ലഖ്‌നൗ: ഉത്തർപ്രദേശിൽ ഹൽദി ആഘോഷത്തിനിടയിലേക്ക് മതില്‍ ഇടിഞ്ഞ് വീണ് ഒരു കുട്ടിയുള്‍പ്പടെ നാല് പേര്‍ മരിച്ചു (Four Death In Mau Wall Collapse Accident). മൗ ജില്ലയിൽ ഘോസി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്നലെ (ഡിസംബര്‍ 8) ആയിരുന്നു അപകടം (Wall Collapse In Mau UP). അവശിഷ്‌ടങ്ങള്‍ക്കിടയില്‍പ്പെട്ട് 16 പേര്‍ക്കാണ് പരിക്കേറ്റത് (16 Injured In Mau Wall Collapse Accident).
പൂജ (35), പൂനം (50), ചന്ദ (20), ആൻവി (4) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. അപകടത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട് (UP Mau Wall Collapse Video). വിവാഹത്തിന് മുന്‍പായി നടത്തിയ ഹല്‍ദി ആഘോഷങ്ങള്‍ക്കിടെയായിരുന്നു അപകടമുണ്ടായത് (Accident During Pre Wedding Function).
-
7 killed in wall #collapse accident in Mau-Ghosi, #UttarPradesh, India#Mau #India #CCTv pic.twitter.com/vde2CAjQT5
— Chaudhary Parvez (@ChaudharyParvez) December 9, 2023 " class="align-text-top noRightClick twitterSection" data="
">7 killed in wall #collapse accident in Mau-Ghosi, #UttarPradesh, India#Mau #India #CCTv pic.twitter.com/vde2CAjQT5
— Chaudhary Parvez (@ChaudharyParvez) December 9, 20237 killed in wall #collapse accident in Mau-Ghosi, #UttarPradesh, India#Mau #India #CCTv pic.twitter.com/vde2CAjQT5
— Chaudhary Parvez (@ChaudharyParvez) December 9, 2023
വരിവരിയായി നടന്നുവന്നിരുന്നവരിലേക്ക് മതിലിടിഞ്ഞ് വീഴുകയായിരുന്നു. നിരവധി വീടുകൾ നിറഞ്ഞ ചെറിയ പ്രദേശത്താണ് അപകടം നടന്നത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുകയാണ്.
-
#WATCH | Police say four people have died, 14 people injured in a wall collapse incident in Mau#UttarPradesh pic.twitter.com/bNqIdTgg6X
— ANI UP/Uttarakhand (@ANINewsUP) December 8, 2023 " class="align-text-top noRightClick twitterSection" data="
">#WATCH | Police say four people have died, 14 people injured in a wall collapse incident in Mau#UttarPradesh pic.twitter.com/bNqIdTgg6X
— ANI UP/Uttarakhand (@ANINewsUP) December 8, 2023#WATCH | Police say four people have died, 14 people injured in a wall collapse incident in Mau#UttarPradesh pic.twitter.com/bNqIdTgg6X
— ANI UP/Uttarakhand (@ANINewsUP) December 8, 2023
അപകടത്തെ കുറിച്ച് വിവരം ലഭിച്ചതിന് പിന്നാലെ തന്നെ പൊലീസും ജില്ലാ ഭരണകൂടവും സംഭവസ്ഥലത്തേക്ക് എത്തിയിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. മണ്ണുമാന്തി യന്ത്രത്തിന്‍റെ സഹായത്തോടെ ആയിരുന്നു രക്ഷാപ്രവര്‍ത്തനം.
തകര്‍ന്ന് വീണ മതില്‍ഭിത്തിയോട് ചേര്‍ന്ന് വലിയ രീതിയിലാണ് നിര്‍മാണ സാമഗ്രികള്‍ സൂക്ഷിച്ചിരുന്നതെന്നും ഇതേ തുടര്‍ന്ന് അനുഭവപ്പെട്ട സമ്മര്‍ദത്തെ തുടര്‍ന്നാണ് അപകടം ഉണ്ടായതെന്നുമാണ് സൂചനയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അപകടത്തിന് പിന്നാലെ നൂറുകണക്കിന് ആളുകളാണ് പ്രദേശത്ത് തടിച്ചുകൂടിയത്.
ഓട വൃത്തിയാക്കുന്നതിനിടെ മതില്‍ ഇടിഞ്ഞ് വീണ് രണ്ട് മരണം: ഓട വൃത്തിയാക്കുന്നതിനിടെ മതില്‍ ഇടിഞ്ഞുവീണ് കര്‍ണാടക സ്വദേശികളായ രണ്ട് പേര്‍ മരിച്ചു (Wall Collapsed Accident In Kasaragod). ചിക്കമംഗളൂർ സ്വദേശി ലക്ഷ്‌മപ്പ (43), നിര്‍ഗ്‌പൂര്‍ സ്വദേശി ബസയ്യ (40) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ നവംബര്‍ 21ന് കാസര്‍കോട് മാര്‍ക്കറ്റ് ജങ്ഷനിലെ ഓട വൃത്തിയാക്കുന്നതിനിടെ ആയിരുന്നു അപകടമുണ്ടായത്.
നാട്ടുകാരും അഗ്നിരക്ഷാസേന അംഗങ്ങളും ചേര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. ഇടുങ്ങിയ വഴിയായിരുന്നു അപകടം നടന്ന സ്ഥലത്തേക്ക് എത്താന്‍ ഉണ്ടായിരുന്നത്. ഇതേ തുടര്‍ന്നായിരുന്നു രക്ഷാപ്രവര്‍ത്തനം വൈകിയത്. ചെങ്കല്ലുകള്‍ കൊണ്ട് നിര്‍മിച്ച മതിലായിരുന്നു തൊഴിലാളികള്‍ക്ക് മേല്‍ ഇടിഞ്ഞുവീണത്.
Read More : കാസര്‍കോട് ഓട വൃത്തിയാക്കുന്നതിനിടെ മതിലിടിഞ്ഞ് വീണു ; 2 കർണാടക സ്വദേശികൾ മരിച്ചു