ഹാമിർപൂർ (ഉത്തർപ്രദേശ്) : തടവുകാരൻ മദ്യം വാങ്ങുമ്പോൾ കാവൽ നിന്ന് പൊലീസുകാരൻ. ഉത്തർപ്രദേശിലാണ് സംഭവം. വിചാരണ തടവുകാരൻ ഹാമിർപൂർ പ്രദേശത്തെ കിംഗ് റോഡിൽ സ്ഥിതി ചെയ്യുന്ന വില്‍പ്പന ശാലയില്‍ നിന്ന് മദ്യം വാങ്ങുമ്പോള്‍ പൊലീസുകാരന്‍ പിന്നിൽ കാത്തുനിൽക്കുന്ന ചിത്രം പുറത്തുവന്നു. തടവുകാരനെ കോടതിയിലേക്ക് കൊണ്ടുപോകും വഴിയാണ് സംഭവം.
വഴിയിലെ വില്‍പ്പന കേന്ദ്രത്തില്‍ നിന്ന് മദ്യം വാങ്ങാൻ പൊലീസ് ഇയാളെ സഹായിക്കുകയായിരുന്നു. സംഭവത്തിന്‍റെ ചിത്രം സമീപത്ത് ഉണ്ടായിരുന്ന ഒരാൾ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തു. കുറ്റവാളികളെ ഇങ്ങനെ സംരക്ഷിക്കുന്ന സൗഹൃദപ്പൊലീസിനെ വേറൊരു സംസ്ഥാനത്തും കാണില്ലെന്നും കോടതിയിൽ എത്തിക്കേണ്ട ക്രിമിനലിന് ദാഹിച്ചതുകൊണ്ട് മദ്യം വാങ്ങാന്‍ അവസരമൊരുക്കിയതാണെന്നും ആളുകള്‍ പരിഹാസ രൂപേണ കുറിച്ചുകൊണ്ട് ചിത്രം പോസ്റ്റ് ചെയ്‌തു.
-
अपराधियों का ध्यान रखने वाली मित्र पुलिस किसी राज्य में नहीं मिलेगी।
— Mamta Tripathi (@MamtaTripathi80) April 28, 2023 " class="align-text-top noRightClick twitterSection" data="
पेशी पर आए अपराधी को प्यास लगी बग़ल में शराब की दुकान देखकर मन में लड्डू फूटा फिर क्या था दीवान जी भी दरियादिल निकले
तुरंत आपकी सेवा में तत्पर @Uppolice का विचार मन में कौंधा।खूब जमेंगी जब मिल बैठेंगे दो यार pic.twitter.com/Lw49Q2ggW4
">अपराधियों का ध्यान रखने वाली मित्र पुलिस किसी राज्य में नहीं मिलेगी।
— Mamta Tripathi (@MamtaTripathi80) April 28, 2023
पेशी पर आए अपराधी को प्यास लगी बग़ल में शराब की दुकान देखकर मन में लड्डू फूटा फिर क्या था दीवान जी भी दरियादिल निकले
तुरंत आपकी सेवा में तत्पर @Uppolice का विचार मन में कौंधा।खूब जमेंगी जब मिल बैठेंगे दो यार pic.twitter.com/Lw49Q2ggW4अपराधियों का ध्यान रखने वाली मित्र पुलिस किसी राज्य में नहीं मिलेगी।
— Mamta Tripathi (@MamtaTripathi80) April 28, 2023
पेशी पर आए अपराधी को प्यास लगी बग़ल में शराब की दुकान देखकर मन में लड्डू फूटा फिर क्या था दीवान जी भी दरियादिल निकले
तुरंत आपकी सेवा में तत्पर @Uppolice का विचार मन में कौंधा।खूब जमेंगी जब मिल बैठेंगे दो यार pic.twitter.com/Lw49Q2ggW4
സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ഹാമിർപൂർ പൊലീസ് സൂപ്രണ്ട് അറിയിച്ചു. പ്രതിക്ക് അകമ്പടി പോയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ ഇയാളുടെ മേലുദ്യോഗസ്ഥർക്കെതിരെയും അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ടെന്ന് എസ്‌പി പറഞ്ഞു.
-
थाना कुरारा क्षेत्र अंतर्गत पीआरडी द्वारा मुलजिम को शराब दिलाने की घटना के संबंध में पुलिस अधीक्षक हमीरपुर द्वारा दी गई बाइट::- pic.twitter.com/dfiVTDp29g
— HAMIRPUR POLICE (@hamirpurpolice) April 28, 2023 " class="align-text-top noRightClick twitterSection" data="
">थाना कुरारा क्षेत्र अंतर्गत पीआरडी द्वारा मुलजिम को शराब दिलाने की घटना के संबंध में पुलिस अधीक्षक हमीरपुर द्वारा दी गई बाइट::- pic.twitter.com/dfiVTDp29g
— HAMIRPUR POLICE (@hamirpurpolice) April 28, 2023थाना कुरारा क्षेत्र अंतर्गत पीआरडी द्वारा मुलजिम को शराब दिलाने की घटना के संबंध में पुलिस अधीक्षक हमीरपुर द्वारा दी गई बाइट::- pic.twitter.com/dfiVTDp29g
— HAMIRPUR POLICE (@hamirpurpolice) April 28, 2023
ഉത്തർപ്രദേശിൽ തടവുകാര്‍ക്ക് പൊലീസ് ഒത്താശ ചെയ്യുന്നത് ആദ്യ സംഭവമല്ല. മാർച്ചിൽ, ലഖ്‌നൗവിലെ ഒരു ഷോപ്പിംഗ് മാളിലേക്ക് നാല് പൊലീസുകാർ തടവുകാരനെ കൊണ്ടുപോകുന്ന വീഡിയോ വൈറലായിരുന്നു. വിവാദമായതോടെ, സംഭവത്തിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് പ്രതിയെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. ശേഷം ജയിലിലേക്ക് മടങ്ങുമ്പോഴാണ് പ്രതിയുമായി പൊലീസ് ഷോപ്പിങ് മാളിലെത്തിയത്.
Also read : VIDEO | തോക്കില്‍ തിര നിറയ്‌ക്കുന്നത് പോലും അറിയാത്ത പൊലീസുകാര്‍ ; ഞെട്ടി ഡിഐജി
ഉത്തർപ്രദേശ് പൊലീസും വിവാദങ്ങളും : അടുത്തിടെ ഏറെ ചർച്ചയായ അതിഖ് അഹമ്മദിന്‍റെയും സഹോദരന്‍റെയും കൊലപാതകത്തിൽ പൊലീസിന്‍റെ സുരക്ഷാവീഴ്‌ച ഏറെ വിവാദമായിരുന്നു. തുടർന്ന് സുരക്ഷ ചുമതലയിലുണ്ടായിരുന്ന 17 ഉദ്യോഗസ്ഥർക്കാണ് സസ്‌പെൻഷൻ ലഭിച്ചത്. വൈദ്യപരിശോധനയ്‌ക്ക് എത്തിച്ചപ്പോൾ അതിഖും സഹോദരനും മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെയാണ് മൂന്നംഗ സംഘം ഇരുവർക്കും നേരെ നിറയൊഴിച്ചത്. മൂന്ന് ഗൺമാൻമാരുടെ അകമ്പടിയോടെയാണ് ഇരുവരെയും എത്തിച്ചത്. സംഭവത്തിൽ ഒരു പൊലീസുകാരന്‍റെ കൈയ്‌ക്കും വെടിയേറ്റിരുന്നു. അതിഖ് അഹമ്മദിന്‍റെ മകൻ അസദിനെ പൊലീസ് ഏറ്റുമുട്ടലിലൂടെ നേരത്തേ കൊലപ്പെടുത്തിയിരുന്നു.
തോക്ക് ഉപയോഗിക്കാൻ അറിയാതെ പൊലീസുകാർ : ഉത്തർപ്രദേശിൽ സന്ത്കഭീർ നഗറിലെ കലീലബാദ് പൊലീസ് സ്റ്റേഷൻ, ഡിഐജി സന്ദർശിച്ച വേളയിൽ പൊലീസുകാരുടെ പരിതാപകരമായ അവസ്ഥ പുറത്തുവന്നിരുന്നു. പൊലീസുകാർക്ക് തോക്കുകൾ ഉപയോഗിക്കുന്നത് എങ്ങനെയാണെന്ന് അറിയില്ല എന്ന് സന്ദർശനവേളയിൽ ഡിഐജി കണ്ടെത്തി. തോക്കിൽ എങ്ങനെ തിരകൾ നിറയ്‌ക്കണമെന്ന് പൊലീസുകാർക്ക് അറിയില്ലായിരുന്നു. ടിയർ ഗണ്ണുകൾ, പിസ്റ്റളുകൾ, റൈഫിളുകൾ, എന്നിവ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് കാണിക്കാൻ ഡിഐജി പൊലീസുകാരോട് ആവശ്യപ്പെട്ടു. അപ്പോൾ ഒരു പൊലീസുകാരൻ ബാരലിലൂടെ തിര അകത്തേക്ക് ഇടുകയായിരുന്നു.