ETV Bharat / bharat

കാര്‍ത്തിക് ആര്യന് പകരം നാഗ ചൈതന്യയോ? റീമേക്കിനൊരുങ്ങി ഭൂൽ ഭുലയ്യ 2.. - കസ്‌റ്റഡി

കാർത്തിക് ആര്യന്‍റെ ബോക്‌സ് ഓഫീസ് ഹിറ്റായ ഹൊറർ കോമഡി ചിത്രം ഭൂൽ ഭുലയ്യ 2ന്‍റെ സൗത്ത് റീമേക്കിൽ നാഗ ചൈതന്യ പ്രത്യക്ഷപ്പെടുമെന്ന് റിപ്പോർട്ടുകൾ. ഈ റിപ്പോര്‍ട്ടുകളെ കുറിച്ച് നടന്‍റെ ടീം പ്രതികരിക്കുന്നു...

Naga Chaitanya star in Bhool Bhulaiyaa 2 remake  Bhool Bhulaiyaa 2 remake  Naga Chaitanya  Bhool Bhulaiyaa 2  ഭൂൽ ഭുലയ്യ 2 റീമേക്കിൽ  ഭൂൽ ഭുലയ്യ 2 റീമേക്കിൽ നാഗ ചൈതന്യ അഭിനയിക്കുമോ  നാഗ ചൈതന്യ  ഭൂൽ ഭുലയ്യ 2  കാര്‍ത്തിക് ആര്യന് പകരം നാഗ ചൈതന്യയോ  റീമേക്കിനൊരുങ്ങി ഭൂൽ ഭുലയ്യ 2  ഹൊറർ കോമഡി ചിത്രം ഭൂൽ ഭുലയ്യ 2  ഭൂൽ ഭുലയ്യ 2ന്‍റെ സൗത്ത് റീമേക്കിൽ നാഗ ചൈതന്യ  കാർത്തിക് ആര്യന്‍റെ ബ്ലോക്ക്ബസ്‌റ്റര്‍ ഹൊറർ കോമഡി  ജ്യോതിക  നാഗ ചൈതന്യയുടെ ബോളിവുഡ് അരങ്ങേറ്റം  കസ്‌റ്റഡി  ലാൽ സിംഗ് ഛദ്ദ
കാര്‍ത്തിക് ആര്യന് പകരം നാഗ ചൈതന്യയോ? റീമേക്കിനൊരുങ്ങി ഭൂൽ ഭുലയ്യ 2..
author img

By

Published : Jun 7, 2023, 3:51 PM IST

മുംബൈ (മഹാരാഷ്ട്ര): ബോളിവുഡ് ക്യൂട്ട് താരം കാർത്തിക് ആര്യന്‍റെ ബ്ലോക്ക്ബസ്‌റ്റര്‍ ഹൊറർ കോമഡി ചിത്രം 'ഭൂൽ ഭുലയ്യ 2' ന്‍റെ സൗത്ത് റീമേക്കിൽ തെന്നിന്ത്യന്‍ സൂപ്പര്‍ താരം നാഗചൈതന്യ അഭിനയിക്കുമെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് നടന്‍റെ ടീം. 'ഭൂൽ ഭുലയ്യ 2' റീമേക്കില്‍ നാഗ ചൈതന്യ പ്രത്യക്ഷപ്പെടുമെന്ന റിപ്പോര്‍ട്ടുകള്‍ താരത്തിന്‍റെ ടീം നിഷേധിച്ചു.

തെന്നിന്ത്യന്‍ താരസുന്ദരി ജ്യോതിക നായികയായെത്തുന്ന ചിത്രത്തിന്‍റെ സൗത്ത് റീമേക്കിൽ നാഗ ചൈതന്യ അഭിനയിക്കുന്നു എന്ന അഭ്യൂഹങ്ങളോട് നാഗ ചൈതന്യയുടെ ടീം സോഷ്യൽ മീഡിയയിലൂടെയാണ് പ്രതികരിച്ചത്. 'വസ്‌തുത പരിശോധിക്കുക: ഭൂൽ ഭുലയ്യ 2 റീമേക്കില്‍ നാഗചൈതന്യ അഭിനയിക്കുമെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ തികച്ചും തെറ്റാണ്.' -ഇപ്രകാരമാണ് നാഗചൈതന്യയുടെ ടീം ട്വിറ്ററില്‍ കുറിച്ചത്.

അനീസ് ബസ്‌മി സംവിധാനം ചെയ്‌ത 'ഭൂൽ ഭുലയ്യ 2'ല്‍, കാർത്തിക് ആര്യൻ, കിയാര അദ്വാനി, തബു എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. കൂടാതെ പരേഷ് റാവൽ, രാജ്‌പാല്‍ യാദവ്, അശ്വിനി കൽസേക്കർ, സഞ്ജയ് മിശ്ര തുടങ്ങിയവരും മികച്ച റോളുകളില്‍ എത്തിയിരുന്നു.

അതേസമയം കഴിഞ്ഞ വര്‍ഷം (2022ല്‍) ആയിരുന്നു നാഗ ചൈതന്യയുടെ ബോളിവുഡ് അരങ്ങേറ്റം. ആമിർ ഖാന്‍ നായകനായെത്തിയ 'ലാൽ സിംഗ് ഛദ്ദ' ആയിരുന്നു നാഗ ചൈതന്യയുടെ ആദ്യ ബോളിവുഡ് ചിത്രം. അദ്വൈത് ചൗഹാൻ സംവിധാനം ചെയ്‌ത ചിത്രത്തിൽ കരീന കപൂർ കപൂര്‍ ഖാന്‍ ആയിരുന്നു ആമിര്‍ ഖാന്‍റെ നായികയായെത്തിയത്. വലിയ ഹൈപ്പുകളോടെ തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് ബോക്‌സോഫിസിൽ മികച്ച വിജയം നേടാനോ തിയേറ്ററുകളില്‍ പ്രേക്ഷകരെ പിടിച്ചിരുത്താനോ കഴിഞ്ഞില്ല.

ആക്ഷൻ ത്രില്ലർ ചിത്രം 'കസ്‌റ്റഡി'യാണ് നാഗ ചൈതന്യയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. 'കസ്‌റ്റഡി'യിലൂടെ താരം തമിഴകത്ത് അരങ്ങേറ്റം കുറിക്കുകയായിരുന്നു. നാഗ ചൈതന്യയുടെ കരിയറിലെ 22-ാമത്തെ ചിത്രം കൂടിയായിരുന്നു 'കസ്‌റ്റഡി'.

കൃതി ഷെട്ടിയാണ് ചിത്രത്തില്‍ നാഗ ചൈതന്യയുടെ നായികയായെത്തിയത്. നാഗ ചൈതന്യയും കൃതി ഷെട്ടിയും കേന്ദ്രകഥാപാത്രങ്ങളിലെത്തിയ സിനിമയില്‍ അരവിന്ദ് സ്വാമി, പ്രിയാമണി, ശരത് കുമാർ, സമ്പത്ത് രാജ്, പ്രേംജി അമരൻ, വെണ്ണേല കിഷോർ, പ്രേമി വിശ്വനാഥ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. തമിഴ്, തെലുഗു എന്നീ ഭാഷകളിലായി മെയ് 12നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

തെന്നിന്ത്യന്‍ താരം സമാന്തയുമായുള്ള തന്‍റെ വിവാഹ മോചനത്തെ കുറിച്ച് അടുത്തിടെ താരം ചില വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. 'പിരിഞ്ഞതില്‍ കുഴപ്പം ഇല്ല. അത് അവരുടെ വ്യക്തിപരമായ സന്തോഷത്തിന് വേണ്ടിയുള്ള പരസ്‌പര തീരുമാനം ആണ്. അവള്‍ സന്തോഷവതി ആണെങ്കില്‍, ഞാന്‍ സന്തോഷവാന്‍ ആണ്. അത്തരമൊരു സാഹചര്യത്തില്‍ വിവാഹമോചനം ആണ് ഏറ്റവും നല്ല തീരുമാനം' -ഇപ്രകാരമായിരുന്നു നാഗചൈതന്യയുടെ പ്രതികരണം.

Also Read: 'വേര്‍പിരിയല്‍ സൗഹാര്‍ദ്ദപരമല്ല, ജീവിതം കഠിനമായിരുന്നു'; പ്രതികരിച്ച് സാമന്തയും നാഗ ചൈതന്യയും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.