ഭുവനേശ്വര്‍: മാതൃകാപരമായ പ്രവൃത്തിയിലൂടെ ശ്രദ്ധനേടുകയാണ് ഭുവനേശ്വര്‍ സ്വദേശിനിയായ മധുസ്‌മിത പ്രസ്‌തി എന്ന നഴ്‌സ്. ഉയര്‍ന്ന ശമ്പളത്തില്‍ കൊല്‍ക്കത്ത ഫോര്‍ട്ടീസ് ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്‌ത് വരികയായിരുന്ന മധുസ്‌മിത ഇപ്പോള്‍ ഈ ജോലി ഉപേക്ഷിച്ച് അജ്ഞാത മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന ജോലി ഭര്‍ത്താവിനൊപ്പം ചെയ്യുകയാണ്. 2019ല്‍ പരിക്കേറ്റതിനാല്‍ കാലിന്‍റെ സ്വാധീനം നഷ്ടപ്പെട്ട ഭര്‍ത്താവിന് ഒറ്റയ്‌ക്ക് മൃതദഹേങ്ങള്‍ സംസ്‌കരിക്കുക ബുദ്ധിമുട്ടേറിയ കാര്യമായതിനാലാണ് താന്‍ ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിയതെന്ന് മധുസ്‌മിത പറഞ്ഞു. ഒമ്പത് വര്‍ഷത്തോളമാണ് മധുസ്‌മിത കൊല്‍ക്കത്തയില്‍ നഴ്‌സായി ജോലി ചെയ്‌തത്. 2019 മുതല്‍ 2021 വരെയുള്ള കാലയളവില്‍ 300 കൊവിഡ് രോഗികളുടെ മൃതദേഹങ്ങളും ആത്മഹത്യ, അപകടമരണം എന്നിവയിലൂടെ ജീവന്‍ നഷ്ടപ്പെട്ട 200 മൃതദേഹങ്ങളം സംസ്‌കരിച്ചതായി മധുസ്‌മിത പറഞ്ഞു. മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന ജോലി ചെയ്യുന്നതിന്‍റെ പേരില്‍ താന്‍ നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും മധുസ്‌മിത പറയുന്നു. ഭര്‍ത്താവിന്‍റെ പേരിലുള്ള പ്രദീപ് സേവ ട്രെസ്റ്റിന് കീഴിലാണ് മധുസ്‌മിത ജോലി ചെയ്യുന്നത്.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാരം നടത്തുന്നതിന് ഭുവനേശ്വര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അനുവാദം നല്‍കിയിട്ടുള്ളതായും മധുസ്‌മിത പറഞ്ഞു. മധുസ്‌മിതയുടെ ഭര്‍ത്താവ് പതിനൊന്ന് വര്‍ഷമായി മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന ജോലി ചെയ്‌ത് വരികയാണ്. ഇതിനൊപ്പം പച്ചക്കറി വില്‍പ്പനയും ഈ ദമ്പതികള്‍ ചെയ്യുന്നുണ്ട്.
Also read: ബാർജ് അപകടം : മരണസംഖ്യ 70 ആയി, 16 പേർക്കായി തെരച്ചിൽ