ന്യൂഡൽഹി: മധ്യപ്രദേശിലെ വിദിഷയിൽ കിണറ്റിൽ വീണ് മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പിഎം ദുരിതാശ്വാസ ഫണ്ടിൽ നിന്ന് രണ്ട് ലക്ഷം രൂപ അനുവദിക്കുമെന്നും മോദി ട്വീറ്റ് ചെയ്‌തിരുന്നു.
കഴിഞ്ഞ ദിവസമാണ് കിണറ്റിലകപ്പെട്ട ബാലനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മധ്യപ്രദേശിലെ വിദിഷ ജില്ലയില്‍ 30 പേര്‍ കിണറ്റില്‍ വീണത്. അപകടത്തില്‍ നാല് പേര്‍ മരിച്ചിരുന്നു. കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ ഒരുമിച്ചു കൂടിയ ജനങ്ങളുടെ ഭാരം താങ്ങാന്‍ കഴിയാതെ കിണറിന്‍റെ മുകള്‍ഭാഗം തകര്‍ന്ന് വീണാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
രക്ഷാപ്രവർത്തനം തുടരുന്നു
മധ്യപ്രദേശ് ജില്ല ആസ്ഥാനത്ത് നിന്ന് 50 കിലോമീറ്റര്‍ അകലെ ഗഞ്ച് ബസോദയിലാണ് സംഭവം. അപകടത്തിൽപ്പെട്ട 20 പേരെ രക്ഷപെടുത്തിയിട്ടുണ്ട്. പത്ത് പേർ ഇപ്പോഴും കിണറ്റില്‍ കുടുങ്ങിക്കിടക്കുകയാണ്. സംഭവത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
also read: ഭീരുക്കള്‍ക്ക് പാര്‍ട്ടി വിടാം; കോണ്‍ഗ്രസിന് ആവശ്യം ഭയമില്ലാത്തവരെ; രാഹുല്‍ ഗാന്ധി
അതേസമയം, മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു. പരിക്കേറ്റവർക്ക് അടിയന്തരമായി 50,000 രൂപയും നൽകും.