ഇടുക്കി: തേയില തോട്ടത്തിലെ തൊഴിലാളികളുടെ താമസസ്ഥലത്തെത്തിയ കാട്ടാന സൃഷ്‌ടിച്ചത് വൻ പരിഭ്രാന്തി. ഇന്ന് (07.11.22) രാവിലെയാണ് കൊമ്പന്‍ എന്നുപേരുള്ള കാട്ടാന പഴയ മൂന്നാറിലെ തേയില തോട്ടത്തില്‍ പണിയെടുക്കുന്ന തമിഴ്‌നാട് സ്വദേശികളുടെ താമസസ്ഥലത്തേക്ക് എത്തിയത്. കാട്ടാനയുടെ അലര്‍ച്ച കേട്ട് നാട്ടുകാര്‍ അതിനെ ഒച്ചയുണ്ടാക്കി തുരത്താന്‍ ശ്രമിക്കുന്നതിന്‍റെതായി മൊബൈലില്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
കൊമ്പന്‍റെ അലര്‍ച്ച കേട്ട് ചിലരെല്ലാം കതകടച്ച് വീട്ടിനകത്ത് തന്നെ ഇരിക്കുകയും ചിലര്‍ ചിതറി ഓടുകയുമായിരുന്നു. ഒരുകാലത്ത് മൂന്നാറുകാരെ ഏറെ ഭീതിപ്പെടുത്തിയിരുന്നത് പടയപ്പ എന്ന കാട്ടാനയായിരുന്നു. എന്നാല്‍ നിലവില്‍ കൊമ്പന്‍ ടൗണിലും ഉള്‍പ്രദേശങ്ങളിലും ഒരുപോലെ ഭീതി പടര്‍ത്തുന്നുണ്ട്.