നാഗോണ്‍ (അസം): നാഗോണ്‍ ജില്ലയിലെ കാമ്പൂരില്‍ ഭീതി പരത്തി വീണ്ടും കാട്ടാന കൂട്ടം. കാട്ടില്‍ നിന്ന് രാത്രി ഇറങ്ങിയ കാട്ടാന കൂട്ടം റെയിൽവേ ട്രാക്ക് മുറിച്ചു കടന്ന് കാമ്പൂർ പതിയാപം റിസർവിൽ താവളമുറപ്പിച്ചിരിക്കുകയാണ്. ആനകള്‍ തമ്മിലുള്ള സംഘര്‍ഷവും പ്രദേശവാസികളെ ഭയപ്പെടുത്തുന്നുണ്ട്.
ബാമുനി, കണ്ടലി മലനിരകളിൽ നിന്നാണ് കാട്ടാനകൾ ഭക്ഷണം തേടി കൂട്ടമായി നെൽപ്പാടങ്ങളിലേക്ക് ഇറങ്ങുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്തരത്തില്‍ കാട്ടില്‍ നിന്ന് ജനവാസ മേഖലയിലേക്ക് ഇറങ്ങിയ ഗര്‍ഭിണിയായ ആന ഉള്‍പ്പെടെ മൂന്ന് ആനകള്‍ ട്രെയിന്‍ ഇടിച്ച് ചെരിഞ്ഞിരുന്നു. റെയില്‍വേ ട്രാക്ക് മുറിച്ചു കടന്ന സമയത്ത് ട്രെയിന്‍ ഇടിച്ചാണ് ആനകള്‍ ചെരിഞ്ഞത്.
നിരവധി ആനകൾ രാത്രികാലങ്ങളിൽ റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നുണ്ടെങ്കിലും റെയിൽവേ വകുപ്പ് നടപടി എടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. പതിയാപം, ചാങ്‌ജുറൈ, ടെറ്റെലിസറ, തെലിയാത്തി തുടങ്ങിയ സ്ഥലങ്ങളിലാണ് ആനകൾ കൂട്ടമായി എത്തുന്നത്.