ഹൈദരാബാദ് : ബോളിവുഡ് താരം വിക്കി കൗശലും നടി സാറാ അലി ഖാനും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണ വേളയിലെടുത്ത ചിത്രം പുറത്ത് വിട്ടു. സഹതാരവും ഫാമിലി മാന്‍ എന്ന വെബ് സീരിസിലൂടെ പ്രശസ്തനുമായ ഷരീബ് ഹഷ്മിയാണ് തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ വിക്കി കൗശലും സാറാ അലി ഖാനും മറ്റ് അഭിനേതാക്കളുടെ കൂടെ നില്ക്കുന്ന ചിത്രം പുറത്ത് വിട്ടത്. ഒരു വിക്കി കൗശല്‍ ഫാനായ തനിക്ക് അദ്ദേഹത്തോടുള്ള ആരാധന ഈ സിനിമയില്‍ ഒന്നിച്ചഭിനയിച്ചതോടെ വര്‍ധിച്ചെന്നും ഷരീബ് പറഞ്ഞു. സാറാ അലി ഖാന് സ്വീറ്റ്ഹാര്ട്ടാണെന്നും ഷരീബ് പോസ്റ്റിനൊപ്പം പറഞ്ഞു.
നേരത്തെ സിനിമയുടെ ചിത്രീകരണ വേളയില്‍ ചോര്‍ന്ന ചിത്രങ്ങള്‍ വിവാദമായിരുന്നു. ഇപ്പോള്‍ ഇതാ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ചിത്രത്തില്‍ അഭിനയിക്കുന്നവര്‍ ഒന്നിച്ചു നില്ക്കുന്ന ചിത്രം പുറത്ത് വിട്ടിരിക്കുന്നത്.
വിജയാരവത്തോടെ പൊട്ടിച്ചിരിച്ച് പോസ് ചെയ്യുന്ന സിനിമയുടെ പ്രവര്‍ത്തകരുടെ ചിത്രം ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. മധ്യപ്രദേശിലാണ് നിലവില്‍ ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. ലക്ഷ്മണ് ഉടേക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിനേശ് വിജയന്റെ മഡോക്ക് ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.
Also Read:'അടിക്കുറിപ്പിന്റെ ആവശ്യമില്ല'; വര്‍ഷങ്ങള്‍ക്ക് ശേഷം അതേ കടപ്പുറത്ത് ജൂനിയര്‍ ദാസനും വിജയനും
ഉജ്ജൗന്, ഗ്വാളിയാര്‍, യുപി എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. റൊമാന്റിക്ക് കോമഡിയായ ചിത്രത്തില്‍ വിക്കിയും സാറായും ഭാര്യ-ഭര്ത്തക്കന്മാരായാണ് അഭിനയിക്കുന്നത്. സ്വന്തം വീട് എന്ന ദമ്പതികളുടെ സ്വപ്നത്തെ ചുറ്റിപറ്റിയാണ് കഥ പുരോഗിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന മന്ത്രി ആവാസ് യോജന എന്ന പദ്ധതിയുടെ പ്രമോഷനും ചിത്രത്തിലൂടെ നടത്തുന്നുണ്ടെന്നാണ് സൂചന.