ETV Bharat / bharat

വേട്ടക്കാർക്കെതിരെ ജാഗ്രത; 13 കടുവ സങ്കേതങ്ങളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ച് ഡബ്ല്യുസിസിബി - poaching in tiger reserves

മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, മഹാരാഷ്‌ട്ര സർക്കാരുകൾക്കാണ് വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ (ഡബ്ല്യുസിസിബി) നിർദേശം നൽകിയിരിക്കുന്നത്.

കടുവ  Tiger  വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ  Wildlife Crime Control Bureau  WCCB  ഛോർണ കോർ  Satpura Tiger Reserve  സത്പുര കടുവ സങ്കേതം  വനം വകുപ്പ്  poaching  wccb issues red alert to 13 tiger reserves  poaching in tiger reserves
കടുവ സങ്കേതങ്ങളിൽ റെഡ് അലർട്ട്
author img

By

Published : Jul 2, 2023, 9:14 PM IST

ഭോപ്പാൽ (മധ്യപ്രദേശ്) : വേട്ടക്കാർക്കെതിരെ രാജ്യത്തെ 13 കടുവ സങ്കേതങ്ങളിൽ 'റെഡ് അലർട്ട്' പുറപ്പെടുവിക്കുകയും, ജാഗ്രത ശക്തമാക്കാൻ മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, മഹാരാഷ്‌ട്ര സർക്കാരുകൾക്ക് നിർദേശം നൽകുകയും ചെയ്‌ത് കേന്ദ്ര സർക്കാർ. ജാഗ്രത പാലിക്കാനും കടുവ സങ്കേതങ്ങൾ സന്ദർശിക്കാനും വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയാണ് (ഡബ്ല്യുസിസിബി) ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.

ജൂൺ 26 ന് മധ്യപ്രദേശിലെ സത്പുര കടുവ സങ്കേതത്തിലെ (Satpura Tiger Reserve) ഛോർണ കോർ (Chhorna core) പ്രദേശത്തെ റിസർവോയറിൽ പ്രായപൂർത്തിയായ കടുവയുടെ ആറ് ദിവസം പഴക്കമുള്ള തലയില്ലാത്ത ജഡം കണ്ടെത്തിയതിന് തൊട്ട് പിന്നാലെയാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. പരിസ്ഥിതി ലോല മേഖലകളിൽ പട്രോളിങും നിരീക്ഷണവും ശക്തമാക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

പെഞ്ച്, കൻഹ, തഡോബ, കോർബറ്റ്, അമാൻഗഡ്, പിലിഭിത്, വാൽമീകി, രാജാജി, ഗഡ്‌ചിരോളി, ചന്ദ്രപൂർ തുടങ്ങിയ കടുവ സങ്കേതങ്ങളിലെ എല്ലാ പ്രാദേശിക ഓപ്പറേറ്റർമാരോടും ഓഫിസർമാരോടും വനങ്ങളിൽ പട്രോളിങ് ശക്തമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ക്ഷേത്രങ്ങളിലും, റെയിൽവേ സ്റ്റേഷനുകളിലും, ബസ് സ്റ്റേഷനുകളിലും, ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളിലും, പൊതു ഷെൽട്ടറുകളിലും വേട്ടക്കാരെന്ന് സംശയം തോന്നുന്നവരെ തെരയാനും ആവശ്യപ്പെട്ടിട്ടുണ്ട്.

2023 ൽ ചത്തത് 100 കടുവകൾ : അതേസമയം കടുവ ചത്ത സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വന്യജീവി വിദഗ്‌ധൻ അജയ് ദുബെ (Ajay Dubey) കേന്ദ്രത്തിനും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും കത്തയച്ചു. കടുവ വേട്ടയിൽ ആശങ്ക പ്രകടിപ്പിച്ച ദുബെ, കടുവകളെ സംരക്ഷിക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

2023ൽ രാജ്യത്തുടനീളം 100 കടുവകൾ ചത്തതായി ദുബെ പറഞ്ഞു. അതിൽ 26 എണ്ണം മധ്യപ്രദേശിൽ നിന്നാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി കടുവകളുടെ മരണത്തിൽ മധ്യപ്രദേശ് ഒന്നാം സ്ഥാനത്താണെന്നും അദ്ദേഹം പറഞ്ഞു. കടുവയുടെ തലയില്ലാത്ത ജഡം കണ്ടെത്തിയതിന് ശേഷം മാത്രമാണ് ജാഗ്രത നിർദേശം നൽകിയതെന്നും അദ്ദേഹം കത്തിൽ ആരോപിക്കുന്നു.

സംസ്ഥാനത്തെ വന്യജീവി വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ കഴിവില്ലായ്മയാണ് പ്രശ്‌നത്തിന് കാരണം. സത്പുര ടൈഗർ റിസർവിലെ ഉദ്യോഗസ്ഥരുടെ അഴിമതിയും അശ്രദ്ധയുമാണ് ഇത്തരമൊരു സംഭവത്തിലേക്ക് നയിച്ചത്. സംസ്ഥാന സർക്കാർ ഇത് ഉടൻ പരിശോധിക്കണം. അല്ലാത്തപക്ഷം രാജ്യത്ത് വന്യ മൃഗങ്ങൾക്കെതിരായ വേട്ടയാടൽ വർധിക്കും, അജയ് ദുബെ കൂട്ടിച്ചേർത്തു.

കടുവകളുടെ എണ്ണത്തിൽ വർധവ് : അതേസമയം ഏറ്റവും പുതിയ സെൻസസ് പ്രകാരം രാജ്യത്ത് കടുവകളുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പരിശോധനകള്‍ പ്രകാരം 2022ല്‍ രാജ്യത്തുള്ള കടുവകളുടെ എണ്ണം 3,167 ആണെന്ന് കടുവ സെൻസസ് റിപ്പോർട്ട് പുറത്തിറക്കിക്കൊണ്ട് അടുത്തിടെ പ്രധാനമന്ത്രി അറിയിച്ചിരുന്നു.

കൂടാതെ അടുത്ത 25 വർഷത്തില്‍ കടുവ സംരക്ഷണത്തിനായുള്ള കാഴ്‌ചപ്പാടുകള്‍ വ്യക്തമാക്കുന്ന 'അമൃത് കാൽ കാ ടൈഗർ വിഷൻ' എന്ന ലഘുലേഖയും മോദി പ്രകാശനം ചെയ്‌തിരുന്നു. കടുവ സെന്‍സസ് പ്രകാരം 2006 ല്‍ 1411 ഉം, 2010ല്‍ 1706 ഉം, 2014ല്‍ 2226 ഉം, 2018ല്‍ 2967 എണ്ണവുമായിരുന്നു രാജ്യത്തെ കടുവകളുടെ എണ്ണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.