ETV Bharat / bharat

ജാതീയധിക്ഷേപം, പിന്നാലെ മർദനവും: വിജയ് സേതുപതിക്കെതിരെ കേസ് നൽകി മഹാഗാന്ധി

vijay sethupathy controversy: ബെംഗളൂരു വിമാനത്താവളത്തിൽ വച്ച് വിജയ് സേതുപതി ജാതീയധിക്ഷേപം നടത്തുകയും താരത്തിന്‍റെ മാനേജർ ജോൺസൺ തന്നെ ആക്രമിക്കുകയും ചെയ്‌തുവെന്നും മഹാ ഗാന്ധി നൽകിയ ഹർജിയിൽ പറയുന്നു.

vijay sethupathy attack controversy  defamation case filed against actor vijay sethupathy  vijay sethupathy attacked at bengaluru airport  വിജയ് സേതുപതിക്കെതിരെ ആക്രമണം  നടൻ വിജയ് സേതുപതിക്കെതിരെ മാനനഷ്ടക്കേസ്  വിജയ് സേതുപതിക്ക് നേരെ ബെംഗളൂരു വിമാനത്താവളത്തിൽ ആക്രമണം
ജാതീയധിക്ഷേപം നടത്തി, പിന്നാലെ മർദനവും: വിജയ് സേതുപതിക്കെതിരെ കേസ് നൽകി മഹാഗാന്ധി
author img

By

Published : Dec 6, 2021, 8:54 AM IST

ചെന്നൈ: വിജയ് സേതുപതി ജാതീയാധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് കോടതിയിൽ കേസ് ഫയൽ ചെയ്‌ത് സെയ്‌താപേട്ട് സ്വദേശി മഹാഗാന്ധി. ചികിത്സക്കായി പോകുമ്പോൾ ബെംഗളൂരു വിമാനത്താവളത്തിൽ വച്ചാണ് സംഭവം നടന്നതെന്ന് ഹർജിക്കാരൻ പറയുന്നു. വിമാനത്താവളത്തിൽ വച്ച് വിജയ് സേതുപതിയെ താൻ കണ്ടിരുന്നു.

സിനിമ മേഖലയിലെ അദ്ദേഹത്തിന്‍റെ നേട്ടങ്ങളെ അഭിനന്ദിച്ചുവെങ്കിലും അഭിനന്ദനം നിരസിക്കുകയാണുണ്ടായത്. തുടർന്ന് ജാതീയധിക്ഷേപം നടത്തുകയും താരത്തിന്‍റെ മാനേജർ ജോൺസൺ തന്നെ ആക്രമിക്കുകയും ചെയ്‌തുവെന്നും മഹാ ഗാന്ധി നൽകിയ ഹർജിയിൽ പറയുന്നു.

ആക്രമണത്തിൽ കേൾവി ശക്തിക്ക് തകരാർ സംഭവിച്ചു. എന്നാൽ അടുത്ത ദിവസം താരം ആക്രമിക്കപ്പെട്ടുവെന്ന് വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണുണ്ടായതെന്നും ഹർജിക്കാരൻ വ്യക്തമാക്കി.

കഴിഞ്ഞ മാസം ബെംഗളുരു വിമാനത്താവളത്തിലെത്തിയ വിജയ്‌ സേതുപതിയും സംഘവും ആക്രമിക്കപ്പെട്ടിരുന്നു. ആക്രമണത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

Also Read: Pinarayi Vijayan Against Sangh Parivar | 'തലശേരിയില്‍ വിളിച്ചത് കേള്‍ക്കാന്‍ പാടില്ലാത്ത മുദ്രാവാക്യം' ; രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.