ETV Bharat / bharat

ഹെൽമറ്റില്ലാതെ ബുള്ളറ്റോടിച്ച് വരുൺ ധവാൻ ; പിന്നാലെ ട്രാഫിക് പൊലീസിന്‍റെ വക 'സമ്മാനം' - വരുൺ ധവാനെതിരെ പിഴ ചുമത്തി കാൺപൂർ ട്രാഫിക് പൊലീസ്

നിലവിൽ തന്‍റെ ഏറ്റവും പുതിയ ചിത്രമായ 'ബവാലി'ന്‍റെ ചിത്രീകരണത്തിനായി കാൺപൂരിലാണ് താരം

Varun Dhawan shooting in Kanpur  Varun Dhawan got challaned by Kanpur Police  Varun Dhawan is shooting in Kanpur for his upcoming movie Bawaal  Varun Dhawan riding bike without helmet in Anand Bagh  ഹെൽമെറ്റില്ലാതെ ബുള്ളറ്റോടിച്ച് വരുൺ ധവാൻ  ഹെൽമെറ്റില്ലാതെ വണ്ടിയോടിച്ച് വരുൺ ധവാൻ  ആനന്ദ് ബാഗ് ഏരിയയിൽ വരുൺ ധവാൻ  വരുൺ ധവാനെതിരെ പിഴ ചുമത്തി കാൺപൂർ ട്രാഫിക് പൊലീസ്  വരുൺ ധവാൻ പുതിയ ചിത്രം ബവാൽ
ഹെൽമെറ്റില്ലാതെ ബുള്ളറ്റോടിച്ച് വരുൺ ധവാൻ; പിന്നാലെ ട്രാഫിക് പൊലീസിന്‍റെ സമ്മാനം
author img

By

Published : Apr 16, 2022, 10:23 PM IST

കാൺപൂർ : ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായതോടെ ബോളിവുഡ് താരം വരുൺ ധവാനെതിരെ നിയമലംഘനത്തിന് പിഴ ചുമത്തി കാൺപൂർ ട്രാഫിക് പൊലീസ്. നടന്‍റെ ഏറ്റവും പുതിയ ചിത്രമായ 'ബവാലി'ന്‍റെ ചിത്രീകരണം കാൺപൂരിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ഹെൽമറ്റില്ലാതെ ബുള്ളറ്റ് ഓടിച്ച ചിത്രങ്ങളാണ് താരത്തിനിപ്പോൾ തലവേദനയായി മാറിയത്.

നഗരത്തിലെ തിരക്കേറിയ ആനന്ദ് ബാഗ് ഏരിയയിൽ ഹെൽമറ്റില്ലാതെ ബൈക്ക് ഓടിക്കുന്ന വരുണിന്‍റെ ഫോട്ടോകളും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. നീല ഷർട്ടും കറുത്ത പാന്‍റ്‌സും കൂളിങ് ഗ്ലാസും ധരിച്ചാണ് വീഡിയോയിൽ താരം പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നാലെ വരുണിനെതിരെ ഒരുവിഭാഗം ആളുകൾ രംഗത്തെത്തി. താരത്തിനെതിരെ നടപടി ആവശ്യപ്പെട്ട് പലരും ട്വിറ്ററിൽ കാൺപൂർ ട്രാഫിക് പൊലീസിനെ ടാഗ് ചെയ്യാൻ തുടങ്ങി.

ALSO READ: Yash auto drive promotions | അന്ന്‌ ഓട്ടോ ഡ്രൈവറായി; ഇന്ന്‌ സ്വകാര്യ ജെറ്റില്‍

ഇതേതുടർന്നാണ് ട്രാഫിക് പൊലീസ് വരുൺ ഓടിച്ച ബൈക്കിന്‍റെ ഉടമയുടെ പേരിൽ പിഴ ചുമത്തി ചലാന്‍ അടയ്ക്കാന്‍ നിര്‍ദേശിച്ചത്. എന്നാൽ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണോ അതോ ഒഴിവുവേളയിലാണോ താരം നിരത്തിലിറങ്ങിയതെന്നുള്ളത് വ്യക്തമല്ല. എന്തായാലും വിവാദങ്ങൾ വകവയ്‌ക്കാതെ നിരവധി ആരാധകർ താരത്തെ കാണാൻ കാൺപൂരിലെ ലൊക്കേഷനിൽ എത്തുന്നുണ്ട്.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.