ബോളിവുഡ് താരങ്ങളായ വിക്കി കൗശലും സാറാ അലി ഖാനും കേന്ദ്രകഥാപാത്രങ്ങളില്‍ എത്തിയ ചിത്രം 'സാറാ ഹട്ട്‌കെ സാറാ ബച്ച്‌കെ' ബോക്‌സ് ഓഫീസിൽ ആദ്യ വാരാന്ത്യത്തിൽ നേടിയത് 22.59 കോടി രൂപ. ഡൊമസ്‌റ്റിക് സര്‍ക്കിളില്‍ നിന്നും ചിത്രം ഞായറാഴ്‌ച നേടിയത് 9.90 കോടി രൂപയാണ്.
ബോക്‌സ് ഓഫീസിൽ പ്രവചിച്ചതിലും മികച്ച പ്രകടനമാണ് വിക്കി കൗശലിന്‍റെയും സാറ അലി ഖാന്‍റെയും ഫാമിലി ഡ്രാമ കാഴ്‌ചവയ്ക്കുന്നത്. 'സാറാ ഹട്ട്‌കെ സാറാ ബച്ച്‌കെ'യിലൂടെ ഇതാദ്യമായാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. ലക്ഷ്‌മൺ ഉടേക്കറാണ് സിനിമയുടെ സംവിധാനം.
ഇരുവരുടെയും ലൈറ്റ് ഹാർട്ട് ചിത്രം ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്നു. ആദ്യ ദിനം 5.49 കോടി രൂപയും ശനിയാഴ്‌ച 7.20 കോടി രൂപയും ചിത്രം നേടി. തിയേറ്ററുകളിലെത്തി മൂന്നാം ദിവസം 'സാറാ ഹട്ട്‌കെ സാറാ ബച്ച്‌കെ' ഏകദേശം 9.90 കോടി നേടിയെന്നാണ് റിപ്പോർട്ടുകള്‍. നിലവിൽ, വാരാന്ത്യത്തിലെ ആകെ ഡൊമസ്‌റ്റിക് ബോക്‌സ് ഓഫീസ് കലക്ഷന്‍ ഏകദേശം Rs. 22.59 കോടി രൂപയാണ്.
ഒന്ന് വാങ്ങുമ്പോള്‍ ഒന്ന് സൗജന്യം എന്ന പോളിസിയിലൂടെ 'സാറാ ഹട്ട്‌കെ സാറാ ബച്ച്‌കെ' ഞായറാഴ്‌ച വരെ മികച്ച നേട്ടം ഉണ്ടാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് ട്രേഡ് അനലിസ്‌റ്റ് തരണ്‍ ആദര്‍ശാണ് സിനിമയുടെ മൂന്നാം ദിന ബോക്‌സ്‌ഓഫീസ് കലക്ഷന്‍ പുറത്തുവിട്ടത്. തിങ്കളാഴ്‌ച ട്വിറ്ററിൽ അദ്ദേഹം സിനിമയുടെ കലക്ഷനെ കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ പങ്കുവച്ചു.
-
PEN MARUDHAR CONGRATULATES TEAM ‘ZARA HATKE ZARA BACHKE’ ON THE SUCCESS… #PENMarudhar [the distribution arm of #PENStudios] has extended congratulations to the team behind the success of #ZaraHatkeZaraBachke: #MaddockFilms and #JioStudios.#PENMarudhar is distributing… pic.twitter.com/dJXhlcNDgV
— taran adarsh (@taran_adarsh) June 5, 2023 " class="align-text-top noRightClick twitterSection" data="
">PEN MARUDHAR CONGRATULATES TEAM ‘ZARA HATKE ZARA BACHKE’ ON THE SUCCESS… #PENMarudhar [the distribution arm of #PENStudios] has extended congratulations to the team behind the success of #ZaraHatkeZaraBachke: #MaddockFilms and #JioStudios.#PENMarudhar is distributing… pic.twitter.com/dJXhlcNDgV
— taran adarsh (@taran_adarsh) June 5, 2023PEN MARUDHAR CONGRATULATES TEAM ‘ZARA HATKE ZARA BACHKE’ ON THE SUCCESS… #PENMarudhar [the distribution arm of #PENStudios] has extended congratulations to the team behind the success of #ZaraHatkeZaraBachke: #MaddockFilms and #JioStudios.#PENMarudhar is distributing… pic.twitter.com/dJXhlcNDgV
— taran adarsh (@taran_adarsh) June 5, 2023
'സാറാ ഹട്ട്‌കെ സാറാ ബച്ച്‌കെ' വിജയ കുതിപ്പിലേയ്‌ക്ക് നീങ്ങുന്നു. ആദ്യ വാരാന്ത്യത്തില്‍ ശക്തിയോടെ മുന്നേറുന്നു. ദേശീയ ശൃംഖലകൾ മികച്ചതാണ്. വെള്ളി -5.49 കോടി രൂപ, ശനി 7.20 കോടി രൂപ, ഞായര്‍- 9.90 കോടി രൂപ, ആകെ: ₹ 22.59 കോടി.' -ഇപ്രകാരമായിരുന്നു തരണ്‍ ആദര്‍ശിന്‍റെ ട്വീറ്റ്.
സിനിമയുടെ വാരാന്ത്യ മൾട്ടിപ്ലക്‌സ് കലക്ഷനെ കുറിച്ചും അദ്ദേഹം പോസ്‌റ്റ് ചെയ്‌തു. സിനിമയുടെ ഒന്ന് വാങ്ങുമ്പോള്‍ ഒന്ന് സൗജന്യം എന്ന ടിക്കറ്റ് പ്രമോഷനെ കുറിച്ച് തരൺ ചർച്ച ചെയ്യുകയും ഷെഹ്‌സാദയുമായി താരതമ്യം ചെയ്യുകയും ചെയ്‌തു. അതിന് സമാനമായ പ്രൊമോഷൻ ഫീച്ചർ ചെയ്തെങ്കിലും ഷെഹ്‌സാദയ്‌ക്ക് മികച്ച ബോക്‌സ് ഓഫീസ് ഫലങ്ങൾ നേടാനായില്ല. 2023 ഫെബ്രുവരിയിലായിരുന്നു ഷെഹ്‌സാദയുടെ റിലീസ്.
സിനിമയില്‍ താന്‍ ഒരു പിശുക്കനായിരുന്നു എന്നാണ് വിക്കി കൗശല്‍ തന്‍റെ കഥാപാത്രത്തെ കുറിച്ച് പറയുന്നത്. 'കഥ കേട്ടപ്പോൾ, എനിക്ക് കണക്‌ട് ചെയ്യാനായി. നിങ്ങള്‍ സിനിമ കാണുമ്പോൾ, ഞാൻ വ്യക്തിപരമായി ഒരുപാട് ബന്ധപ്പെട്ടിരിക്കുന്നതായി തോന്നും. പിന്നെ ഏറ്റവും പ്രധാനപ്പെട്ട കാര്യം, തീര്‍ച്ചയായും ഞാന്‍ അതുമായി ബന്ധപ്പെട്ടിരുന്നു. ഒരു കൂട്ടുകുടുംബത്തെ കുറിച്ചുള്ളതാണ് ഈ ചിത്രം. സിനിമയില്‍ ഞാന്‍ അവതരിപ്പിച്ച കഥാപാത്രം വളരെ പിശുക്കനാണ്. കാരണം മധ്യവര്‍ഗ കുടുംബത്തിലെ ആളുകള്‍ എപ്പോഴും സമ്പാദ്യത്തെ കുറിച്ചാണ് ചിന്തിക്കുന്നത്' -ഇപ്രകാരമാണ് വിക്കി കൗശല്‍ പറഞ്ഞത്.
Also Read: 'ഷെല്ലിയുടെ ലങ്ക കത്തിക്കാന്‍ ഒരുങ്ങി ഷാൻ'; ദി നൈറ്റ് മാനേജർ 2 ഗംഭീര ട്രെയിലർ പുറത്ത്