ചണ്ഡീഗഡ്: പഞ്ചാബിന്‍റെ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ജനങ്ങൾക്ക് വേണ്ടി സുപ്രധാന തീരുമാനം ഉടനുണ്ടാകുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഭഗവന്ത് മാൻ. പഞ്ചാബിന്‍റെ ചരിത്രത്തിൽ നാളിതുവരെ കൈക്കൊള്ളാത്ത തീരുമാനമായിരിക്കും അതെന്ന് ട്വിറ്ററില്‍ പറഞ്ഞ ഭഗവന്ത് മാൻ പക്ഷേ തീരുമാനം എന്തായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.
ആ ആദ്‌മി സർക്കാർ ജനങ്ങൾക്ക് നല്‍കിയ വാഗ്‌ദാനം നിറവേറ്റും. സംസ്ഥാനത്തെ ജനങ്ങളുടെ താൽപര്യം കണക്കിലെടുത്താകും തീരുമാനമെന്നും ഭഗവന്ത് മാൻ ട്വീറ്റ് ചെയ്‌തു. പഞ്ചാബിലെ ആദ്യ ആംആദ്‌മി സർക്കാരിന്‍റെ മുഖ്യമന്ത്രിയായി ഭഗത് സിങ്ങിന്‍റെ ജന്മനാടായ ഖട്‌കര്‍ കലനിൽ ബുധനാഴ്‌ചയാണ് ഭഗവന്ത് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റത്. ഇന്ന് നിയമസഭയില്‍ എംഎല്‍എമാർ പ്രോടേം സ്‌പീക്കർക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്‌തു.
READ MORE:പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് മാന്‍ അധികാരമേറ്റു