കൊല്‍ക്കത്ത : മെയ് 5 മുതല്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യമായി കൊവിഡ് വാക്സിന്‍ നല്‍കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ദക്ഷിണ ദിനാജ്‌പൂരിലെ തപാനിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.
Also Read: ബംഗാളില്‍ ടിഎംസിയുടെ ഏഴ് പോളിങ് ഏജന്‍റുമാരെ കാണാനില്ലെന്ന് പരാതി
മെയ് 5ന് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും, അതിന് ശേഷം മാസ് വാക്സിനേഷന്‍ നടപ്പാക്കും, കുത്തിവയ്പ്പിന്‍റെ പൂര്‍ണ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നും അവര്‍ വിശദീകരിച്ചു.
കൊവിഡ് കേസുകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ഓക്സിജനും, ആശുപത്രി കിടക്കകളും മുന്‍കൂറായി തയ്യാറാക്കിയിട്ടുണ്ടെന്നും മമത അറിയിച്ചു.