റായ്‌പുര്‍ (ചത്തീസ്‌ഗഡ്): ഭാരിച്ച ജോലിയുടെ ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ 'ഹേലസ' വിളിക്കുന്നതും അത് ഏറ്റുവിളിക്കുന്നതുമെല്ലാം മലയാളിക്ക് സുപരിചിതമായിരിക്കും. എന്നാല്‍ പ്രാക്‌റ്റീസ് പരേഡിനിടയില്‍ ജനപ്രിയ ബോളിവുഡ് ഗാനം ആലപിക്കുകയും അതിന്‍റെ സംഗീതത്തിനനുസരിച്ച് പരേഡ് നടത്തുകയും ചെയ്‌ത് വൈറലായിരിക്കുകയാണ് കൊണ്ടഗാവിലെ പൊലീസ് ബറ്റാലിയന്‍. "ധൽ ഗയാ ദിൻ ഹോ ഗയി ഷാം" എന്ന ബോളിവുഡ് സൂപ്പർഹിറ്റ് ഗാനത്തിനൊത്ത് പരേഡ് നടത്തിയാണ് സംഘം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത്.
കൊണ്ടഗാവിലെ ബോർഗാവ് പൊലീസ് സെന്‍ററിലെത്തിയ ബസ്‌തർ ഫൈറ്റേഴ്‌സിന്‍റെ പുതിയ റിക്രൂട്ട്‌മെന്‍റുകൾക്കാണ് ബോളിവുഡ് ഗാനത്തിനൊത്ത് പരേഡ് പരിശീലിപ്പിക്കുന്നത്. പരിശീലകന്‍റെ ശൈലിയോട് ദേഷ്യമോ കളിയാക്കലുകളോ കൂടാതെ പരേഡില്‍ സജീവമാകുന്ന പൊലീസുകാരുടെ വീഡിയോ പോസ്‌റ്റ് ചെയ്‌ത ഉടനെ തന്നെ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു.