സൽമാൻ ഖാന്‍ - കത്രീന കൈഫ് ചിത്രം 'ടൈഗർ 3'യുടെ ഗംഭീര വിജയത്തിന് ശേഷം, യാഷ് രാജ് ഫിലിംസിന്‍റെ സ്‌പൈ യൂണിവേഴ്‌സില്‍ (YRF Spy Universe) നിന്നുള്ള പുതിയ ചിത്രം 'വാര്‍ 2'നായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഹൃത്വിക് റോഷൻ (Hrithik Roshan), ജൂനിയർ എൻടിആർ (Jr NTR), കിയാര അദ്വാനി (Kiara Advani) എന്നിവർ കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്ന സ്പൈ ത്രില്ലർ 'വാർ 2'ന്‍റെ ഔദ്യോഗിക റിലീസ് തീയതി (War 2 Release Date announced) പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍.
2025 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഓഗസ്‌റ്റ് 14നാണ് 'വാര്‍ 2' തിയേറ്ററുകളില്‍ എത്തുക. പ്രമുഖ ട്രേഡ് അനലിസ്‌റ്റ് തരൺ ആദർശ് ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. അയാൻ മുഖർജി സംവിധാനം ചെയ്‌ത് യാഷ് രാജ് ഫിലിംസ് നിര്‍മിക്കുന്ന 'വാര്‍ 2' ബോക്‌സ് ഓഫീസിൽ ചലനങ്ങള്‍ സൃഷ്‌ടിക്കുമെന്ന് തരണ്‍ ആദര്‍ശ് പ്രസ്‌താവിച്ചു.
-
#BreakingNews… YRF ANNOUNCES ‘WAR 2’ RELEASE DATE: INDEPENDENCE DAY WEEKEND 2025… The sixth film from #YRFSpyUniverse - #War2 - now has a release date… Get ready for mayhem at the #Boxoffice on 14 Aug 2025 [Thursday]… #AyanMukerji directs the film that’s produced by #YRF. pic.twitter.com/dHQ6BHQ9Es
— taran adarsh (@taran_adarsh) November 29, 2023 " class="align-text-top noRightClick twitterSection" data="
">#BreakingNews… YRF ANNOUNCES ‘WAR 2’ RELEASE DATE: INDEPENDENCE DAY WEEKEND 2025… The sixth film from #YRFSpyUniverse - #War2 - now has a release date… Get ready for mayhem at the #Boxoffice on 14 Aug 2025 [Thursday]… #AyanMukerji directs the film that’s produced by #YRF. pic.twitter.com/dHQ6BHQ9Es
— taran adarsh (@taran_adarsh) November 29, 2023#BreakingNews… YRF ANNOUNCES ‘WAR 2’ RELEASE DATE: INDEPENDENCE DAY WEEKEND 2025… The sixth film from #YRFSpyUniverse - #War2 - now has a release date… Get ready for mayhem at the #Boxoffice on 14 Aug 2025 [Thursday]… #AyanMukerji directs the film that’s produced by #YRF. pic.twitter.com/dHQ6BHQ9Es
— taran adarsh (@taran_adarsh) November 29, 2023
എക്‌സിലൂടെയായിരുന്നു (ട്വിറ്റര്‍) തരണ്‍ ആദര്‍ശിന്‍റെ പ്രതികരണം. 'വാര്‍ 2 റിലീസ് തീയതി യാഷ് രാജ് ഫിലിംസ് പ്രഖ്യാപിച്ചു: 2025ലെ സ്വാതന്ത്ര്യ ദിന വാരാന്ത്യം... യാഷ് രാജ് ഫിലിംസിന്‍റെ സ്‌പൈ യൂണിവേഴ്‌സില്‍ നിന്നുള്ള ആറാമത്തെ ചിത്രമായ വാര്‍ 2ന് ഇപ്പോൾ ഒരു റിലീസ് തീയതി ഉണ്ട്... 2025 ഓഗസ്‌റ്റ് 14ന് (വ്യാഴം) ബോക്‌സ് ഓഫീസില്‍ കൊടുങ്കാറ്റായി മാറാന്‍ തയ്യാറാകൂ.. യാഷ് രാജ് ഫിലിംസ് നിർമിക്കുന്ന ചിത്രം അയാൻ മുഖർജി സംവിധാനം ചെയ്യുന്നു.' -ഇപ്രകാരമാണ് തരണ്‍ ആദര്‍ശ് എക്‌സില്‍ കുറിച്ചത്.
Also Read: ഹൃത്വിക്കും ജൂനിയര്‍ എന്‍ടിആറും; വാർ 2 തിയേറ്ററില്‍ കത്തിപ്പടരും..
വളരെ പ്രത്യേകതളോടെയാണ് 'വാര്‍ 2' തിയേറ്റുകളില്‍ എത്തുക. ജൂനിയർ എൻടിആറും ഹൃത്വിക് റോഷനും തമ്മിലുള്ള ആദ്യ ഓൺ സ്ക്രീൻ സഹകരണം കൂടിയാണീ ചിത്രം (Jr NTR Hrithik Roshan collaboration). ഹൃത്വിക് റോഷൻ, ടൈഗർ ഷ്‌റോഫ്, വാണി കപൂർ എന്നിവർ അഭിനയിച്ച 2019ലെ ആക്ഷൻ ത്രില്ലർ ചിത്രം 'വാറി'ന്‍റെ തുടർച്ചയാണ് 'വാർ 2'.
സിദ്ധാർത്ഥ് ആനന്ദ് തന്നെയായിരുന്ന ആദ്യ ഭാഗവും സംവിധാനം നിര്‍വഹിച്ചത്. ബോക്‌സ് ഓഫീസില്‍ മികച്ച വിജയമാണ് ചിത്രം നേടിയത്. റിലീസ് ചെയ്‌ത് ഒരാഴ്‌ചയ്‌ക്കകം തന്നെ 200 കോടി രൂപ നേടി, ആ വർഷത്തെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ബോളിവുഡ് ചിത്രങ്ങളില്‍ ഒന്നായി 'വാര്‍' മാറിയിരുന്നു.
അതേസമയം സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന മറ്റൊരു പുതിയ പ്രോജക്‌ടാണ് ഏരിയൽ ആക്ഷൻ ത്രില്ലർ ഫൈറ്റര്‍ (Aerial action thriller film Fighter). ഫൈറ്ററിലും ഹൃത്വിക് റോഷനാണ് നായകന്‍. നായികയായി ദീപിക പദുക്കോണും എത്തും. അതേസമയം ജൂനിയർ എൻടിആറിന്‍റെ പുതിയ പ്രോജക്‌ടാണ് ദേവാര (Jr NTR new movie Devara). ചിത്രത്തില്‍ ജാൻവി കപൂര്‍ (Janhvi Kapoor) നായികയായും സെയ്‌ഫ് അലി ഖാന്‍ (Saif Ali Khan) വില്ലനായും പ്രത്യക്ഷപ്പെടും.