പ്രശസ്‌ത ബോളിവുഡ്, മറാഠി നടി സുലോചന ലാട്‌കര്‍ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മുംബൈ ഡാഡറിലെ ശുശ്രുഷ ആശുപത്രിയില്‍ വച്ച് ഞായറാഴ്‌ചയായിരുന്നു അന്ത്യം. 94 വയസ്സായിരുന്നു. നാളെ (ജൂൺ 5ന്) നടിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുമെന്നാണ് റിപ്പോർട്ട്.
നടിയുടെ നിര്യാണത്തില്‍ ദു:ഖം രേഖപ്പെടുത്തി ബോളിവുഡ് താരങ്ങള്‍ രംഗത്തെത്തി. നടിയെ അനുസ്‌മരിച്ച് കൊണ്ട് നടൻ റിതേഷ് ദേശ്‌മുഖ് ട്വിറ്ററിൽ വൈകാരിക സന്ദേശം പങ്കിട്ടു. 'സുലോചന ദീദിയുടെ മരണ വാർത്ത വളരെ ദു:ഖകരമാണ്. മറാഠി, ഹിന്ദി സിനിമകളിൽ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഈ മഹാനടിക്ക് ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ' -ഇപ്രകാരമാണ് റിതേഷ് ദേശ്‌മുഖ് കുറിച്ചത്.
-
सुलोचना दिदी यांच्या निधनाची बातमी अत्यंत दुःखद आहे. मराठीसह हिंदी चित्रसृष्टीतील प्रेक्षकांच्या मनावर राज्य करणाऱ्या या महान अभिनेत्रीला भावपूर्ण श्रद्धांजली. 🙏🏽🙏🏽 pic.twitter.com/15SApfbwo4
— Riteish Deshmukh (@Riteishd) June 4, 2023 " class="align-text-top noRightClick twitterSection" data="
">सुलोचना दिदी यांच्या निधनाची बातमी अत्यंत दुःखद आहे. मराठीसह हिंदी चित्रसृष्टीतील प्रेक्षकांच्या मनावर राज्य करणाऱ्या या महान अभिनेत्रीला भावपूर्ण श्रद्धांजली. 🙏🏽🙏🏽 pic.twitter.com/15SApfbwo4
— Riteish Deshmukh (@Riteishd) June 4, 2023सुलोचना दिदी यांच्या निधनाची बातमी अत्यंत दुःखद आहे. मराठीसह हिंदी चित्रसृष्टीतील प्रेक्षकांच्या मनावर राज्य करणाऱ्या या महान अभिनेत्रीला भावपूर्ण श्रद्धांजली. 🙏🏽🙏🏽 pic.twitter.com/15SApfbwo4
— Riteish Deshmukh (@Riteishd) June 4, 2023
'ബന്ദിനി', 'ദിൽ ദേക്കേ ദേഖോ', 'നാഗിൻ' തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായിരുന്നു സുലോചന ലാട്‌കര്‍. 'സസർവാസ്', 'വാഹിനിച്യ ബംഗ്ദ്യ', 'മീട്ട് ഭക്കർ', 'സംഗ്ത്യേ ഐക', 'ധക്തി ജൗ' തുടങ്ങി മറാഠി ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് സുലോച ലാട്‌കര്‍ പ്രശസ്‌തയായത്.
'അബ് ദില്ലി ദൂർ നഹിൻ', 'സുജാത', 'ആയേ ദിൻ ബഹർ കേ', 'ദിൽ ദേകെ ദേഖോ', 'ആശ', 'മജ്ബൂർ', 'നൈ റോഷ്‌നി', 'ആയി മിലൻ കി ബേല', 'ഗോരാ ഔർ കാലാ', 'ദേവർ', 'ബന്ദിനി' തുടങ്ങിയവയായിരുന്നു നടിയുടെ പ്രധാനപ്പെട്ട സിനിമകള്‍.
ബിഗ് സ്‌ക്രീനില്‍ നിരവധി പ്രശസ്‌ത ബോളിവുഡ് താരങ്ങളുടെ അമ്മയായി അഭിനയിച്ചുണ്ട് സുലോചന. ബോളിവുഡിലെ സ്‌നേഹനിധിയായ അമ്മ എന്നാണ് സുലോചന ലാട്‌കര്‍ അറിയപ്പെടുന്നത്. കൂടാതെ ദിലീപ് കുമാർ, രാജ് കപൂർ, ദേവ് ആനന്ദ്, രാജേഷ് ഖന്ന, അമിതാഭ് ബച്ചൻ, വിനോദ് ഖന്ന, സുനിൽ ദത്ത്, ധർമേന്ദ്ര, ജിതേന്ദ്ര എന്നിവരുൾപ്പെടെ ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം സുലോചന നിരവധി വ്യത്യസ്‌ത കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
മറാഠിയിൽ 50 ചിത്രങ്ങളിലും ഹിന്ദിയിൽ 250 ഓളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 1946ലാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 1946 മുതൽ 1961 വരെ മഠാത്തി സിനിമകളിൽ നായികയായി തിളങ്ങി. നാസിര്‍ ഹുസൈൻ, ത്രിലോക് കപൂർ, അശോക് കുമാർ എന്നിവരുടെ നായികയായി പലപ്പോഴും ബോളിവുഡില്‍ അഭിനയിച്ചു.
സുനിൽ ദത്ത്, ദേവ് ആനന്ദ്, രാജേഷ് ഖന്ന എന്നീ മൂന്ന് താരങ്ങളുടെ അമ്മ വേഷം ചെയ്യുന്നത് തനിക്ക് ഇഷ്‌ടമായിരുന്നുവെന്ന് അവർ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഹീര, ജൂല, ഏക് ഫൂൽ ചാർ കാന്തേ, സുജാത, മെഹർബാൻ (1967), ചിരാഗ്, ഭായ് ബഹെൻ (1969), രേഷ്മ ഔർ ഷേര, ഉമർ ഖാഇദ്, മുഖബ്ല, ജാനി ദുഷ്മാൻ, ബദ്‌ലെ കി ആഗ്. തുടങ്ങിയ ഹിന്ദി സിനിമകളിൽ സുനിൽ ദത്തിനൊപ്പം അമ്മയായോ അല്ലെങ്കിൽ അടുത്ത ബന്ധുവായോ അഭിനയിച്ചിട്ടുണ്ട്.
ദേവ് ആനന്ദ് സിനിമകളിലും അവർ സ്ഥിര സാന്നിധ്യമായിരുന്നു. ദേവ് ആനന്ദിന്‍റെ അമ്മയായോ ബന്ധുവായോ ജബ് പ്യാർ കിസീസെ ഹോതാ ഹേ, പ്യാർ മൊഹബത്ത്, ദുനിയ (1968), ജോണി മേരാ നാം, അമീർ ഗരീബ് തുടങ്ങി ചിത്രങ്ങള്‍ അഭിനയിച്ചു. പലപ്പോഴും രാജേഷ് ഖന്ന അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ അടുത്ത ബന്ധുവായി വേഷമിട്ടുണ്ട്. ദിൽ ദൗലത്ത് ദുനിയ, ബഹ്‌റോൺ കെ സപ്‌നേ, ഡോളി, കതി പതംഗ്, മേരേ ജീവൻ സാത്തി, പ്രേം നഗർ, അക്രമൻ, ഭോലാ ഭാല എന്നിവ അതില്‍ ഉൾപ്പെടുന്നു.