ETV Bharat / bharat

Vajramushti Kalaga In Mysuru palace: 'വിജയ യാത്രക്ക് മുമ്പുള്ള മല്ലയുദ്ധം, ചോര ചീന്തി പര്യവസാനം'; മൈസൂരു കൊട്ടാരത്തിലെ വിജയദശമി ആഘോഷം ഇങ്ങനെ

Exciting Vajramushti Kalaga Held In Mysuru palace: ഇത്തവണയും മൈസുരു കൊട്ടാരത്തിലെ ഒരുക്കിയിട്ട ഗോദ ആവേശോജ്ജ്വലമായ വജ്രമുഷ്‌ടി പോരാട്ടത്തിനാണ് സാക്ഷിയായത്

author img

By ETV Bharat Kerala Team

Published : Oct 24, 2023, 8:35 PM IST

Vajramushti Kalaga In Mysuru palace  Vajramushti Kalaga  Mysuru palace Visuals  What Is Jatti Fight  Mysuru palace and History  വിജയ യാത്രക്ക് മുമ്പുള്ള മല്ലയുദ്ധം  മൈസൂരു കൊട്ടാരത്തിലെ വിജയദശമി ആഘോഷം  വിജയദശമി ആഘോഷം എങ്ങനെ  ദസറയുടെ ഐതിഹ്യം  എന്താണ് വജ്രമുഷ്‌ടി കലഗ
Vajramushti Kalaga In Mysuru palace
മൈസൂരു കൊട്ടാരത്തിലെ വിജയദശമി ആഘോഷം

മൈസൂരു: വിജയദശമിയോടനുബന്ധിച്ച് മൈസൂരു കൊട്ടാരത്തില്‍ അരങ്ങേരാറുള്ള പരമ്പരാഗത അനുഷ്‌ഠാനമാണ് വജ്രമുഷ്‌ടി കലഗ (Vajramushti Kalaga). ബെംഗളൂരു, ചാമരാജനഗർ, മൈസൂരു, ചന്നപട്‌ണ തുടങ്ങിയവിടങ്ങളിലെ ജാത്തികള്‍ (ഗുസ്‌തിക്കാര്‍) മൈസൂരു കൊട്ടാരത്തിന്‍റെ (Mysore Palace) സവാരി ടോട്ടിയിലെത്തിച്ചേര്‍ന്നാണ് ഈ മല്ലയുദ്ധം അരങ്ങേറുക. മാത്രമല്ല ഈ പോരാട്ടത്തിന് ശേഷമാണ് രാജകുടുംബത്തിലുള്ളവര്‍ വിജയ യാത്ര (Vijaya Yatra) പുറപ്പെടുക.

ഇത്തവണയും മൈസുരു കൊട്ടാരത്തിലെ ഒരുക്കിയിട്ട ഗോദ ആവേശോജ്ജ്വലമായ വജ്രമുഷ്‌ടി പോരാട്ടത്തിനാണ് സാക്ഷിയായത്. ആചാരത്തിന്‍റെ മറപിടിച്ചുള്ള ഈ മല്ലയുദ്ധത്തില്‍ ഇത്തവണ വിജയികളായതാവട്ടെ ബെംഗളൂരു, ചന്നപട്‌ണ ടീമുകളും. ഇതില്‍ ബെംഗളൂരുവിന്‍റെ പ്രമോദ് ജാത്തിയും ചാമരാജനഗറിന്‍റെ വെങ്കടേഷ് ജാത്തിയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ പ്രമോദ് ജാത്തി വിജയിക്കുകയായിരുന്നു.

പിന്നാലെ നടന്ന പോരാട്ടത്തില്‍ പ്രമോദ് ജാത്തിയെ ചന്നപട്‌ണയുടെ പ്രവീണ്‍ ജാത്തി മലര്‍ത്തിയടിക്കുകയായിരുന്നു. ഇതോടെ പ്രമോദ് ജാത്തിയെയും പ്രവീണ്‍ ജാത്തിയെയും വജ്രമുഷ്‌ടി കലഗ വിജയികളായി പ്രഖ്യാപിച്ച്, നിലവിലെ മൈസൂരു കിരീടാവകാശിയായ യധുവീര്‍ കൃഷ്‌ണ ദത്ത ചാമരാജ വോഡയാര്‍ വിജയ യാത്ര ആരംഭിക്കുകയായിരുന്നു.

Also Read: ഒറിജിനലിനെ വെല്ലുന്ന കരവിരുത്; മൈസൂര്‍ കൊട്ടാര മാതൃക നിര്‍മിച്ച് സുരേന്ദ്രന്‍

ജാത്തി ഏറ്റുമുട്ടലിന്‍റെ ചരിത്രം: മഹാഭാരതത്തില്‍ കൃഷ്‌ണന്‍റെ കാലം മുതല്‍ തന്നെ ജാത്തികളുടെ വജ്രമുഷ്‌ടി കലഗ പ്രചാരത്തിലുണ്ട്. ഇതില്‍ മാറ്റങ്ങളൊന്നും വരുത്താതെ മൈസുരു രാജവംശം ഇത് ആഘോഷിക്കാറുമുണ്ട്. ശരന്നവരാത്രിയിലെ വിജയദശമി നാളില്‍, രാജകുടുംബത്തിന്‍റെ വിജയയാത്രയ്‌ക്ക് മുമ്പായാണ് കൊട്ടാരാങ്കണത്തില്‍ വച്ച് വജ്രമുഷ്‌ടി കലഗ അരങ്ങേറുക. ഇതില്‍ ചാമുണ്ഡേശ്വരിയുടെ അനുഗ്രഹത്തോടെ രണ്ട് ജോഡി ജാത്തികളാണ് ഏറ്റുമുട്ടുക.

ആരാണ് ജാത്തികള്‍: നിലവിലെ മൈസൂരു, ചാമരാജനഗർ, ചന്നപട്‌ണ, ബെംഗളൂരു എന്നിവിടങ്ങളിൽ താമസിക്കുന്ന ഗുസ്‌തിക്കാരാണ് ജാത്തികള്‍. ഇവിടങ്ങളില്‍ നിന്നും രണ്ട് ജാത്തികളെ വീതം തെരഞ്ഞെടുത്ത് മഹാറാണിയുടെയും മഹാരാജാവിന്‍റെയും മുന്നിലെത്തിക്കും. ഇവരില്‍ രണ്ട് ജോഡികളെ മഹാറാണി തെരഞ്ഞെടുത്ത് അത്തവണത്തെ വജ്രമുഷ്‌ടി കലഗയില്‍ പങ്കെടുപ്പിക്കാനായി ഗുരുവിനെ ചുമതലപ്പെടുത്തും. ഇത്തരത്തില്‍ വജ്രമുഷ്‌ടി കലഗയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രണ്ട് ജോഡികള്‍ക്ക് 45 ദിവസത്തിന് മുമ്പ് തന്നെ പരിശീലനങ്ങളും ലഭ്യമാക്കും. മാത്രമല്ല ഏറെ ചിട്ടയോടെയുള്ള ഈ ദിവസങ്ങളില്‍ ഇവര്‍ക്ക് സസ്യാഹാരം മാത്രമെ കഴിക്കാവു.

രക്ത ചീന്തിയുള്ള പര്യവസാനം: ജാത്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ രക്തം കണ്ടാല്‍ മാത്രമെ അവസാനിക്കുകയുള്ളു. പ്രത്യേകമായി തയ്യാറാക്കിയ ഗോദയിലെത്തി രാജാവിനെ വണങ്ങിയ ഉടന്‍ തന്നെ ഇവര്‍ തമ്മിലുള്ള മല്ലയുദ്ധം ആരംഭിക്കും. ഇതിനായി ഇവരുടെ വിരലുകളില്‍ കൂര്‍ത്ത ആയുധങ്ങളും പിടിപ്പിച്ചിരിക്കും. ഈ പോരാട്ടത്തിനൊടുവില്‍ അപരന്‍റെ ശിരസില്‍ നിന്നും രക്തം ചിന്തിയാല്‍ പ്രതിയോഗിയെ വിജയിയായി പ്രഖ്യാപിക്കപ്പെടുകയും രാജകുടുംബത്തിന്‍റെ വിജയ യാത്ര ആരംഭിക്കുകയും ചെയ്യും. തുടര്‍ന്ന് ബന്നിപൂജ നടത്തി കൊട്ടാരത്തിലേക്ക് തിരിച്ചെത്തി രാജാവ് ആനസവാരി ഘോഷയാത്രയിലും പങ്കെടുക്കും.

Also Read: Mysore Pak| 'ലോകമറിഞ്ഞ മധുരം', മൈസൂര്‍ പാക്ക് ലോകത്തെ മികച്ച തട്ടുകട വിഭവങ്ങളില്‍ 14ാം സ്ഥാനത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.