ETV Bharat / bharat

പാട്ടിന്‍റെ വരികള്‍ ഭാര്യ കത്രീനയ്‌ക്ക് സമര്‍പ്പിച്ച് വിക്കി കൗശല്‍; താരദമ്പതികളുടെ സ്‌നേഹപ്രകടനം സോഷ്യല്‍ മീഡിയയില്‍ - മെട്രോ ഇന്‍ ദിനോ

തന്‍റെ പുതിയ റിലീസായ സാറാ ഹട്ട്‌കെ സാറെ ബച്ച്‌കെയിലെ ഗാനത്തിന്‍റെ വരികള്‍ ഭാര്യ കത്രീനയ്‌ക്ക് സമര്‍പ്പിച്ച് വിക്കി കൗശല്‍.

Vicky Kaushal  Katrina Kaif  Katrina Kaif instagram story  Zara Hatke Zara Bachke  വരികള്‍ ഭാര്യ കത്രീനയ്‌ക്ക് സമര്‍പ്പിച്ച് വിക്കി  പാട്ടിന്‍റെ വരികള്‍ ഭാര്യ കത്രീനയ്‌ക്ക്  കത്രീനയ്‌ക്ക് സമര്‍പ്പിച്ച് വിക്കി കൗശല്‍  താരദമ്പതികളുടെ സ്‌നേഹപ്രകടനം സോഷ്യല്‍ മീഡിയയില്‍  സാറാ ഹട്ട്‌കെ സാറെ ബച്ച്‌കെ  വരികള്‍ ഭാര്യ കത്രീനയ്‌ക്ക് സമര്‍പ്പിച്ച് വിക്കി  സ്‌നേഹം പങ്കിട്ട് ബോളിവുഡ് ക്യൂട്ട് കപ്പിള്‍സ്  മറുപടി നല്‍കി കത്രീന  വിക്കി കൗശല്‍  കത്രീന കെയ്‌ഫ്‌  വിക്കി കത്രീന  വിക്കി  കത്രീന  മെട്രോ ഇന്‍ ദിനോ  സാം ബഹാദൂര്‍
പാട്ടിന്‍റെ വരികള്‍ ഭാര്യ കത്രീനയ്‌ക്ക് സമര്‍പ്പിച്ച് വിക്കി കൗശല്‍
author img

By

Published : Jun 3, 2023, 9:01 PM IST

ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെ സ്‌നേഹം പങ്കിട്ട് ബോളിവുഡ് ക്യൂട്ട് കപ്പിള്‍സ് വിക്കി കൗശലും കത്രീന കെയ്‌ഫും. ഭര്‍ത്താവിന്‍റെ സ്നേഹ പ്രകടനത്തിന് ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെ മറുപടി നല്‍കി കത്രീന. വിക്കി കൗശലിന്‍റെ കഴിഞ്ഞ ദിവസം (ജൂണ്‍ 2) റിലീസിനെത്തിയ 'സാറാ ഹട്ട്‌കെ സാറാ ബച്ച്‌കെ' എന്ന സിനിമയ്‌ക്ക് അഭിനന്ദനം അറിയിച്ചിരിക്കുകയാണ് താരം.

ചിത്രത്തിലെ ഒരു മധുരമാര്‍ന്ന ഗാനത്തിന്‍റെ വരികള്‍ വിക്കി കൗശല്‍ കത്രിനയ്‌ക്ക് സമര്‍പ്പിച്ചിരുന്നു. ഇതിന് ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെ മറുപടി നല്‍കുകയായിരുന്നു കത്രീന. സിനിമയുടെ പോസ്‌റ്ററിനൊപ്പം 'ഇപ്പോൾ തിയേറ്ററുകളില്‍' -എന്ന അടിക്കുറിപ്പോടെ 'സാറാ ഹട്ട്‌കെ സാറാ ബച്ച്‌കെ' ടീമിനെ അഭിനന്ദിക്കുകയായിരുന്നു നടി.

കത്രീനയുടെ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറി വിക്കി കൗശലും ഇന്‍സ്‌റ്റ സ്‌റ്റോറിയാക്കി. ഒപ്പം ചിത്രത്തിലെ 'ഫിർ ഔർ ക്യാ ചാഹിയേ' എന്ന ഗാനത്തിലെ ഒരു വരിയിലൂടെ വിക്കി മറുപടി നൽകുകയും ചെയ്‌തു. 'തു ഹേ തു മുച്ചേ ഔര്‍ ക്യാ ചാഹിയേ' (നിങ്ങൾ അവിടെ ഉണ്ടെങ്കിൽ എനിക്ക് മറ്റെന്താണ് വേണ്ടത്) എന്നാണ് വിക്കി കുറിച്ചത്. വിക്കിയുടെ ഹൃദയസ്‌പര്‍ശിയായ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറികള്‍ ആരാധകരുടെ ഹൃദയത്തെ അലിയിച്ചു.

Vicky Kaushal  Katrina Kaif  Katrina Kaif instagram story  Zara Hatke Zara Bachke  വരികള്‍ ഭാര്യ കത്രീനയ്‌ക്ക് സമര്‍പ്പിച്ച് വിക്കി  പാട്ടിന്‍റെ വരികള്‍ ഭാര്യ കത്രീനയ്‌ക്ക്  കത്രീനയ്‌ക്ക് സമര്‍പ്പിച്ച് വിക്കി കൗശല്‍  താരദമ്പതികളുടെ സ്‌നേഹപ്രകടനം സോഷ്യല്‍ മീഡിയയില്‍  സാറാ ഹട്ട്‌കെ സാറെ ബച്ച്‌കെ  വരികള്‍ ഭാര്യ കത്രീനയ്‌ക്ക് സമര്‍പ്പിച്ച് വിക്കി  സ്‌നേഹം പങ്കിട്ട് ബോളിവുഡ് ക്യൂട്ട് കപ്പിള്‍സ്  മറുപടി നല്‍കി കത്രീന  വിക്കി കൗശല്‍  കത്രീന കെയ്‌ഫ്‌  വിക്കി കത്രീന  വിക്കി  കത്രീന  മെട്രോ ഇന്‍ ദിനോ  സാം ബഹാദൂര്‍
ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെ സ്‌നേഹം പങ്കിട്ട് ബോളിവുഡ് ക്യൂട്ട് കപ്പിള്‍സ്

വിക്കി കൗശലും സാറ അലി ഖാനും കേന്ദ്ര കഥാപാത്രങ്ങളില്‍ എത്തുന്ന ഒരു ഫാമിലി കോമഡി ഡ്രാമയാണ് 'സാറാ ഹട്ട്‌കെ സാറാ ബച്ച്‌കെ'. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് വിക്കിയും സാറയും ലഖ്‌നൗ, ഡൽഹി, ഇൻഡോർ തുടങ്ങി രാജ്യമെമ്പാടും സഞ്ചരിച്ച് ആരാധകരെ അഭിവാദ്യം ചെയ്‌തിരുന്നു. അടുത്തിടെ ഇരുവരും ഹൈദരാബാദും സന്ദര്‍ശിച്ചു.

Also Read: 'അനാവശ്യ സംസാരം ഉണ്ടാകുന്നു, കാണുന്ന പോലെയല്ല കാര്യങ്ങള്‍': തള്ളിമാറ്റിയ സംഭവത്തില്‍ പ്രതികരിച്ച് വിക്കി കൗശല്‍

കുടുംബത്തോടൊപ്പം താമസിച്ച് മടുത്ത, ഇൻഡോറിൽ നിന്നുള്ള ഒരു യുവ ദമ്പതികൾ, സർക്കാർ പദ്ധതിയിലൂടെ ഒരു വീട് വാങ്ങുന്നതിനായി വിവാഹമോചനം നേടിയതായി നടിക്കുന്നതാണ് സിനിമയുടെ കഥ. ജൂണ്‍ 2ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ലക്ഷ്‌മണ്‍ ഉടേക്കര്‍ ആണ് സിനിമയുടെ സംവിധാനം. സമാനമായ പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള 'ലുക്കാ ചുപ്പി'യുടെ സംവിധായകനും ലക്ഷ്‌മണ്‍ ഉടേക്കറാണ്. മാതാപിതാക്കളുടെ അറിവില്ലാതെ ലിവ്-ഇൻ റിലേഷനിൽ തുടരുന്ന ഒരു യുവ ദമ്പതികളുടെ കഥയാണ് ചിത്രം പറയുന്നത്.

അതേസമയം മേഘ്‌ന ഗുൽസാറിന്‍റെ 'സാം ബഹാദൂര്‍' ആണ് 'സാറാ ഹട്ട്‌കെ സാറാ ബച്ച്‌കെ'യ്‌ക്ക് ശേഷമുള്ള വിക്കി കൗശലിന്‍റെ പുതിയ പ്രോജക്‌ട്. രാജ്യത്തിന്‍റെ യുദ്ധ വീരനും ആദ്യ ഫീല്‍ഡ് മാര്‍ഷലുമായ സാം മനേക്ഷയുടെ കഥയാണ് 'സാം ബഹാദൂർ' പറയുന്നത്. 2023 ഡിസംബർ 1ന് 'സാം ബഹാദൂർ' തിയേറ്ററുകളിൽ എത്തും.

'മെട്രോ ഇന്‍ ദിനോ' ആണ് 'സാറാ ഹട്ട്‌കെ സാറാ ബച്ച്‌കെ'യ്‌ക്ക് ശേഷമുള്ള സാറ അലി ഖാന്‍റെ പുതിയ ചിത്രം. ആദിത്യ റോയ് കപൂര്‍, അനുപം ഖേര്‍, പങ്കജ് ത്രിപാഠി, നീന ഗുപ്‌ത, കൊങ്കണ സെന്‍ ശര്‍മ, ഫാത്തിമ ശൈഖ്, അലി ഫാസല്‍ എന്നിവരും 'മെട്രോ ഇന്‍ ദിനോ'യില്‍ അഭിനയിക്കും.

Also Read: ഭസ്‌മക്കുറിയണിഞ്ഞ് പിങ്ക് സാരിയില്‍ മഹാകാലേശ്വര ക്ഷേത്ര ദര്‍ശനം നടത്തി സാറാ അലി ഖാന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.