. ഇതിന് പുറമെ ആദ്യ ഭാര്യ തന്നെ സ്വപ്‌നത്തിൽ സന്ദർശിച്ചതായും ജൽപയുടെ ശരീരത്തിലാണ് അവരുടെ ആത്മാവ് വസിക്കുന്നതെന്നും അയാൾ അവകാശവാദം ഉയര്‍ത്തി.

ഇതിനെ തുടർന്ന് ശരീരികയും മാനസികവുമായും ലക്ഷ്‌മൺ, ജൽപയെ പീഡിപ്പിക്കുകയായിരുന്നു. ഭർത്താവിന്‍റെ ക്രൂരമായ പെരുമാറ്റത്തിൽ മനംനൊന്ത് ജൽപ സഹായത്തിനായി സ്വന്തം കുടുംബത്തെ സമീപിച്ചിരുന്നതായാണ് പൊലീസ് നൽകുന്ന വിവരം. ലക്ഷ്‌മണിന്‍റെ പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങൾ ആക്രമണ സ്വഭാവത്തിലേയ്‌ക്ക് തിരിയുകയും യുവതിയെ അസഹനീയമായ മാനസിക പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. തുടർന്നാണ് യുവതി ജീവനൊടുക്കിയത്.

യുവതിയുടെ പിതാവ് ഭഗവാൻജി ഭായ്, മരുമകന്‍ ലക്ഷ്‌മൺ കോലിക്കെതിരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അജി ഡെം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്‌റ്റ് ചെയ്യുകയുമായിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

also read : Newborn Died | അശുഭ സമയത്ത് ജനനം, അമ്മയോടൊപ്പം നാടുകടത്തിയ നവജാതശിശു അസുഖം ബാധിച്ച് മരിച്ചു

അന്തവിശ്വാസത്തിന്‍റെ പേരിൽ സ്വയം തലയറുത്ത് ദമ്പതികൾ : ഇക്കഴിഞ്ഞ ഏപ്രിൽ മാസമാണ് ഗുജറാത്തിൽ അന്തവിശ്വാസത്തിന്‍റെ പേരിൽ ഗില്ലറ്റിൻ (ശിരഛേദം ചെയ്യാനുള്ള യന്ത്രം) ഉപയോഗിച്ച് ദമ്പതികൾ ആത്മഹത്യ ചെയ്‌തത്. ഇരുവരും സ്വയം ബലി അർപ്പിച്ചതാണെന്നാണ് പൊലീസ് നിഗമനം. കർഷകനായ ഹേമു മക്വാനയും (38), ഭാര്യ ഹൻസബെൻ മക്വാനയുമാണ് (35) എന്നിവരാണ് ഗില്ലറ്റിൻ ഉപയോഗിച്ച് തല അറുത്ത് ജീവനൊടുക്കിയത്.

സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്ത ആത്മഹത്യ കുറിപ്പിൽ തങ്ങളുടെ മരണത്തിൽ ആരും ഉത്തരവാദികളല്ലെന്നും പുറമെ ബലിയർപ്പണത്തെ കുറിച്ചും സൂചിപ്പിച്ചിരുന്നു. ഗുജറാത്തി ഭാഷയിൽ എഴുതിയ കുറിപ്പിൽ ഹേമുവിന്‍റെ ഒപ്പും ഹൻസയുടെ പെരുവിരലിന്‍റെ അടയാളവും രേഖപ്പെടുത്തിയിരുന്നതായാണ് പൊലീസ് പറയുന്നത്. സ്വന്തം കൃഷി സ്ഥലത്ത് വച്ച് ഹോമകുണ്ഡം ഒരുക്കിയായിരുന്നു മന്ത്രവാദവും തുടർന്നുള്ള ബലിയും ദമ്പതികൾ നടത്തിയത്.

മന്ത്രവാദവും പൂജയും നടത്തിയ ശേഷം ഗില്ലറ്റിനിൽ തലവെച്ച് സ്വയം ശിരസ് അറുക്കുകയായിരുന്നു. ഇതിനായി ദമ്പതികൾ ഗില്ലറ്റിൻ സ്വയം നിർമിച്ചെന്നും പൊലീസ് പറയുന്നു. ശിരസ് ഹോമകുണ്ഡത്തിലേക്ക് വീഴുന്ന രീതിയിൽ ഗില്ലറ്റിൻ സമീപം ക്രമീകരിച്ചായിരുന്നു ഇവർ ശിരസറുത്തത്.

Read More : ഗില്ലറ്റിൻ ഉപയോഗിച്ച് സ്വയം തല അറുത്ത് ദമ്പതികൾ ; നരബലിയെന്ന് പൊലീസ് നിഗമനം, അന്വേഷണം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.