ETV Bharat / bharat

ഹോളിവുഡ് നടന്‍ വില്‍ സ്‌മിത്ത് ഇന്ത്യയില്‍ - വില്‍ സ്മിത്ത് ഇന്ത്യയില്‍

ഓസ്‌കര്‍ വേദിയില്‍ അവതാരകനായ ക്രിസ്റോക്കിനെ മുഖത്തടിച്ചതിന് ശേഷം വില്‍ സ്‌മിത്ത് ഒരു പൊതു പരിപാടിയിലും പങ്കെടുത്തിരുന്നില്ല.

Will Smith in India  Will Smith spotted at private airport in Mumbai  will smith visits india  will smith spotted in mumbai  will smith latest news  വില്‍ സ്മിത്ത് ഇന്ത്യയില്‍  വില്‍ സ്മിത്ത് ഹിന്ദു സന്യാസിയോടൊപ്പം
ഹോളിവുഡ് നടന്‍ വില്‍ സ്‌മിത്ത് ഇന്ത്യയില്‍
author img

By

Published : Apr 23, 2022, 2:07 PM IST

മുംബൈ: ഹോളിവുഡ് നടന്‍ വില്‍ സ്‌മിത്ത് ഇന്ത്യയില്‍. മുംബൈയിലെ ഒരു സ്വകാര്യ വിമാനത്താവളത്തിലാണ് അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ഓസ്‌കര്‍ വേദിയില്‍ തന്‍റെ ഭാര്യയെ കളിയാക്കിയതിന് അവതാരകനായ ക്രിസ് റോക്കിനെ വില്‍ സ്‌മിത്ത് മുഖത്തടിച്ചത് വലിയ വിവാദത്തിന് കാരണമായിരുന്നു. അതിനുശേഷം ഒരു പൊതുപരിപാടിയിലും വില്‍ സ്‌മിത്ത് പങ്കെടുത്തിരുന്നില്ല.

ഒരു ഹിന്ദു സന്യാസിയും വില്‍ സ്‌മിത്തിനോടൊപ്പമുണ്ടായിരുന്നു. ഇന്ത്യയില്‍ അദ്ദേഹത്തിന്‍റെ പരിപാടികള്‍ എന്തൊക്കെയാണെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഫേസ്‌ബുക്ക് വാച്ച് സീരിസിന്‍റെ ഭാഗമായി 2019ല്‍ അദ്ദേഹം ഹരിദ്വാര്‍ സന്ദര്‍ശിച്ചിരുന്നു. കൂടാതെ 'സ്റ്റുഡന്‍റ് ഓഫ് ദ ഇയര്‍ 2' എന്ന സിനിമയില്‍ ഒരു അതിഥി വേഷവും ആ സന്ദര്‍ശനത്തില്‍ അദ്ദേഹം ചെയ്‌തിരുന്നു.

ക്രിസ്റോക്കിനെ മുഖത്തടിച്ച സംഭവത്തെ തുടര്‍ന്ന് വില്‍ സ്‌മിത്ത് അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സില്‍ നിന്നും രാജിവച്ചിരുന്നു. 10 വര്‍ഷത്തേക്ക് ഓസ്‌കര്‍ അക്കാദമിയുടെ പരിപാടികളില്‍ പങ്കെടുക്കുന്നതിന് വില്‍ സ്‌മിത്തിന് വിലക്കുണ്ട്.

ALSO READ: വില്‍ സ്‌മിത്തിന് 10 വര്‍ഷത്തെ വിലക്ക്‌

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.