കൊല്‍ക്കത്ത: സംസ്ഥാന നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ടത്തില്‍ പശ്ചിമ ബംഗാളില്‍ 76.16 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. വൈകിട്ട് അഞ്ച് മണി വരെയുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. അഞ്ച് ജില്ലകളില്‍ നിന്നുള്ള 44 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്ന് നടന്നത്. കൂച്ച് ബിഹാര്‍ ജില്ലയിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. ആകെയുള്ള വോട്ടര്‍മാരില്‍ 79.73 ശതമാനം പേര്‍ ഇതുവരെ വോട്ട് രേഖപ്പെടുത്തി.
ഹൂഗ്ലിയില്‍ 76.20 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി. സൗത്ത് 24 പര്‍ഗനാസില്‍ 75.49 ശതമാനം പേരും, ഹൗറയില്‍ 75.03 ശതമാനം പേരും അലിപൗര്‍ദൗറില്‍ 73.65 ശതമാനം പേരും വോട്ട് ചെയ്തു. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറരവരെയാണ് വോട്ടിങ്ങിന് സമയം അനുവദിച്ചിരിക്കുന്നത്. 15,940 പോളിങ് സ്‌റ്റേഷനുകളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. ആദ്യ മൂന്ന് ഘട്ടങ്ങളിലും മികച്ച പോളിങ്ങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഒന്നാം ഘട്ടത്തില്‍ 84.13 ശതമാനവും, രണ്ടാം ഘട്ടത്തില്‍ 86.11 ശതമാനം പേരും, മൂന്നാം ഘട്ടത്തില്‍ 84.61 ശതമാനം പേരും വോട്ട് രേഖപ്പെടുത്തിയിരുന്നു. ആറ് ഘട്ടങ്ങളിലായി സംസ്ഥാനത്തെ 250 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. മാര്‍ച്ച് രണ്ടിനാണ് വോട്ടെണ്ണല്‍.
കൂടുതല്‍ വായനയ്‌ക്ക് : പശ്ചിമബംഗാളിൽ നാല് പേര്‍ വെടിയേറ്റ് മരിച്ചു; ഒരിടത്ത് തെരഞ്ഞെടുപ്പ് നിര്‍ത്തി വച്ചു