ETV Bharat / bharat

ബിജെപിയുമായി സഖ്യമുണ്ടാക്കിയാൽ ജെഡിഎസ് വിടുമെന്ന് എസ്.ആർ ശ്രീനിവാസ് എം‌എൽ‌എ

author img

By

Published : Dec 21, 2020, 12:17 PM IST

മതേതരത്വത്തിന്‍റെ അടിസ്ഥാന അടിത്തറയിലാണ് ജെഡിഎസ് നിർമിച്ചിരിക്കുന്നതെന്നും എച്ച്.ഡി കുമാരസ്വാമി ബിജെപിയുമായി സഖ്യം ചേരാൻ തീരുമാനിച്ചാൽ പലരും പാർട്ടി വിട്ട് സ്വന്തം പാത തെരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Will leave JDS, if HD Kumaraswamy forms coalition with BJP: SR Sreenivas  JDS  HD Kumaraswamy  SR Sreenivas  HD Kumaraswamy forms coalition with BJP  ബിജെപി  ജെഡിഎസ് വിടുമെന്ന് എസ്. ആർ ശ്രീനിവാസ് എം‌എൽ‌എ
ജെഡിഎസ്

ബെംഗളൂരു: എച്ച്ഡി കുമാരസ്വാമി ബിജെപിയുടെ സഖ്യമുണ്ടാക്കാൻ തീരുമാനിച്ചാൽ നിരവധി എം‌എൽ‌എമാരും നേതാക്കളും പാർട്ടി വിടുമെന്ന് ജെ‌ഡിഎസ് എം‌എൽ‌എ എസ്.ആർ ശ്രീനിവാസ്. മതേതരത്വത്തിന്‍റെ അടിസ്ഥാന അടിത്തറയിലാണ് ജെഡിഎസ് നിർമിച്ചിരിക്കുന്നതെന്നും എച്ച്.ഡി കുമാരസ്വാമി ബിജെപിയുമായി സഖ്യം ചേരാൻ തീരുമാനിച്ചാൽ പലരും പാർട്ടി വിട്ട് സ്വന്തം പാത തെരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുമാരസ്വാമിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നതിന് പിന്നാലെയാണ് ശ്രീനിവാസിന്‍റെ പ്രസ്താവന. അതേസമയം, ബിജെപിയുമായി സഖ്യത്തിന് യാതൊരു ഉദ്ദേശവുമില്ലെന്ന് കുമാരസ്വാമി വ്യക്തമാക്കി. എച്ച്ഡി ദേവേഗൗഡയുടെ ഓഫീസ് സ്ഥിരീകരിച്ചതനുസരിച്ച്, ബിജെപിയുമായി ലയിക്കാനോ സഖ്യമുണ്ടാക്കാനോ അദ്ദേഹം അനുമതി നൽകിയിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.