ETV Bharat / bharat

Keerthy Suresh| മഹാനടിക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു; നാഗ ചൈതന്യയുടെ നായികയായി കീര്‍ത്തി സുരേഷ്‌? - നാഗ ചൈതന്യയും കീർത്തി സുരേഷും

ചന്ദു മൊണ്ടേത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നാഗ ചൈതന്യയും കീർത്തി സുരേഷും ഒന്നിച്ചഭിനയിക്കുന്നു. നേരത്തെ മഹാനടി എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ചിട്ടുണ്ട്.

Keerthy Suresh play lead opposite Naga Chaitanya  Keerthy Suresh  Naga Chaitanya  Chandoo Mondeti next project  Chandoo Mondeti  മഹാനടിക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു  മഹാനടി  നാഗ ചൈതന്യയുടെ നായികയായി കീര്‍ത്തി സുരേഷ്‌  നാഗ ചൈതന്യയും കീർത്തി സുരേഷും  മഹാനടി
നാഗ ചൈതന്യയുടെ നായികയായി കീര്‍ത്തി സുരേഷ്‌?
author img

By

Published : Jun 23, 2023, 5:01 PM IST

Updated : Jun 23, 2023, 5:14 PM IST

തെലുഗു സൂപ്പര്‍താരം നാഗ ചൈതന്യ Naga Chaitanya, സംവിധായകന്‍ ചന്ദു മൊണ്ടേത്തിയുടെ Chandoo Mondeti പ്രോജക്‌ടില്‍ പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ബോക്‌സോഫിസ് വിജയമായിരുന്ന 'പ്രേമം സവ്യസാചി' Premam Savyasach എന്ന സിനിമയ്‌ക്ക് വേണ്ടിയും ചന്ദു മൊണ്ടേത്തിയും നാഗ ചൈതന്യയും ഒന്നിച്ചിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് ഇരുവരും ഒരുമിക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ കീര്‍ത്തി സുരേഷാണ് Keerthy Suresh ചിത്രത്തില്‍ നാഗ ചൈതന്യയുടെ നായികയായെത്തുന്നത്. അതേസമയം, ഇത് രണ്ടാം തവണയാണ് കീർത്തി സുരേഷും നാഗ ചൈതന്യയും ഒന്നിക്കുന്നത്. നേരത്തെ 'മഹാനടി' Mahanati എന്ന ബ്ലോക്ക്ബസ്‌റ്റര്‍ ചിത്രത്തിലും ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു.

എന്നാല്‍ 'മഹാനടി'യില്‍ ദുല്‍ഖര്‍ സല്‍മാന്‍റെ Dulquer Salmaan നായികയായാണ് കീര്‍ത്തി സുരേഷ് വേഷമിട്ടത്. അതുകൊണ്ട് തന്നെ പുതിയ പ്രോജക്‌ടിലൂടെ കീര്‍ത്തിയും നാഗ ചൈതന്യയും ഇതാദ്യമായി ജോഡികളായി എത്തുകയാണ്. 'മഹാനടി'യില്‍ തന്‍റെ പരേതനായ മുത്തച്ഛന്‍ അക്കിനേനി നാഗേശ്വര റാവുവിനെയാണ് നാഗ ചൈതന്യ അവതരിപ്പിച്ചത്.

എന്നാല്‍ ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം കാത്തിരിക്കുകയാണ് ആരാധകര്‍. നിര്‍മാതാവ് ബണ്ണി വാസും Bunny Vaas സിനിമയുടെ നിര്‍മാണത്തിന്‍റെ ഭാഗമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ബണ്ണി വാസുമായി ഇത് രണ്ടാം തവണയാണ് നാഗ ചൈതന്യ കൈകോര്‍ക്കുന്നത്.

ഒരു യഥാർഥ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം. തന്‍റെ പ്രണയത്തിന് വേണ്ടി നായകന്‍ സാഹസത്തിന് തുനിയുന്നതാണ് ചിത്ര പശ്ചാത്തലം. ഒരു ബോട്ട് ഡ്രൈവറുടെ വേഷമാണ് ചിത്രത്തില്‍ നാഗ ചൈതന്യയ്‌ക്ക്. ഈ പ്രോജക്‌ടിന്‍റെ തിരക്കഥയ്‌ക്കായി സംവിധായകന്‍ ഏറെ നാളായി ജോലി ചെയ്യുകയാണെന്നും ചിത്രം ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

നിരൂപക-പ്രേക്ഷക പ്രശംസ ലഭിച്ച വെങ്കട്ട് പ്രഭുവിന്‍റെ Venkat Prabhu 'കസ്‌റ്റഡി'യിലാണ് Custody ഏറ്റവും ഒടുവിലായി നാഗ ചൈതന്യ അഭിനയിച്ചത്. നാഗ ചൈതന്യയെ കൂടാതെ കൃതി ഷെട്ടിയും Krithi Shetty അരവിന്ദ് സ്വാമിയും Arvind Swami ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്‌തു.

സിനിമ നിലവിൽ ആമസോൺ പ്രൈം വീഡിയോയില്‍ Custody on Amazon Prime Video ലഭ്യമാണ്. മലയാളം, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം സ്‌ട്രീമിങ് നടത്തുന്നത്. ശിവ എന്ന യുവ കോണ്‍സ്‌റ്റബിളായാണ് ചിത്രത്തില്‍ നാഗ ചൈതന്യ വേഷമിട്ടത്. രാജു എന്ന അപകടകാരിയായ കുറ്റവാളിയായി അരവിന്ദ് സ്വാമിയും പ്രത്യക്ഷപ്പെട്ടു. രാജുവിനെ ബെംഗളൂരുവിലെ കോടതിയിലേക്ക് കൊണ്ടു പോകാനുള്ള വലിയ അപകടസാധ്യതയുള്ള ഉത്തരവാദിത്തം ഏല്‍പ്പിക്കപ്പെട്ട കോണ്‍സ്‌റ്റബിള്‍ ശിവയെ കേന്ദ്രീകരിച്ചുള്ള ഒരു ആക്ഷൻ ഡ്രാമയാണ് 'കസ്‌റ്റഡി'.

അതേസമയം നാഗ ചൈതന്യ തന്‍റെ അടുത്ത പ്രോജക്‌ടിനെ കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല. കീര്‍ത്തി സുരേഷിന്‍റെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രമാണ് 'മാമന്നന്‍'. ജൂണ്‍ 29ന് റിലീസിനെത്തുന്ന ചിത്രത്തില്‍ ഉദയനിധി സ്‌റ്റാലിനും വടിവേലുവും ഫഹദ് ഫാസിലും വേഷമിടുന്നുണ്ട്. മാരി സെല്‍വരാജ് ആണ് സിനിമയുടെ സംവിധാനം.

Also Read: കാര്‍ത്തിക് ആര്യന് പകരം നാഗ ചൈതന്യയോ? റീമേക്കിനൊരുങ്ങി ഭൂൽ ഭുലയ്യ 2..

Last Updated : Jun 23, 2023, 5:14 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.