കൊൽക്കത്ത : തൊണ്ണൂറ്റിയഞ്ചാം വയസിൽ കൊവിഡിനെ തോൽപിച്ചിരിക്കുകയാണ് നന്ദറാണി. മെയ് 15നാണ് നന്ദറാണിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ശ്വാസോച്ഛാസം കുറഞ്ഞതിനെ തുടർന്ന് മെയ് 19ന് കൊൽക്കത്തയിലെ തപൻ സിൻഹ മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ആശുപത്രി ജീവനക്കാർ കൃത്യമായ ചികിത്സയും പരിചരണവും നൽകി. തുടർന്ന് ഇരുപത്തിയഞ്ചാം ദിവസം നന്ദറാണി കൊവിഡ് മുക്തയായി. ഓക്‌സിജന്‍റെ സഹായമില്ലാതെ സാധാരണ ജീവിതത്തിലേക്ക് എത്തിയതോടെ ശനിയാഴ്‌ച ഡിസ്‌ചാർജ് ചെയ്‌തതായി ആശുപത്രി അധികൃതർ അറിയിച്ചു.
Also Read:രാജ്യത്ത് 80,834 പേർക്ക് കൂടി കൊവിഡ് ; 71 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്
ചികിത്സിച്ച ആശുപത്രി ജീവനക്കാർക്ക് നന്ദറാണിയുടെ കുടുംബാംഗങ്ങൾ നന്ദി അറിയിച്ചു. അതേ സമയം സംസ്ഥാനത്ത് 4,286 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോെട ആക രോഗികളുടെ എണ്ണം 14,57, 273 ആയി ഉയർന്നു.
3,149 പേർ രോഗമുക്തി നേടിയതോടെ ഭേദമായവരുടെ എണ്ണം 14,24,213 ആയി. നിലവിൽ സംസ്ഥാനത്ത് 16,248 കൊവിഡ് രോഗികളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 81 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ ജീവഹാനി 16,812 ആയി.