ETV Bharat / bharat

Vijay Sethupathi took revenge on SRK 'ഒടുവിൽ ഞാൻ പ്രതികാരം ചെയ്‌തു'; കിങ് ഖാനോടുള്ള പ്രതികാരം തീർത്ത കഥയുമായി വിജയ്‌ സേതുപതി - പ്രതികാരം തീര്‍ത്തത് എങ്ങനെയെന്ന് സേതുപതി

Vijay Sethupathi recalls childhood days ജവാൻ ഓഡിയോ ലോഞ്ചില്‍ തന്‍റെ ബാല്യ കാലം ഓർമിച്ച് വിജയ്‌ സേതുപതി. തന്‍റെ ബാല്യകാല ക്രഷ്‌, ഷാരൂഖ് ഖാനെ ഇഷ്‌ടപ്പെട്ടിരുന്നുവെന്ന് വിജയ് സേതുപതി.

Shah Rukh Khan  Shah Rukh Khan film  Shah Rukh Khan in jawan  Vijay Sethupathi  Vijay Sethupathi in jawan  jawan release date  Jawan audio launch  Jawan audio launch in chennai  Jawan  Vijay Sethupathi revenge on Shah Rukh Khan  Vijay Sethupathi on Jawan audio launch  Vijay Sethupathi waited revenge to SRK  Jawan antagonist Vijay Sethupathi  Vijay Sethupathi recalls childhood days  he took revenge on Shah Rukh Khan  ബാല്യ കാലം ഓർമിച്ച് വിജയ്‌ സേതുപതി  വിജയ്‌ സേതുപതി  ഷാരൂഖ് ഖാന്‍  Vijay Sethupathi about his childhood crush  എന്‍റെ പ്രതികാരത്തിനായി ഇത്രയും കാലം  പ്രതികാരം തീര്‍ത്തത് എങ്ങനെയെന്ന് സേതുപതി
Vijay Sethupathi waited revenge to SRK
author img

By ETV Bharat Kerala Team

Published : Aug 31, 2023, 9:28 PM IST

ബോളിവുഡ് കിങ് ഖാന്‍റെ (Shah Rukh Khan) പ്രദര്‍ശനത്തിനൊരുങ്ങുന്ന 'ജവാന്‍റെ' ഓഡിയോ ലോഞ്ചില്‍ (Jawan audio launch), ഷാരൂഖിന് പുറമെ സഹതാരമായ വിജയ് സേതുപതി (Vijay Sethupathi), സംവിധായകന്‍ അറ്റ്‌ലി (Atlee) എന്നിവരും പങ്കെടുത്തിരുന്നു. ബുധനാഴ്‌ച ചെന്നൈയില്‍ വച്ച് നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങില്‍ താരങ്ങള്‍ അവരുടെ സ്വകാര്യ വിശേഷങ്ങളും അനുഭവങ്ങളും മറ്റും പങ്കുവച്ചു. അത്തരത്തില്‍ വിജയ്‌ സേതുപതി പറഞ്ഞ അദ്ദേഹത്തിന്‍റെ ബാല്യകാല പ്രണയത്തെ കുറിച്ചുള്ള കഥയും ചടങ്ങില്‍ ഏവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു.

Vijay Sethupathi about his childhood crush: 'ജവാന്‍' സിനിമയില്‍ ഷാരൂഖ് ഖാന്‍റെ ശത്രുവായി എത്തുന്ന വിജയ് സേതുപതി, തന്‍റെ സ്‌കൂള്‍ കാലഘട്ടത്തിലെ പ്രണയ കാലം ഓർത്തെടുത്തു. 'സ്‌കൂളിൽ പഠിക്കുമ്പോൾ എനിക്ക് ഒരു പെൺകുട്ടിയോട് എനിക്ക് വലിയ ഇഷ്‌ടം ആയിരുന്നു. പക്ഷേ അവൾക്ക് ഷാരൂഖ് ഖാനോട് പ്രണയമായിരുന്നു. എനിക്ക് പ്രതികാരം തീര്‍ക്കാന്‍ ഇത്രയും സമയം എടുത്തു. ഒടുവിൽ ഷാരൂഖ് ഖാന്‍റെ എതിരാളിയായി അഭിനയിച്ച് ഞാൻ പ്രതികാരം ചെയ്‌തു.' തമാശയായി വിജയ്‌ സേതുപതി പറഞ്ഞു.

എന്നാൽ ഇതിന് രസകരമായ മറുപടിയാണ് ഷാരൂഖ് ഖാൻ നൽകിയത്. 'വിജയ് സാര്‍ ഞാന്‍ ഒരു കാര്യം പറയാം, നിങ്ങള്‍ക്ക് എന്നോട് പ്രതികാരം ചെയ്യാം. പക്ഷേ എന്‍റെ പെണ്‍കുട്ടികളെ തൊടാനാവില്ല. അവര്‍ക്ക് എനിക്ക് മാത്രമുള്ളതാണ്' എന്നായിരുന്നു ഷാരുഖ് ഖാന്‍റെ മറുപടി.

Also Read: Vandha Edam Performance 'ഷാരൂഖ് സാർ, ഞാൻ താങ്കളെ സ്നേഹിക്കുന്നു'; മാസ്‌മരിക പ്രകടനങ്ങളുമായി 'ജവാന്‍' പ്രീറിലീസില്‍ ഷാരൂഖും അനിരുദ്ധും

സൂപ്പർ താരങ്ങളുടെ വില്ലനായെത്തി അത്തരം കഥാപാത്രങ്ങളിലൂടെ വിജയ്‌ സേതുപതി നിരൂപക പ്രശംസ നേടിയിട്ടുണ്ട്. നേരത്തെ 'വിക്രം' (Vikram Movie) സിനിമയില്‍ കമല്‍ ഹാസന്‍റെയും (Kamal Haasan), 'മാസ്‌റ്റര്‍' (Master) സിനിമയില്‍ വിജയ്‌യുടെയും (Vijay) വില്ലനായി താരം എത്തിയിരുന്നു. ഈ ചിത്രങ്ങളിലേത് പോലെ 'ജവാനിലും' ഷാരൂഖിന്‍റെ വില്ലനായി വിജയ്‌ സേതുപതി പ്രേക്ഷക നിരൂപക പ്രശംസകള്‍ ഏറ്റുവാങ്ങുമെന്നാണ് പ്രതീക്ഷ.

അറ്റ്‌ലി (Atlee) സംവിധാനം ചെയ്‌ത ചിത്രം ഷാരൂഖ് ഖാന്‍റെയും ഭാര്യ ഗൗരി ഖാന്‍റെയും പ്രൊഡക്ഷന്‍ ഹൗസായ റെഡ് ചില്ലീസ് എന്‍റര്‍ടെയിന്‍മെന്‍റാണ് (Red Chillies Entertainment) നിര്‍മിച്ചിരിക്കുന്നത്. ഹിന്ദി, തമിഴ്, തെലുഗു എന്നീ ഭാഷകളിലായി സെപ്റ്റംബർ 7നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

ഷാരൂഖ് ഖാൻ, നയൻതാര, വിജയ് സേതുപതി എന്നിവർ കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ ദീപിക പദുക്കോണും എത്തുന്നുണ്ട് (Deepika Padukone guest appearance in Jawan). കൂടാതെ സന്യ മൽഹോത്ര, പ്രിയാമണി, ഗിരിജ ഓക്ക്, സഞ്ജീത ഭട്ടാചാര്യ, ലെഹർ ഖാൻ തുടങ്ങിയവരും ജവാനിൽ അണിനിരക്കും.

Also Read: Jawan first song| 1000 നര്‍ത്തകര്‍ക്കൊപ്പം തകര്‍ത്താടി ഷാരൂഖ് ഖാന്‍; ജവാന്‍ ആദ്യം ഗാനം പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.