ലഖ്‌നൗ: പരിസ്ഥിതി സംരക്ഷണത്തിന്‍റെ ഭാഗമായി പുതുതായി വിവാഹിതരായ ദമ്പതികൾ വൃക്ഷതൈ നട്ടുപിടിപ്പേക്കണ്ടത് നിർബന്ധമാക്കി ഒരു ഗ്രാമം. കൗശംഭി ജില്ലയിലെ അംനി ലോകിപൂർ ഗ്രാമത്തിലെ ആളുകളാണ് നവദമ്പതികൾ വൃക്ഷതൈ നട്ടുപിടിപ്പിച്ചതിന് ശേഷം മാത്രം വീട്ടിലേക്ക് പ്രവേശനം അനുവദിക്കുന്നത്.
ALSO READ: 290 കോടി രൂപയുടെ നിക്ഷേപതട്ടിപ്പ്; മലയാളിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റിൽ
വൃക്ഷതൈ നട്ടുപിടിപ്പിച്ച ശേഷം അവരുടെ ആദ്യകുട്ടിയായി പരിപാലിക്കാമെന്ന് പ്രതിജ്ഞ ചെയ്യണമെന്നും ഗ്രാമത്തിലെ മുൻ ഗ്രാമതലവൻ സ്വതന്ത്ര സിങ് പറഞ്ഞു. പ്രദേശത്ത് പുതിയതായി നിരവധി വീടുകളും കൃഷി സ്ഥലങ്ങളും വർധിച്ചതോടെ ഗ്രാമത്തിലെ മരങ്ങൾ ഇല്ലാതായി. ഇതിന് പരിഹാരമായിട്ടാണ് നവദമ്പതികൾ വൃക്ഷതൈ നട്ടുപിടിപ്പിക്കേണ്ടത് നിർബന്ധമാക്കിയത്. ഇതിന്‍റെ ഭാഗമായി 26കാരനായ കർഷകനും അദ്ദേഹത്തിന്‍റെ ഭാര്യയും ഗ്രാമത്തിൽ ആദ്യ വൃക്ഷതൈ നട്ടുപിടിപ്പിച്ച് ഉദ്‌ഘാടനം നിർവഹിച്ചു.