ETV Bharat / bharat

Who was Hardeep Singh Nijjar : ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തെ ഉലച്ച കൊലപാതകം; ആരാണ് ഹര്‍ദീപ് സിങ് നിജ്ജാര്‍?

author img

By ETV Bharat Kerala Team

Published : Sep 20, 2023, 11:29 AM IST

Updated : Sep 20, 2023, 11:40 AM IST

Hardeep Singh Nijjar Murder : ഇന്ത്യ തലയ്‌ക്ക് വിലയിട്ട, കാനഡ സ്വന്തം പൗരനായി കണ്ട ഹര്‍ദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകം, ഉലയുന്ന ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം.

Canada and India  Who was Hardeep Singh Nijjar  Who is Hardeep Singh Nijjar  Hardeep Singh Nijjar latest  Hardeep Singh Nijjar  ആരാണ് ഹര്‍ദീപ് സിങ് നിജ്ജാര്‍  ഹര്‍ദീപ് സിങ് നിജ്ജാര്‍  ഖാലിസ്ഥാന്‍ വിഘടനവാദി  ഖാലിസ്ഥാന്‍  ഇന്ത്യ കാനഡ നയതന്ത്ര ബന്ധം
Who was Hardeep Singh Nijjar

ന്യൂഡല്‍ഹി : ദിനംപ്രതി വഷളാകുന്ന ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിന് പിന്നിലെ അദൃശ്യ കാരണമാകുന്ന ഖാലിസ്ഥാന്‍ വിഘടനവാദി നേതാവിന്‍റെ കൊലപാതകം. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കുക കൂടി ചെയ്‌തതോടെ രാജ്യങ്ങള്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പരകോടിയിലേക്കെത്തുമെന്ന് തന്നെ കരുതേണ്ടിയിരിക്കുന്നു. ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തിന് ഉലച്ചില്‍ തട്ടിക്കാന്‍ മാത്രം പോന്ന ഒരു ഖലിസ്ഥാന്‍ നേതാവ്, ആരാണ് ഹര്‍ദീപ് സിങ് നിജ്ജാര്‍? (Who was Hardeep Singh Nijjar)

നിരോധിത സംഘടനായ ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സിന്‍റെ (കെടിഎഫ്) തലവനായിരുന്നു ഹർദീപ് സിങ് നിജ്ജാർ (Sikh activist Hardeep Singh Nijjar). കൊല്ലപ്പെടുന്ന സമയത്ത് സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുമായി ചേർന്ന് സിഖ് പ്രവാസികൾക്കിടയിൽ അനൗദ്യോഗിക റഫറണ്ടം സംഘടിപ്പിക്കുകയായിരുന്നു ഇയാൾ. സബർബൻ വാൻകൂവറിലെ ഒരു സിഖ് ക്ഷേത്രത്തിന്‍റെ അഥവ ഗുരുദ്വാരയുടെ പ്രസിഡന്‍റായി പ്രവർത്തിച്ചിരുന്ന ഹര്‍ദീപ് സിങ് നിജ്ജാറിന് പ്ലംബിങ് ബിസിനസും ഉണ്ടായിരുന്നു.

2016ൽ വാൻകൂവർ സണ്ണിന് നൽകിയ അഭിമുഖത്തിൽ, ഒരു തീവ്രവാദി സെല്ലിന് നേതൃത്വം നൽകുന്നതായി സംശയിക്കുന്നെന്ന ഇന്ത്യൻ മാധ്യമ റിപ്പോർട്ടുകളെ ഹര്‍ദീപ് സിങ് നിജ്ജാര്‍ നിരസിക്കുകയുണ്ടായി. തനിക്കെതിരായ എല്ലാ ആരോപണങ്ങളും വാസ്‌തവ വിരുദ്ധമാണെന്നായിരുന്നു നിജ്ജാറിന്‍റെ മറുപടി. 20 വർഷമായി താൻ ഇവിടെ താമസിക്കുകയാണെന്നും തന്‍റെ റെക്കോർഡുകളെല്ലാം കൃത്യമാണെന്നുമാണ് അന്ന് നിജ്ജാർ പറഞ്ഞത്.

ഇക്കഴിഞ്ഞ ജൂൺ 18നാണ് അജ്ഞാതരുടെ വെടിയേറ്റ് നിജ്ജാർ കൊല്ലപ്പെട്ടത് (Hardeep Singh Nijjar murder). ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ ഒരു സിഖ് സാംസ്‌കാരിക കേന്ദ്രത്തിന് പുറത്ത് വച്ചായിരുന്നു സംഭവം. പിന്നീട് ജി20 ഉച്ചകോടിയിൽ കൈകൊടുത്ത് പിരിഞ്ഞ രണ്ട് രാജ്യങ്ങൾ തമ്മിൽ ശീതയുദ്ധം ആരംഭിച്ചതാണ് ലോകം കണ്ടത്.

പരസ്‌പരം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചും ഉന്നത നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയും കാനഡയും ഇന്ത്യയും സംഘർഷാവസ്ഥയിൽ നിലകൊള്ളുകയാണ്. ഖലിസ്ഥാൻ തീവ്രവാദിയായ ഹര്‍ദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകമാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളാകാൻ ഇടയാക്കിയത്.

ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ച നിജ്ജാർ : 2020ൽ ആണ് ഹര്‍ദീപ് സിങ് നിജ്ജാറിനെ ഇന്ത്യ തീവ്രവാദിയായി മുദ്രകുത്തുന്നത്. വർഷങ്ങളായി നിജ്ജാറിന്‍റെ ഭീകര പ്രവ‌ർത്തനങ്ങളിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. 2016ൽ സിഖ് ജനത കൂടുതലുള്ള പഞ്ചാബിൽ ഹര്‍ദീപ് സിങ് നിജ്ജാർ ബോംബ് സ്‌ഫോടനം നടത്തുകയും വാൻകൂവറിന് തെക്ക് കിഴക്കുള്ള ഒരു ചെറിയ നഗരത്തിൽ ഭീകരർക്ക് പരിശീലനം നൽകുകയും ചെയ്‌തതായി സംശയിക്കുന്നു എന്ന് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം അദ്ദേഹം നിഷേധിച്ചു.

2020ൽ നിജ്ജാറിനെതിരെ ഇന്ത്യ ക്രിമിനൽ കേസ് ഫയൽ ചെയ്‌തു. ബിജെപി സർക്കാരിന്‍റെ വിവാദമായ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ പഞ്ചാബിൽ നിന്ന് ന്യൂഡൽഹിയിലെത്തിയ നിരവധിയായ കർഷകർക്കിടയിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിക്കാൻ ഗൂഢാലോചന നടത്തി, ഇന്ത്യ ഗവൺമെന്‍റിനെതിരെ കലാപത്തിന് ആളുകളെ പ്രേരിപ്പിച്ചു എന്നായിരുന്നു കേസ്.

കൂടാതെ കഴിഞ്ഞ വർഷം, ഇന്ത്യയിലെ ഒരു ഹിന്ദു പുരോഹിതനെ ആക്രമിച്ച കേസിൽ നിജ്ജാറിന് പങ്കുണ്ടെന്നും അധികാരികൾ ആരോപിച്ചിരുന്നു. തുടർന്ന് ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് ഏകദേശം 16,000 ഡോളർ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

വിഘടന വാദത്തിനെതിരെ ഇന്ത്യ : ആധുനിക സിഖ് സ്വാതന്ത്ര്യ പ്രസ്ഥാനം 1940കളിൽ ആരംഭിച്ചിരുന്നെങ്കിലും 1970കളിലും 1980കളിലും രാജ്യത്തെ പിടിച്ചുകുലുക്കിയ ഒരു സായുധ കലാപമായി അത് മാറുകയായിരുന്നു. 1984ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി സിഖ് മതത്തിന്‍റെ ഏറ്റവും വിശുദ്ധമായ ആരാധനാലയത്തിൽ (സുവര്‍ണ ക്ഷേത്രം) അഭയം പ്രാപിച്ച സായുധ വിഘടനവാദികളെ പിടികൂടാൻ റെയ്‌ഡിന് (ഓപ്പറേഷൻ ബ്ലൂ സ്റ്റാർ) ഉത്തരവിട്ടു. നൂറുകണക്കിന് ആളുകൾ ഇതിന്‍റെ ഭാഗമായി കൊല്ലപ്പെട്ടു.

ഒടുക്കം, അധികം താമസിയാതെ തന്‍റെ രണ്ട് സിഖ് അംഗരക്ഷകരാൽ ഇന്ദിര ഗാന്ധി വധിക്കപ്പെട്ടു. ഇതിന് മറുപടിയായി, ഇന്ത്യയിൽ ഉടനീളം വ്യാപകമായ സിഖ് വിരുദ്ധ കലാപങ്ങളാണ് അരങ്ങേറിയത്. അടുത്തിടെ, ഹിന്ദു ദേശീയവാദം ഉയർത്തുന്ന, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഹിന്ദു ഇതര അവകാശ പ്രസ്ഥാനങ്ങളെയും വിമതരെയും തകർക്കുന്ന സമീപനം സ്വീകരിച്ചിരുന്നു.

നിജ്ജാറിനായി അണിചേർന്ന് കാനഡയിലെ സിഖ് ജനത : ഹര്‍ദീപ് സിങ് നിജ്ജാറിന്‍റെ ജീവന് ഭീഷണി ഉണ്ടായിരുന്നതായി അയാളുടെ കൊലപാതകത്തിന് ശേഷം അഭിഭാഷകനും സിഖ് ഫോർ ജസ്റ്റിസിന്‍റെ വക്താവുമായ ഗുർപത്വന്ത് സിങ് പന്നൂൻ പറഞ്ഞു. രണ്ട് വർഷത്തിനിടെ ഇത് രണ്ടാമതാണ് കാനഡയിലെ സിഖ് സമുദായത്തിലെ പ്രമുഖനായ ഒരാൾ കൊല ചെയ്യപ്പെടുന്നത്. കൊല്ലപ്പെടുന്നതിന് തലേദിവസം താൻ നിജ്ജാറുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും ഗുർപത്വന്ത് സിങ് പന്നൂൻ പറഞ്ഞു. തന്‍റെ ജീവൻ അപകടത്തിലാണെന്ന് കനേഡിയൻ ഇന്‍റലിജൻസ് മുന്നറിയിപ്പ് നൽകിയിരുന്നതായി നിജ്ജാർ പറഞ്ഞെന്നും പന്നൂൻ പറയുന്നു.

Canada and India  Who was Hardeep Singh Nijjar  Who is Hardeep Singh Nijjar  Hardeep Singh Nijjar latest  Hardeep Singh Nijjar  ആരാണ് ഹര്‍ദീപ് സിങ് നിജ്ജാര്‍  ഹര്‍ദീപ് സിങ് നിജ്ജാര്‍  ഖാലിസ്ഥാന്‍ വിഘടനവാദി  ഖാലിസ്ഥാന്‍  ഇന്ത്യ കാനഡ നയതന്ത്ര ബന്ധം
നിജ്ജാറിനായി അണിചേർന്ന് കാനഡയിലെ സിഖ് ജനത

നിജ്ജാർ കൊല്ലപ്പെട്ട് ഏകദേശം ഒരാഴ്‌ചയ്‌ക്ക് ശേഷം, കാനഡയിലെ സിഖ് സമുദായത്തിൽ നിന്നുള്ള 200 ഓളം പ്രതിഷേധക്കാർ വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റിന് മുന്നിൽ പ്രകടനം നടത്താൻ ഒത്തുകൂടി. സ്വതന്ത്ര സിഖ് രാഷ്‌ട്രത്തിനായുള്ള അദ്ദേഹത്തിന്‍റെ ആഹ്വാനവുമായി കൊലപാതകത്തിന് ബന്ധമുണ്ടെന്ന് പ്രതിഷേധക്കാരിൽ പലർക്കും ബോധ്യമുണ്ടായിരുന്നു.

നിജ്ജാറിന്‍റെ മരണശേഷം ലഭിച്ച പിന്തുണയും നിരത്തിലിറങ്ങിയ ജനസാഗരവുമെല്ലാം അദ്ദേഹം സമൂഹത്തിന്‍റെ കണ്ണിൽ ആരായിരുന്നു എന്നതിന്‍റെ സൂചനയാണെന്ന് ബ്രിട്ടീഷ് കൊളംബിയ സിഖ് ഗുരുദ്വാര കൗൺസിലിന്‍റെ വക്താവ് മോനീന്ദർ സിങ് മാധ്യമങ്ങൾക്ക് മുന്നിൽ ചൂണ്ടിക്കാട്ടി. പഞ്ചാബിലുൾപ്പെടെ ലോകമെമ്പാടുമുള്ള സമൂഹത്തെ ഞെട്ടിച്ചതാണ് ഈ സംഭവമെന്നും സിംഗ് പറഞ്ഞു. നിജ്ജാറിന്‍റെ കൊലപാതകത്തിൽ സമൂഹം തകർന്നെന്നാണ് പാർലമെന്‍റ് അംഗം സുഖ് ധലിവാൾ അഭിപ്രായപ്പെട്ടത്.

ഇന്ത്യ-കാനഡ ബന്ധം ഉലയുന്നു : ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്‍റുകള്‍ക്ക് ബന്ധമുണ്ടെന്നാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാര്‍ലമെന്‍റില്‍ ആരോപണം ഉന്നയിച്ചത്. രഹസ്യാന്വേഷണ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ ഇതിനുള്ള തെളിവ് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നായിരുന്നു കനേഡിയന്‍ പ്രധാനമന്ത്രിയുടെ അവകാശ വാദം. ഇതിന് പിന്നാലെ ഒരു ഇന്ത്യന്‍ ഉന്നത നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കുകയും ചെയ്‌തിരുന്നു.

എന്നാൽ ഒട്ടും വൈകാതെ ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണങ്ങള്‍ തള്ളി ഇന്ത്യയും രംഗത്തെത്തി. കാനഡയില്‍ ഉണ്ടായിട്ടുള്ള ഏതെങ്കിലും അക്രമ സംഭവങ്ങളില്‍ ഇന്ത്യന്‍ ഭരണകൂടത്തിന് പങ്കുണ്ടെന്ന ആരോപണം തീര്‍ത്തും അസംബന്ധമാണെന്ന് ഇന്ത്യ വ്യക്തമാക്കി. നിയമ വാഴ്‌ചയോട് ശക്തമായ പ്രതിബദ്ധത പ്രകടിപ്പിക്കുന്ന ഒരു ജനാധിപത്യ രാഷ്‌ട്രമാണ് നമ്മുടേതെന്നും ഇത്തരത്തിലുള്ള അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ അങ്ങേയറ്റം ആശങ്ക സൃഷ്‌ടിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയ ഇന്ത്യ കനേഡിയന്‍ നയതന്ത്ര പ്രതിനിധിയെ പുറത്താക്കുകയും ചെയ്‌തിരുന്നു.

READ ALSO: India Expels Senior Canadian Diplomat : ബന്ധം ഉലയുന്നു ; കനേഡിയന്‍ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി ഇന്ത്യ, രാജ്യം വിടാന്‍ നിര്‍ദേശം

Last Updated : Sep 20, 2023, 11:40 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.