ETV Bharat / bharat

'നല്ല നടൻ, നല്ല മനുഷ്യൻ'; മയിൽസാമിക്ക് ആദരമർപ്പിച്ച് സിനിമ ലോകം - മയിൽസാമിക്ക് ആദരം

ഇന്ന് പുലർച്ചെയാണ് ഹൃദയാഘാതത്തെത്തുടർന്ന് മയിൽസാമി അന്തരിച്ചത്. നടൻ ജയറാം, പാർഥിപൻ, ഡ്രമ്മർ ശിവമണി എന്നിവർ മയിൽസാമിയുടെ വീട്ടിലെത്തി ആദരമർപ്പിച്ചു

MayilSamy  MayilSamy Death  മയിൽസാമിക്ക് ആദരമർപ്പിച്ച് സിനിമ ലോകം  സിനിമ താരം മയിൽസാമി അന്തരിച്ചു  ഡ്രമ്മർ ശിവമണി  മയിൽസാമിക്ക് ആദരം  മയിൽസാമി അന്തരിച്ചു
മയിൽസാമിക്ക് ആദരമർപ്പിച്ച് സിനിമ ലോകം
author img

By

Published : Feb 19, 2023, 5:14 PM IST

മയിൽസാമിക്ക് ആദരമർപ്പിച്ച് സിനിമ ലോകം

ചെന്നൈ: അന്തരിച്ച പ്രശസ്‌ത തമിഴ്‌ സിനിമ താരം മയിൽസാമിക്ക് ആദരമർപ്പിച്ച് സിനിമ ലോകം. ചലചിത്ര താരങ്ങളായ ജയറാം, പാർഥിപൻ, ശിവമണി തുടങ്ങിയവർ മയിൽസാമിയുടെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി. ഇന്ന് പുലർച്ചെയാണ് മയിൽസാമിയുടെ അന്ത്യം. ഹൃദയാഘാതമായിരുന്നു മരണ കാരണം.

തന്‍റെ നല്ല സുഹൃത്തുക്കളിൽ ഒരാളെയാണ് നഷ്‌ടമായതെന്ന് നടൻ ജയറാം പറഞ്ഞു. സിനിമാലോകത്ത് ആരോട് ചോദിച്ചാലും മയിൽസാമിയെക്കുറിച്ച് ഒരേ കാര്യമാണ് പറയുക. നല്ല സുഹൃത്ത്, നല്ല മനുഷ്യൻ. അദ്ദേഹവും ഞാനും സിനിമയിൽ വന്നത് മിമിക്രിയിലൂടെയാണ്.

ആഴ്‌ചയിൽ ഒരു ദിവസമെങ്കിലും ഞങ്ങൾ പരസ്‌പരം സംസാരിക്കാറുണ്ടായിരുന്നു. ഓരോതവണ വിളിക്കുമ്പോഴും തിരുവണ്ണാമലൈയിലേക്ക് വരാൻ അദ്ദേഹമെന്നെ ക്ഷണിക്കുമായിരുന്നു. കഴിഞ്ഞ തവണ വിളിച്ചപ്പോഴും എന്നെ ക്ഷണിച്ചിരുന്നു. പക്ഷേ എനിക്ക് പോകാൻ കഴിഞ്ഞില്ല. ജയറാം പറഞ്ഞു.

ഞെട്ടിക്കുന്ന വാർത്ത എന്നായിരുന്നു ഡ്രമ്മർ ശിവമണിയുടെ പ്രതികരണം. അദ്ദേഹം എല്ലാ ദിവസവും രാവിലെ എനിക്ക് മുടങ്ങാതെ മെസേജ് അയയ്‌ക്കുമായിരുന്നു. ശിവരാത്രിക്ക് തിരുവണ്ണാമലൈയിൽ വരാൻ കഴിയില്ലെന്ന് ഞാൻ പറഞ്ഞപ്പോൾ എങ്കിൽ മേലക്കോട്ടയ്യൂർ ശിവക്ഷേത്രത്തിൽ വെച്ച് കാണാം എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഞാൻ എങ്ങനെയെങ്കിലും അവിടെയെത്താമെന്നും പറഞ്ഞിരുന്നു.

ക്ഷേത്രവുമായി ബന്ധപ്പെട്ട എന്ത് കാര്യത്തിന് അദ്ദേഹം വിളിച്ചാലും ഞാൻ ഉടൻ അവിടേക്ക് എത്തും. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിവരെ അദ്ദേഹം എന്നോടൊപ്പം ഉണ്ടായിരുന്നു. അവൻ എന്നോടൊപ്പം ഡ്രംസ് വായിച്ചു, പാട്ടുകൾ പാടി. പിന്നാലെ ഞാൻ അഞ്ചാം കാല പൂജയ്ക്കായി തിരുവാൻമിയൂർ ക്ഷേത്രത്തിലേക്ക് പോയി.

ഇതിനിടെ ഇന്ന് നല്ല ദിവസമാണെന്ന് പറഞ്ഞ് മയിൽസാമി വാട്ട്‌സ്ആപ്പിൽ ഒരു വോയ്‌സ് മെസേജും അയച്ചു. പിന്നാലെ പുലർച്ചെ 5.30ന് എനിക്ക് അവന്‍റെ ഫോണിൽ നിന്നൊരു കാൾ വന്നു. പക്ഷേ പ്രതികരിച്ചത് അവന്‍റെ മകനായിരുന്നു. പിതാവ് മയിൽസാമി മരിച്ചു എന്നായിരുന്നു മറുവശത്ത് നിന്നുള്ള അറിയിപ്പ്. ശിവമണി പറഞ്ഞു.

മയിൽസാമിയുടെ മരണം പറഞ്ഞറിയിക്കാനാകാത്ത ദുഃഖമാണ് ഉണ്ടാക്കിയതെന്ന് തമിഴ്‌ താരം പാർഥിപനും പറഞ്ഞു. നല്ലൊരു നടൻ, നല്ല മനുഷ്യൻ എന്നതിന്‍റെ പാഠമാണ് അദ്ദേഹം. ജീവിതം സന്തോഷത്തോടെയാണ് ജീവിച്ചത്. എന്‍റെ കാങ്കേയൻ സിനിമയിൽ സഹസംവിധായകനായിരുന്നു. എന്നാൽ ആ സിനിമ റിലീസായില്ല. അന്ന് മുതൽ അവൻ നല്ല സുഹൃത്താണ്. പാർഥിപൻ വ്യക്‌തമാക്കി.

ALSO READ: തമിഴ്‌ ഹാസ്യ നടൻ മയിൽസാമി അന്തരിച്ചു

തമിഴ്‌ സിനിമയിലെ സൂപ്പർ താരങ്ങൾക്കൊപ്പം നൂറിലധികം ചിത്രങ്ങളിൽ മയിൽസാമി അഭിനയിച്ചിട്ടുണ്ട്. പ്രശസ്‌ത ചലച്ചിത്ര നിർമാതാവും നടനുമായ കെ ഭാഗ്യരാജിന്‍റെ ധാവണി കനവുകൾ എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേക്കുള്ള പ്രവേശനം. ധൂൾ, വസീഗര, ഗില്ലി, ഗിരി, ഉത്തമപുത്രൻ, വീരം, കാഞ്ചന തടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ഏറെ പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയിരുന്നു.

സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ, ടിവി അവതാരകൻ, തിയേറ്റർ ആർട്ടിസ്റ്റ് എന്നീ മേഖലകളിലും അദ്ദേഹം തന്‍റെ വ്യക്‌തിമുദ്ര പതിപ്പിച്ചിരുന്നു. കണ്‍കൾ കൈദു സെയ്‌ എന്ന ചിത്രത്തിലൂടെ 2004-ല്‍ മികച്ച ഹാസ്യനടനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡും മയിൽസാമി നേടിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.