ചെന്നൈ: പുറത്താക്കപ്പെട്ട എഐഎഡിഎംകെ നേതാവും, മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ദീർഘകാല സഹായിയുമായിരുന്ന വി.കെ ശശികലയുടെ പേര് വോട്ടർ പട്ടികയിലില്ല. തമിഴ്‌നാട്ടില്‍ വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് വിവരം പുറത്തായത്. സംഭവം വിവാദത്തിന് തിരികൊളുത്തുകയും ചെയ്തു.
രണ്ട് പതിറ്റാണ്ടിലേറെയായി തൗസന്‍റ് ലൈറ്റ്സ് നിയോജകമണ്ഡലത്തിലെ വോട്ടറായിരുന്നു ശശികല. പോയസ് ഗാർഡൻ സ്വത്ത് കണ്ടുകെട്ടിയ ശേഷം ശശികല, ഇളവരസി എന്നവരടക്കം അവിടെ താമസിച്ചിരുന്ന എല്ലാവരുടെയും പേരുകൾ കോർപ്പറേഷൻ നീക്കം ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. എഎംഎംകെയുടെ ടി.ടി.വി ദിനകരനാണ് ഇതിന് പിന്നിലെന്ന് എഐഎഡിഎംകെ ആരോപിച്ചു.