Shaakuntalam is set to open in theatres: തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്തയുടെ ഏറ്റവും പുതിയ ചിത്രമായ 'ശാകുന്തളം' ഇന്ന് (ഏപ്രിൽ 14ന്) തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. പ്രഖ്യാപനം മുതല്‍ ശ്രദ്ധേയമായ ചിത്രത്തിലെ താരത്തിന്‍റെ വ്യത്യസ്‌ത ഗെറ്റപ്പ് കാണാനുള്ള ആകാംക്ഷയിലായിരുന്നു നാളിതുവരെ ആരാധകര്‍. ആകാംക്ഷകള്‍ക്ക് വിരാമം കുറിച്ച് കൊണ്ടാണ് ഗുണശേഖർ സംവിധാനം ചെയ്‌ത ഫാന്‍റസി ഡ്രാമ തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്.
Vijay Devarakonda pens note for Samantha: 'ശാകുന്തളം' റിലീസിനോടനുബന്ധിച്ച് സാമന്തയെ കുറിച്ചുള്ള വിജയ് ദേവരകൊണ്ടയുടെ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. 'ശാകുന്തളം' റിലീസിന് ആശംസകൾ നേർന്ന് കൊണ്ടായിരുന്നു വിജയ് ദേവരകൊണ്ട സാമന്തയ്‌ക്ക് കുറിപ്പ് എഴുതിയത്.
-
#Shaakuntalam @Samanthaprabhu2 🤗 pic.twitter.com/Ym9D55aX1Y
— Vijay Deverakonda (@TheDeverakonda) April 13, 2023 " class="align-text-top noRightClick twitterSection" data="
">#Shaakuntalam @Samanthaprabhu2 🤗 pic.twitter.com/Ym9D55aX1Y
— Vijay Deverakonda (@TheDeverakonda) April 13, 2023#Shaakuntalam @Samanthaprabhu2 🤗 pic.twitter.com/Ym9D55aX1Y
— Vijay Deverakonda (@TheDeverakonda) April 13, 2023
Vijay Devarakonda called Samantha a fighter: സാമന്തയെ പോരാളിയെന്ന് വിളിച്ച് കൊണ്ടാണ് വിജയ് ദേവരകൊണ്ട 'ശാകുന്തള'ത്തിന് ആശംസകൾ നേർന്നത്. ആരോഗ്യ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുമ്പോഴും തന്‍റെ പ്രോജക്‌ടുകളോട് നീതി പുലർത്താൻ സാമന്ത തന്‍റെ പരിധികൾ മറികടന്നതായി ദേവരകൊണ്ട പറഞ്ഞു. ദേവരകൊണ്ടയുടെ ട്വീറ്റില്‍ പ്രതികരിച്ച് സാമന്തയും രംഗത്തെത്തിയിരുന്നു.
Vijay Deverakonda has penned a note for Samantha: വിജയുടെ കുറിപ്പും സാമന്തയുടെ പ്രതികരണവും നോക്കാം.'സാമീ, സ്നേഹം നിറഞ്ഞവളാണ് നീ. എപ്പോഴും ശരിയായിട്ടുള്ള കാര്യങ്ങള്‍ ചെയ്യാൻ ആഗ്രഹിക്കുന്നു. ആഹ്ലാളം പകരുന്നു. നിങ്ങളുടെ കരിയര്‍ മുഴുവന്‍ സിനിമയെ ആശ്രയിച്ചിരിക്കുന്നു എന്ന തരത്തില്‍ ഓരോ ഷോട്ടിനും നിങ്ങള്‍ നിങ്ങളെ പൂര്‍ണമായും നല്‍കുന്നു.
കഴിഞ്ഞ ഒരു വർഷമായി നിങ്ങൾ വലിയൊരു പോരാളി ആയിരുന്നുവെന്ന് ഈ ലോകം ഒരിക്കലും അറിയാനിടയില്ല. നിങ്ങളുടെ ശരീരത്തിന് വിശ്രമം വേണ്ട സമയത്തും നിങ്ങള്‍ എപ്പോഴും പുഞ്ചിരി തൂകി ടീമിനൊപ്പം മുന്നോട്ട് നീങ്ങി. ശാകുന്തളത്തിന് എല്ലാ ആശംസകളും നേരുന്നു. നിങ്ങളുടെ ആഗ്രഹവും ദശലക്ഷക്കണക്കിന് ആളുകളുടെ സ്നേഹവും നിങ്ങളെ എപ്പോഴും സുരക്ഷിതമാക്കും. സ്‌നേഹപൂര്‍വം വിജയ്' -വിജയ് ദേവരകൊണ്ട കുറിച്ചു.
Samantha say thanks to Vijay Deverakonda: വിജയ്‌യുടെ നല്ല വാക്കുകൾക്ക് സാമന്ത നന്ദി പറയാനും മറന്നില്ല. തനിക്ക് ദേവരകൊണ്ടയുടെ പ്രോത്സാഹനം ശരിക്കും ആവശ്യമായിരുന്നുവെന്ന് താരം മറപുടി പറഞ്ഞു. 'വാക്കുകള്‍ ഇല്ല. ഇത് ശരിക്കും ആവശ്യമായിരുന്നു. എന്‍റെ ഹീറോയ്ക്ക് നന്ദി!!' -സാമന്ത കുറിച്ചു.
ഗുണശേഖർ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ചിത്രമാണ് 'ശാകുന്തളം'. പ്രശസ്‌ത കവി കാളിദാസന്‍റെ 'അഭിജ്ഞാന ശാകുന്തളം' എന്ന നാടകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്. 'ശാകുന്തള'ത്തില്‍ ടൈറ്റില്‍ റോളിലാണ് സാമന്ത എത്തുന്നത്. അതേസമയം പുരു രാജവംശത്തിലെ ദുഷ്യന്ത രാജാവായാണ് ദേവ് മോഹൻ എത്തുന്നത്.
Allu Arha in Shaakuntalam: സാമന്ത, ദേവ് മോഹന്‍ എന്നിവരെ കൂടാതെ മോഹൻ ബാബു, അദിതി ബാലൻ, മധു, ഗൗതമി, അനന്യ നാഗല്ല, ജിഷു സെൻഗുപ്‌ത എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അല്ലു അർജുന്‍റെ മകളായ അല്ലു അർഹയും സിനിമയിലുണ്ട്. രാജകുമാരി ഭരതയായാണ് ചിത്രത്തില്‍ അല്ലു അര്‍ഹ വേഷമിട്ടത്. അല്ലു അര്‍ഹയുടെ അരങ്ങേറ്റ ചിത്രം കൂടിയാണ് ശാകുന്തളം.
Samantha Vijay Deverakonda movie Kushi: വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിച്ചെത്തുന്ന ചിത്രമാണ് 'കുഷി'. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇരുവരും കുഷിയുടെ ചിത്രീകരണത്തിലായിരുന്നു. ഒരു റൊമാന്‍റിക് കോമഡി ചിത്രമാണ് കുഷി. ഇത് രണ്ടാം തവണയാണ് കുഷിയിലൂടെ ഇരുവരും ഒന്നിക്കുന്നത്. നേരത്തെ, ദുൽഖർ സൽമാനും കീർത്തി സുരേഷും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ 'മഹാനടി' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലും ഇവർ ഒന്നിച്ചഭിനയിച്ചിരുന്നു. സെപ്‌റ്റംബര്‍ ഒന്നിന് കുഷി തിയേറ്ററുകളില്‍ എത്തും.
Also Read: 'അസഹനീയ വേദന... കണ്ണുകളില്‍ സൂചി കുത്തിക്കയറ്റിയ പോലെ' - വെളിപ്പെടുത്തലുമായി സാമന്ത