ETV Bharat / bharat

Leo movie | 'ലിയോ' ഷൂട്ടിങിനായി വിജയ് ആന്ധ്രയില്‍; ആരാധകരെ അഭിവാദ്യം ചെയ്‌ത് താരം, വീഡിയോ വൈറൽ - ആരാധകരെ അഭിവാദ്യം ചെയ്ത് വിജയ്

ഒക്‌ടോബറിൽ പുറത്തിറങ്ങുന്ന ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ ഷൂട്ടിങിനായി ആന്ധ്രാപ്രദേശിൽ എത്തിയ നടൻ വിജയുടെ ദൃശ്യങ്ങൾ വൈറലാകുന്നു

വിജയ്  leo  vijay  actor vijay  Lokesh Kanagaraj  Lokesh Kanagaraj movie  Lokesh Kanagaraj vijay  vijay andra shooting video  Vijay waving at his fans  ലിയോ  ലോകേഷ് കനകരാജ്  ആരാധകരെ അഭിവാദ്യം ചെയ്ത് വിജയ്  വിജയ് ലിയോ ഷൂട്ട്
Vijay at andra
author img

By

Published : Jun 27, 2023, 10:34 PM IST

വിശാഖപട്ടണം : തമിഴ്‌ സൂപ്പർ സ്‌റ്റാർ വിജയ് നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലിയോ (Leo). നിലവിൽ വരാനിരിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമായ ലിയോയുടെ ചിത്രീകരണ തിരക്കിലാണ് താരം. അടുത്തിടെ ചിത്രീകരണത്തിന്‍റെ ഭാഗമായി ലിയോ ടീം ആന്ധ്രാപ്രദേശിലെ തലകോണ ജില്ലയിൽ എത്തിയിരുന്നു. ഇവിടെ ആരാധകരെ അഭിവാദ്യം ചെയ്യുന്ന താരത്തിന്‍റെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുകയാണ്.

ആരാധകരെ അഭിവാദ്യം ചെയ്‌ത് വിജയ് : സെറ്റിന് സമീപം തടിച്ചുകൂടിയ ഒരു കൂട്ടം ആരാധകർ വിജയിയെ കാണാന്‍ വേണ്ടി കാത്തുനിൽക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തുടർന്ന് സെറ്റിലേയ്‌ക്ക് പോകുന്നതിന് മുൻപ് ആരാധകരെ കാണാൻ താരം അവർക്കരികിലേയ്‌ക്ക് വരികയും കൈവീശികാണിക്കുന്നതുമാണ് പ്രചരിക്കുന്ന ദൃശ്യം. ലിയോയിലെ ആദ്യ ഗാനമായ 'നാ റെഡി'യില്‍ താരം ധരിച്ച അതേ വസ്‌ത്രമാണ് വീഡിയോയിലുമുള്ളത്.

യൂട്യൂബിൽ 31 ലക്ഷം പേർ ഇതിനകം കണ്ട് കഴിഞ്ഞ ഗാനമാണ് 'നാ റെഡി '. അനിരുദ്ധ് രവിചന്ദർ ഈണം പകർന്ന ഗാനം വിജയ്, അനിരുദ്ധ്, അസൽ കോലാർ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ഒക്‌ടോബർ 19നാണ് ലിയോ തിയേറ്ററുകളിലെത്തുക.

also read : പിറന്നാള്‍ ട്രീറ്റ് ; വിജയ്‌യുടെയും അനിരുദ്ധിന്‍റെയും ശബ്‌ദത്തില്‍ നാ റെഡി ; ചുവടുവച്ചത് 500 നര്‍ത്തകര്‍ക്കൊപ്പം

എ ഹിസ്റ്ററി ഓഫ് വയലൻസിന്‍റെ റീമേക്ക് : തൃഷ, സഞ്‌ജയ് ദത്ത്, ഗൗതം മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഡേവിഡ് ക്രോണർബെർഗിന്‍റെ സംവിധാനത്തിൽ പിറന്ന ഹോളീവുഡ് ചിത്രമായ 'എ ഹിസ്റ്ററി ഓഫ് വയലൻസിന്‍റെ (A History of Violence) റീമേക്കാണ് ലിയോ എന്നാണ് റിപ്പോർട്ടുകൾ. ഒരു ചെറിയ നഗരത്തിൽ പേരും മേൽവിലാസവും മാറ്റി ജീവിക്കുന്ന ഒരു ഗുണ്ടാനേതാവിനെക്കുറിച്ചുള്ള ആഖ്യാനമാണ് 'എ ഹിസ്റ്ററി ഓഫ് വയലൻസ് '.

ലിയോയിലെ ഗാനത്തിന് വിജയ്‌ക്കെതിരെ കേസ് : കഴിഞ്ഞ ദിവസം 'നാ റെഡി' ഗാനത്തിലൂടെ സിഗരറ്റ് ഉപയോഗം പ്രോത്സാഹിപ്പിച്ചതിന്‍റെ പേരിൽ ചിത്രത്തിലെ നായകനായ വിജയിക്കെതിരെ നാർകോട്ടിക്‌സ് കൺട്രോൾ ആക്‌ട് (Narcotics Control Act) പ്രകാരം കേസ് എടുത്തിരുന്നു. ഗാനത്തിൽ വായിൽ സിഗരറ്റുമായി നൃത്തം ചെയ്യുന്ന വിജയിയെയാണ് കാണാനാവുക. ഈ ദൃശ്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് കേസെടുത്തിട്ടുള്ളത്.

also read : 'ലിയോ' ഗാനത്തിലെ പുകവലി ; വിജയ്‌ക്കെതിരെ കേസ്, 'നാ റെഡി' ട്രെന്‍ഡിംഗിലും നമ്പര്‍ 1

വിജയിയുടെ ജന്മദിനത്തോടനുബന്ധിച്ച് ജൂൺ 22നായിരുന്നു നാ റെഡി ഗാനം പുറത്തിറങ്ങിയത്. ഒരു മികച്ച നർത്തകൻ കൂടിയായ വിജയിയുടെ പ്രാഗത്ഭ്യം തെളിയിക്കുന്ന ഗാനം കൂടിയാണ് നാ റെഡി. ദളപതി വിജയിയുടെ 67ാമത് ചിത്രം എന്നതിലുപരി ലോകേഷ് കനകരാജും താരവും ഒന്നിച്ചെത്തുന്ന ആദ്യ ചിത്രം കൂടിയാണ് ലിയോ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.