ETV Bharat / bharat

മന്ത്രിസഭ പുനസംഘടന ഉടനെന്ന് കർണാടക മുഖ്യമന്ത്രി

author img

By

Published : Jul 31, 2021, 12:56 PM IST

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പടെയുള്ള നേതാക്കളുമായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കൂടിക്കാഴ്‌ച നടത്തിയിരുന്നു.

basavaraj bommai  amit shah  bommai cabinet expansion  karnataka cabinet expansion  കർണാടക മന്ത്രിസഭ പുനസംഘടന  മന്ത്രിസഭ പുനസംഘടന വാർത്ത  ബസവരാജ് ബൊമ്മെ വാർത്ത  ബസവരാജ് ബൊമ്മെ മന്ത്രിസഭ  karnataka cabinet expansion  karnataka cabinet expansion news  Basavaraj Bommai cabinet news  Basavaraj Bommai cabinet expansion  Basavaraj Bommai news
മന്ത്രിസഭ പുനസംഘടന ഉടനെയെന്ന് കർണാടക മുഖ്യമന്ത്രി

ന്യൂഡൽഹി : കർണാടകയിൽ മന്ത്രിസഭ പുനസംഘടന ഉടനെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ജൂലൈ 28ന് കർണാടകയിലെ 23-ാമത്തെ മുഖ്യമന്ത്രിയായി ചുമതലയേറ്റ ബസവരാജ് ബൊമ്മെയുടെ ആദ്യ ഡൽഹി സന്ദർശനത്തിനിടെയായിരുന്നു പ്രതികരണം.

ജിഎസ്‌ടി ഇളവുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്‌ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന് ലഭിക്കാനുള്ള ഈ വർഷത്തെയും കഴിഞ്ഞ വർഷത്തെയും ജിഎസ്‌ടി ഇളവുകൾ സംബന്ധിച്ച് കേന്ദ്രമന്ത്രിയുമായി ആശയ വിനിമയം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

READ MORE: ബസവരാജ് ബൊമ്മെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തും

വെള്ളിയാഴ്‌ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബൊമ്മെ കൂടിക്കാഴ്‌ച നടത്തിയിരുന്നു. സംസ്ഥാനത്തിന്‍റെ എയിംസ് ആവശ്യവും റായ്‌ച്ചൂർ ജില്ലയിൽ എയിംസിനോട് കിടപിടിക്കുന്ന സ്ഥാപനം വേണമെന്നും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയിൽ ബൊമ്മെ ആവശ്യപ്പെട്ടു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ, ജല മന്ത്രി ഗജേന്ദ്ര സിങ് ശിഖാവത്ത്, ലോക്‌സഭ സ്‌പീക്കർ ഓം പ്രകാശ്‌ ബിർള, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര കൽക്കരി മന്ത്രി പ്രഹ്ളാദ് ജോഷി, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.