ETV Bharat / bharat

യാത്ര കഴിഞ്ഞെത്തിയ 'ഓഖി സുഖമായിരിക്കുന്നു'; പുതിയ പരിതസ്ഥിതിയോട് ഇണങ്ങി ജോധ്‌പുരിലേക്ക് വിമാനമാര്‍ഗമെത്തിച്ച സിനറിയസ് കഴുകന്‍

author img

By

Published : Nov 4, 2022, 10:54 PM IST

പുതിയ ഭൂപ്രകൃതിയോട് ഇണങ്ങി ദേശാടനത്തിനിടെ കൂട്ടം തെറ്റി പരിക്കുകളോടെ കന്യാകുമാരിയിലെത്തുകയും തുടര്‍ന്ന് ജോധ്‌പുരിലെ മച്ചിയ ബയോളജിക്കൽ പാർക്കിലേക്ക് വിമാനമാര്‍ഗമെത്തിക്കുകയും ചെയ്‌ത സിനറിയസ് കഴുകന്‍ 'ഓഖി'

Vulture  Vulture shifted through Aeroplane  jodhpur  Machia Biological Park  Ockhi  യാത്ര കഴിഞ്ഞെത്തിയ  ഓഖി  വിമാനമാര്‍ഗമെത്തിച്ച സിനറിയസ് കഴുകന്‍  ദേശാടനത്തിനിടെ കൂട്ടം തെറ്റി  കഴുകന്‍  മച്ചിയ  ജോധ്‌പുര്‍  രാജസ്ഥാന്‍
യാത്ര കഴിഞ്ഞെത്തിയ 'ഓഖി സുഖമായിരിക്കുന്നു'; പുതിയ പരിതസ്ഥിതിയോട് ഇണങ്ങി ജോധ്‌പുരിലേക്ക് വിമാനമാര്‍ഗമെത്തിച്ച സിനറിയസ് കഴുകന്‍

ജോധ്‌പുര്‍ (രാജസ്ഥാന്‍): കഴിഞ്ഞദിവസം കന്യാകുമാരിയില്‍ നിന്ന് ജോധ്‌പുരിലെ മച്ചിയ ബയോളജിക്കൽ പാർക്കിലേക്ക് വിമാനമാര്‍ഗമെത്തിച്ച സിനറിയസ് കഴുകന്‍ 'ഓഖി' സുഖമായിരിക്കുന്നു. വിമാന യാത്രയിലും പെട്ടെന്നുള്ള ഭൂപ്രകൃതി മാറ്റത്തോടും പാര്‍ക്കിലെ ഭക്ഷണക്രമത്തോടും ഓഖി വേഗത്തില്‍ തന്നെ പൊരുത്തപ്പെട്ടുവെന്ന് അധികൃതര്‍ അറിയിച്ചു. ദേശാടനത്തിനിടെ 2017 ഡിസംബറിലുണ്ടായ ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് കൂട്ടം തെറ്റി പക്ഷി പരിക്കുകളോടെ കന്യാകുമാരിയിലെത്തുന്നത്. തുടര്‍ന്ന് ഉദയഗിരി ബയോളജിക്കൽ പാർക്കിൽ സംരക്ഷിച്ചുവന്നുവെങ്കിലും പിന്നീട് ഇവയുടെ കൂട്ടവുമായി ഒന്നിക്കാന്‍ സാധിക്കുന്ന തരത്തിലേക്ക് മച്ചിയ ബയോളജിക്കൽ പാർക്കിലേക്ക് പ്രത്യേകം സജ്ജീകരിച്ച കൂട്ടില്‍ വിമാന മാര്‍ഗം ഇന്നലെ എത്തിക്കുകയായിരുന്നു.

കൂട്ടില്‍ നിന്ന് ഇറങ്ങിയ പക്ഷി ചുറ്റുപാടിനെ കുറിച്ച് വിശദമായി തന്നെ നോക്കി മനസ്സിലാക്കിയെന്ന് മച്ചിയ ബയോളജിക്കൽ പാർക്കിലെ റസിഡന്‍റ് ഡോക്‌ടര്‍ ഗ്യാന്‍ പ്രകാശ് ഇടിവി ഭാരതിനോട് പറഞ്ഞു. നീണ്ട യാത്ര കഴിഞ്ഞെത്തിയതിനാലും മറ്റൊരു പ്രദേശത്ത് നിന്ന് എത്തിച്ച പക്ഷിയെന്ന അടിസ്ഥാനത്തിലും കഴുകനെ മുൻകരുതൽ നടപടിയുടെ ഭാഗമായി 24 മണിക്കൂര്‍ ക്വാറന്‍റൈനിൽ പാർപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പക്ഷി പൂര്‍ണ ആരോഗ്യവാനാണെന്നും നല്‍കിയ മാംസവും വെള്ളവും കഴിച്ചുവെന്നും ഡോ.ഗ്യാന്‍ പ്രകാശ് വ്യക്തമാക്കി. എത്രയും പെട്ടന്ന് തന്നെ ഇവയുടെ കൂട്ടവുമായി ചേരുന്നതിനുള്ള പരിശീലനം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2017 ഡിസംബറിലുണ്ടായ ഓഖി ചുഴലിക്കാറ്റിലാണ് പക്ഷി കൂട്ടം തെറ്റി തമിഴ്‌നാട്ടിലെ കന്യാകുമാരിയിലെത്തുന്നത്. ഇതിന്‍റെ ഓര്‍മപ്പെടുത്തല്‍ എന്ന നിലയില്‍ ഇതിന് ഓഖി എന്ന് പേരിടുകയും ചെയ്‌തു. ഉദയഗിരിയില്‍ നിന്ന് ഏതാണ്ട് 2300 കിലോമീറ്റര്‍ അകലെയുള്ള മച്ചിയ ബയോളജിക്കൽ പാർക്കിലേക്ക് ഇവയെ റോഡ് മാര്‍ഗം എത്തിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ദീര്‍ഘദൂരമുള്ള ഈ യാത്ര പക്ഷിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്ന് മനസ്സിലാക്കിയാണ് യാത്ര വിമാന മാര്‍ഗമാക്കിയത്. അതേസമയം സംസ്ഥാനത്ത് ഏറ്റവുമധികം എത്തുന്ന കഴുകന്മാരാണ് ഈ സിനറിയസ് കഴുകന്മാരെന്നും യൂറോപ്പിലും ഏഷ്യയിലുമായി കണ്ടുവരാറുള്ള യുറേഷ്യന്‍ ഇനത്തില്‍പെട്ട ഇവയുടെ 8,000 എണ്ണം മാത്രമെ നിലവിലുള്ളു എന്നും വൈല്‍ഡ്‌ലൈഫ് ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ റിസര്‍ച്ച് വിദ്യാര്‍ഥിയായ ഹരേന്ദ്ര പറയുന്നു.

Also read: സുഖചികിത്സ കഴിഞ്ഞ് 'ഓഖി' പറന്നത് രാജകീയമായി; ദേശാടനത്തിനിടെ കൂട്ടം തെറ്റിയ കഴുകന് ജോധ്‌പുരിലേക്ക് വിമാനയാത്ര

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.