ETV Bharat / bharat

റേഷന്‍ കാര്‍ഡില്‍ 'ദത്ത' മാറി 'കുത്ത'യായി; സര്‍ക്കാര്‍ ഉദ്യോഗസ്ഥന് മുന്നില്‍ കുരച്ചുകൊണ്ട് പ്രതിഷേധമറിയിച്ച് യുവാവ്

പശ്ചിമ ബംഗാളിലെ ബങ്കുര ജില്ലയില്‍ റേഷന്‍ കാര്‍ഡില്‍ തെറ്റായി രേഖപ്പെടുത്തിയ പേര് മാറ്റി ലഭിക്കാന്‍ ശ്രമിച്ച് മൂന്നാം തവണയും പരാജയപ്പെട്ടതിനെ തുടര്‍ന്ന് വേറിട്ട പ്രതിഷേധവുമായി യുവാവ്, ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍, ഇടപെട്ട് അധികാരികള്‍

West bengal  ration card  Dutta becomes Kutta  Man frustrated a  barks at government officer  ദത്ത  കുത്ത  റേഷന്‍ കാര്‍ഡില്‍  സര്‍ക്കാര്‍ ഉദ്യോഗസ്ഥന് മുന്നില്‍  കുരച്ചുകൊണ്ട് പ്രതിഷേധമറിയിച്ച് യുവാവ്  പശ്ചിമ ബംഗാളിലെ ബങ്കുര  കൊല്‍കത്ത  ബങ്കുര  സമൂഹമാധ്യമങ്ങള്‍  ശ്രീകാന്തി
റേഷന്‍ കാര്‍ഡില്‍ 'ദത്ത' മാറി 'കുത്ത'യായി; സര്‍ക്കാര്‍ ഉദ്യോഗസ്ഥന് മുന്നില്‍ കുരച്ചുകൊണ്ട് പ്രതിഷേധമറിയിച്ച് യുവാവ്
author img

By

Published : Nov 20, 2022, 8:53 PM IST

കൊല്‍ക്കത്ത: റേഷന്‍ കാര്‍ഡില്‍ തെറ്റായി രേഖപ്പെടുത്തിയ പേര് മാറ്റി ലഭിക്കാന്‍ വേറിട്ട പ്രതിഷേധവുമായി യുവാവ്. പശ്ചിമ ബംഗാളിലെ ബങ്കുര ജില്ലയിലാണ് ശ്രീകാന്തി ദത്ത എന്ന യുവാവ് തന്‍റെ പേര് റേഷന്‍ കാര്‍ഡില്‍ തെറ്റായി ശ്രീകാന്തി കുത്ത (ഹിന്ദി ഭാഷയില്‍ 'നായ') എന്ന് രേഖപ്പെടുത്തിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന് മുന്നില്‍ നായയെ പോലെ കുരച്ച് തന്‍റെ പ്രതിഷേധം അറിയിച്ചത്. ഇത് മൂന്നാം തവണയാണ് തനിക്ക് ഈ അനുഭവം നേരിടുന്നതെന്നും അതുകൊണ്ടാണ് ഇത്തരത്തിലൊരു പ്രതിഷേധത്തിലേക്ക് നീങ്ങിയതെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ജില്ലാ ഭരണാധികാരികളിൽ നിന്ന് പ്രതികരണമൊന്നും ലഭിച്ചിട്ടില്ല എങ്കിലും രണ്ട് ദിവസത്തിനുള്ളിൽ തെറ്റ് തിരുത്തുമെന്നാണ് ലഭിക്കുന്ന വിവരമെന്ന് അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.

റേഷന്‍ കാര്‍ഡില്‍ 'ദത്ത' മാറി 'കുത്ത'യായി; സര്‍ക്കാര്‍ ഉദ്യോഗസ്ഥന് മുന്നില്‍ കുരച്ചുകൊണ്ട് പ്രതിഷേധമറിയിച്ച് യുവാവ്

ദത്ത 'കുത്ത'യായപ്പോള്‍: ഒരു വര്‍ഷമായി ശ്രീകാന്തി ദത്ത തന്‍റെ പേര് റേഷന്‍ കാര്‍ഡില്‍ ശരിയായ രീതിയില്‍ രേഖപ്പെടുത്താന്‍ ശ്രമിച്ചുവരികയായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഓരോ തവണയും പുതിയ തെറ്റുകളുമായാണ് കാര്‍ഡ്‌ എത്തിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം തവണ ഒരു പടികൂടി കടന്ന് 'ശ്രീകാന്തി കുത്ത' എന്ന രീതിയിലേക്ക് മാറിയപ്പോഴാണ് ദത്ത പരസ്യമായ പ്രതിഷേധത്തിന് മുന്നിട്ടിറങ്ങിയത്. ഇങ്ങനെയാണ് റോഡിലൂടെ കടന്നുപോകുന്ന ബങ്കുര ബ്ലോക്ക് രണ്ടിലെ ജോയിന്‍റ്‌ ബ്ലോക്ക് ഡെവലപ്‌മെന്‍റ് ഓഫിസറുടെ (ബിഡിഒ) വാഹനത്തിന് സമീപം നിന്ന് ശ്രീകാന്തി ദത്ത കുരയ്‌ക്കുന്നതും, ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നതും. അതേസമയം വീഡിയോ പ്രചരിച്ചത് സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കും ഏറെ നാണക്കേടായതോടെ എത്രയും പെട്ടന്ന് തെറ്റുതിരുത്തി തലയൂരാനാണ് ഇവര്‍ ശ്രമിക്കുന്നത്.

West bengal  ration card  Dutta becomes Kutta  Man frustrated a  barks at government officer  ദത്ത  കുത്ത  റേഷന്‍ കാര്‍ഡില്‍  സര്‍ക്കാര്‍ ഉദ്യോഗസ്ഥന് മുന്നില്‍  കുരച്ചുകൊണ്ട് പ്രതിഷേധമറിയിച്ച് യുവാവ്  പശ്ചിമ ബംഗാളിലെ ബങ്കുര  കൊല്‍കത്ത  ബങ്കുര  സമൂഹമാധ്യമങ്ങള്‍  ശ്രീകാന്തി
ആദ്യ തിരുത്ത്

ഒന്നില്‍ തെറ്റി, മൂന്നാം തവണ 'വന്‍ തെറ്റും' പറ്റി: പൊതുജനങ്ങളുടെ അടിസ്ഥാന സർക്കാർ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആവിഷ്‌കരിച്ച 'ദുവാരെ സർക്കാർ' (സർക്കാർ നിങ്ങളുടെ വീട്ടുപടിക്കൽ) വഴിയാണ് ശ്രീകാന്തി ദത്ത ആദ്യമായി റേഷന്‍ കാര്‍ഡിലെ തെറ്റുതിരുത്താനായി ശ്രമിക്കുന്നത്. എന്നാല്‍ ആദ്യ തവണ ഇത് 'ശ്രീകണ്ഠ മൊണ്ടൽ' എന്നാണ് തിരുത്തി ലഭിച്ചത്. 'ശ്രീകാന്തി ദത്ത' എന്നത് 'ശ്രീകണ്‌ഠ മൊണ്ടല്‍' എന്ന് അജഗജാന്തരം വ്യത്യാസപ്പെട്ടതായി കണ്ടപ്പോള്‍ അദ്ദേഹം അടുത്തതായി തിരുത്തലിന് ശ്രമിച്ചു.

രണ്ടാമത് തിരുത്തി വന്നപ്പോള്‍

എന്നാല്‍ ഇത്തവണ ഇത് ശ്രീകണ്ഠ മൊണ്ടലില്‍ നിന്ന് വ്യത്യാസപ്പെട്ട് 'ശ്രീകണ്‌ഠ ദത്ത'യായി മാറി. പേരിലെ വൈരുദ്ധ്യം തുടര്‍ന്ന് വലിയ പ്രശ്‌നങ്ങളിലേക്ക് വലിച്ചിഴച്ചേക്കാം എന്ന് ഭയപ്പെട്ട് അദ്ദേഹം മൂന്നാമതും പേര് മാറ്റത്തിന് അപേക്ഷിച്ചു. ഇത്തവണ ഒരല്‍പം കടന്ന രീതിയില്‍ 'ശ്രീകാന്തി കുത്ത'യായി വന്നതോടെ അദ്ദേഹത്തിന്‍റെ ക്ഷമ നശിച്ചു. തുടര്‍ന്നാണ് വേറിട്ട പ്രതിഷേധത്തിലേക്ക് നീങ്ങുന്നത്.

മൂന്നാമത് തിരുത്തി ലഭിച്ചപ്പോള്‍. ഇതില്‍ 'ശ്രീകാന്തി കുത്ത' എന്നു കാണാം

അറ്റകൈ പ്രയോഗം: പേരുമാറ്റത്തിനായി എത്ര തവണ സര്‍ക്കാര്‍ ഓഫിസുകള്‍ കയറി പരിഹാസ്യനാകും എന്ന് ചിന്തിച്ചാണ് ശ്രീകാന്തി ദത്ത പ്രതിഷേധത്തിനിറങ്ങിയത്. ജോയിന്‍റ് ബിഡിഒയുടെ വാഹനം പ്രദേശത്തുകൂടി കടന്നുപോകുന്നുണ്ടെന്നറിഞ്ഞപ്പോൾ ദത്ത വിഷയം അവതരിപ്പിക്കാന്‍ ശ്രമിച്ചു. അടുത്ത് ചെന്നപ്പോൾ അദ്ദേഹം സംസാരിക്കാൻ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥൻ ഇരിക്കുന്ന കാറിന്‍റെ ചില്ലിനോട് ചേർന്ന് ദത്ത കുരയ്ക്കാൻ തുടങ്ങിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.