ETV Bharat / bharat

പശ്ചിമബംഗാൾ തെരഞ്ഞെടുപ്പ്; ജനങ്ങളോട് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി - അമിത് ഷാ

പ്രധാനമന്ത്രിയെ കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ പ്രസിഡന്‍റ് ജെ.പി നദ്ദ തുടങ്ങിയവർ ജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ചു കൊണ്ട് ട്വീറ്റ് ചെയ്‌തു.

PM Modi urges people in West Bengal to cast vote  enrich the festival of democracy  പശ്ചിമബംഗാൾ തെരഞ്ഞെടുപ്പ്  പശ്ചിമബംഗാൾ തെരഞ്ഞെടുപ്പ് മോദി  പശ്ചിമബംഗാൾ  പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ്  West Bengal election  West Bengal assembly election  PM Modi  അമിത് ഷാ  ജെ.പി നദ്ദ
പശ്ചിമബംഗാൾ തെരഞ്ഞെടുപ്പ്; ജനങ്ങളോട് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി
author img

By

Published : Apr 29, 2021, 9:32 AM IST

ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടത്തിൽ ജനങ്ങളോട് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

പ്രധാനമന്ത്രിയെ കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ജനങ്ങളോട് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എട്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളിൽ കഴിഞ്ഞ ഏഴു വർഷത്തെയും പോലെ വികസനവും വികസനവും സദ്‌ഭരണവും ഉറപ്പു വരുത്താൻ എല്ലാ ജനങ്ങളും വോട്ട് രേഖപ്പെടുത്തണമെന്നാണ് അമിത് ഷാ ട്വീറ്റ് ചെയ്‌തത്. ബി.ജെ.പി ദേശീയ പ്രസിഡന്‍റ് ജെ.പി നദ്ദയും വോട്ട് അഭ്യർഥിച്ച് ട്വീറ്റ് ചെയ്‌തിരുന്നു.

നാല് ജില്ലകളിലെ 35 നിയോജകമണ്ഡലങ്ങളിലായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടത്തിൽ 35 സ്‌ത്രീകൾ ഉൾപ്പെടെ 283 സ്ഥാനാർഥികളാണ് ഉള്ളത്. ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്, ബി.ജെ.പി, കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികളുടെയും ഇന്ത്യൻ സെക്യുലർ ഫ്രണ്ടിന്‍റെയും സഖ്യമായ സൻയുക്ത, ബി.എസ്.പി തുടങ്ങിയ പാർട്ടികളാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

കൂടുതൽ വായനക്ക്:- പശ്ചിമ ബംഗാള്‍ അവസാന ഘട്ട തെരഞ്ഞെടുപ്പ് ഇന്ന്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.