ചെന്നൈ: രാജ്യത്ത് 500ന്‍റെയും 1000ത്തിന്‍റെയും നോട്ടുകൾ നിരോധിച്ചിട്ട് നവംബർ എട്ടിന് അഞ്ച് വർഷം പിന്നിടുകയാണ്. എന്നാൽ ഇതൊന്നു അറിയാതെ ഒരാളുണ്ടായിരുന്നു... കണ്ണിന് കാഴ്‌ചയില്ലാത്ത ചിന്നക്കണ്ണ്. കൃഷ്ണഗിരി ജില്ലയിലെ പാവക്കൽ പഞ്ചായത്തിലെ ചിന്ന കൗണ്ടനൂർ ഗ്രാമത്തിലാണ് ചിന്നക്കണ്ണ് താമസിക്കുന്നത്.
ഭിക്ഷാടനം നടത്തി സമ്പാദിച്ച 65,000 രൂപയുമായാണ് ചിന്നക്കണ്ണ് കൃഷ്‌ണഗിരി ജില്ല കലക്‌ടറുടെ ഓഫീസിലെത്തിയത്. വർഷങ്ങളായി സമ്പാദിച്ച രൂപയാണ് തന്‍റെ കൈവശം ഉള്ളതെന്നും തനിക്ക് പുതിയ നോട്ടുകളാക്കി തരണമെന്നും ചിന്നക്കണ്ണ് ജില്ല കലക്‌ടർക്ക് നൽകിയ അപേക്ഷയിൽ പറയുന്നു.
അനാരോഗ്യത്തെ തുടർന്ന് പണം വെച്ചത് എവിടെയാണെന്ന് തനിക്ക് കണ്ടെത്താനായില്ലെന്നും നോട്ട് നിരോധനം നടന്നത് താൻ അറിഞ്ഞില്ലെന്നും ചിന്നക്കണ്ണ് അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.
ALSO READ: സംസ്ഥാനത്ത് മഴ ഭീതി ഒഴിയുന്നു; ഇന്ന് മൂന്ന് ജില്ലകളില്‍ മാത്രമായി ഓറഞ്ച് അലര്‍ട്ട്