ETV Bharat / bharat

Witch Murder Supreme Court Verdict: ദുര്‍മന്ത്രവാദിനിയെ കൊലപ്പെടുത്തിയ കേസ്: ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളുടെ അപ്പീല്‍ തള്ളി - Calcutta High Court

Supreme Court Dismissed Appeal On Witch Murder In West Bengal: 30 വര്‍ഷം മുന്‍പ് നടന്ന കേസിലാണ് പ്രതികളുടെ ഹര്‍ജി തള്ളിക്കൊണ്ടുള്ള സുപ്രീം കോടതി വിധി

Witch murder Supreme Court Verdict  Witch Murder Supreme Court Verdict  Witch Murder Supreme Court Verdict West Bengal
Witch Murder Supreme Court Verdict
author img

By ETV Bharat Kerala Team

Published : Sep 14, 2023, 10:44 AM IST

Updated : Sep 14, 2023, 11:49 AM IST

ന്യൂഡൽഹി: പശ്ചിമ ബംഗാളില്‍ ദുര്‍മന്ത്രവാദിനിയെ കൊലപ്പെടുത്തിയ കേസില്‍ (Witch murder in west bengal) ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികളുടെ അപ്പീൽ തള്ളി സുപ്രീം കോടതി (Supreme Court Verdict). കേസിൽ 15 വർഷത്തിലേറെ ജയിൽവാസം അനുഭവിച്ചുവരികയായിരുന്നു പ്രതികൾ. കേസരി മഹാതോ എന്ന സ്‌ത്രീയെ 1993ലാണ് പ്രതികള്‍ കൊലപ്പെടുത്തിയത്.

ജസ്റ്റിസുമാരായ അഭയ് എസ് ഓക, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. 'സാക്ഷികളുടെ മൊഴികളിലും രേഖാമൂലമുള്ള തെളിവുകളിലും മറ്റ് അപാകതകള്‍ ഇല്ലാത്തതിനാല്‍ വിചാരണ കോടതിക്ക് എന്തെങ്കിലും തരത്തിലുള്ള പിഴവുണ്ടായി എന്ന് ഞങ്ങൾ കരുതുന്നില്ല. പ്രതികള്‍ ജീവപര്യന്തം തടവിനുള്ള ശിക്ഷ ചെയ്‌തവരാണ്' - ബെഞ്ച് തങ്ങളുടെ നിരീക്ഷണം രേഖപ്പെടുത്തി.

കൽക്കട്ട ഹൈക്കോടതി (Calcutta High Court) വിധി ശരിവച്ചുകൊണ്ടാണ് ബെഞ്ച് അഭിപ്രായം വ്യക്തമാക്കിയത്. 'കൊലപ്പെടുത്താൻ തങ്ങൾക്ക് പ്രത്യേക ഉദ്ദേശ്യമൊന്നും ഇല്ലായിരുന്നു. ദുര്‍മന്ത്രവാദം തുടരാതിരിക്കാന്‍ സ്‌ത്രീയെ ഒരു പാഠം പഠിപ്പിക്കുക എന്നത് മാത്രമേ ഞങ്ങൾ ആഗ്രഹിച്ചിരുന്നുള്ളു.' - ഈ വാദം പ്രതികള്‍ ഉയര്‍ത്തിയെങ്കിലും കോടതി തള്ളിക്കളയുകയായിരുന്നു.

'കൊലപ്പെടുത്തിയത് മാരകായുധങ്ങൾ കൊണ്ട്': 'മാരകായുധങ്ങൾ കൊണ്ടാണ് കൊലപാതകം നടത്തിയത്. പ്രതികള്‍ സ്‌ത്രീയുടെ സമീപത്തെത്തിയത് അവരെ ദുര്‍മന്ത്രവാദത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ വേണ്ടിയല്ല. മരിച്ച സ്‌ത്രീയുടെ തലയിൽ ഏറ്റ മുറിവുകളില്‍ നിന്നും വ്യക്തമാണ് മുന്‍കൂട്ടി തീരുമാനിച്ച് ഉറപ്പിച്ചുള്ള കുറ്റകൃത്യമാണ് പ്രതികള്‍ നടത്തിയതെന്ന്.' - ബെഞ്ച് നിരീക്ഷിച്ചു.

ALSO READ | മന്ത്രവാദവും ദുരാചാരങ്ങളും നിരോധിക്കണം; ചട്ടം വൈകുന്നതിനെ കുറിച്ച് സര്‍ക്കാരിനോട് ഹൈക്കോടതി

'കേസില്‍ ആകെയുള്ള അഞ്ച് പ്രതികളും മരിച്ച സ്‌ത്രീയെ ദുര്‍മന്ത്രവാദിനി എന്ന് വിളിച്ചിരുന്നു. സ്‌ത്രീ ദുര്‍മന്ത്രവാദത്തിൽ ഏർപ്പെട്ട് നാട്ടുകാര്‍ക്ക് പ്രതിസന്ധി സൃഷ്‌ടിച്ചിരുന്നു.' - സാക്ഷി നല്‍കിയ മൊഴിയില്‍ പറയുന്നു. സെപ്റ്റംബർ 12നാണ് ബെഞ്ച് ഇതുസംബന്ധിച്ച വിധിന്യായം പുറപ്പെടുവിച്ചത്.

വിധിന്യായത്തില്‍ പറയുന്നത് ഇങ്ങനെ: 'സംഭവ സമയത്ത് കുറ്റാരോപിതരായ മറ്റുള്ളവരില്‍ ആയുധങ്ങളൊന്നും കൈവശം ഉണ്ടായിരുന്നില്ല. മരിച്ചയാളെ കുറ്റാരോപിതരായ മറ്റുള്ളവര്‍ ആക്രമിച്ചിരുന്നില്ലെങ്കിലും ഇവര്‍ സംഘത്തിന്‍റെ ഭാഗമായിരുന്നു. സംഭവം നടന്നതിന്‍റെ തലേദിവസം രാത്രി കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഇവര്‍ സംഭവ സ്ഥലത്തെത്തിയത്.' - കോടതി ഉത്തരവില്‍ വ്യക്തമാക്കി.

READ MORE | ഗ്രാമവാസികള്‍ക്കെതിരെ മന്ത്രവാദം നടത്തിയെന്നാരോപിച്ച് വൃദ്ധ ദമ്പതികളെ നാട്ടുകാർ തല്ലിക്കൊന്നു; പത്ത് പേര്‍ കസ്റ്റഡിയില്‍

Last Updated : Sep 14, 2023, 11:49 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.