മുംബൈ: സൂപ്പർമാർക്കറ്റുകളിലും വാക്-ഇൻ സ്‌റ്റോറുകളിലും വൈൻ വിൽക്കാൻ അനുമതി നൽകാനുള്ള മഹാരാഷ്ട്ര സർക്കാരിന്‍റെ തീരുമാനം കർഷകരുടെ വരുമാനം വർധിപ്പിക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്.
ബിജെപിക്കെതിരെ റാവത്ത് രൂക്ഷ വിമർശനം ഉന്നയിച്ചു, "ബിജെപി എതിർക്കുക മാത്രമാണ് ചെയ്യുന്നത്, എന്നാൽ കർഷകർക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല. മല്ലികാർജുൻ ഖാർഗെ പറഞ്ഞത് ശരിയാണ്. ബിജെപി പൊതുമേഖല വിറ്റു - സഞ്ജയ് റാവത്ത് പറഞ്ഞു.
മഹാരാഷ്ട്രയെ മദ്യരാഷ്ട്രമാക്കി മാറ്റാനാണ് ശിവസേനയുടെ നേതൃത്വത്തിലുള്ള സഖ്യസർക്കാർ ആഗ്രഹിക്കുന്നതെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നേരത്തെ പറഞ്ഞിരുന്നു. സംസ്ഥാനത്തുടനീളമുള്ള സൂപ്പർമാർക്കറ്റുകളിലും വാക്ക്-ഇൻ സ്‌റ്റോറുകളിലും 5,000 രൂപ ഫ്ലാറ്റ് വാർഷിക ലൈസൻസിങ് ഫീസിൽ വൈൻ വിൽക്കാനുള്ള നിർദേശത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യാഴാഴ്‌ച അനുമതി നൽകി. ഇന്ത്യൻ വൈനറികൾക്ക് കൂടുതൽ ആക്‌സസ് ചെയ്യാവുന്ന വിപണി ഉറപ്പാക്കാനാണ് തീരുമാനമെന്ന് സംസ്ഥാന കാബിനറ്റ് അറിയിച്ചു.
Also read:കണക്കുകൾക്കപ്പുറം വിധിയെഴുതുന്ന വാരാണസി സൗത്ത്; പിടിച്ചടക്കാനൊരുങ്ങി രാഷ്‌ട്രീയ പാർട്ടികൾ