ETV Bharat / bharat

വാക്‌സിൻ ലഭ്യതക്കുറവ് വെല്ലുവിളിയെന്ന് തെലങ്കാന മന്ത്രി കെ.ടി രാമറാവു

author img

By

Published : May 14, 2021, 7:47 AM IST

സംസ്ഥാനത്ത് ഇതുവരെ 45.37 ലക്ഷം പേർക്കാണ് വാക്‌സിൻ നൽകിയത്.

Vaccine availability to remain a challenge till July  says KTR  Vaccine availability to remain a challenge in Telangana  Telangana vaccination drive  K.T. Rama Rao on vaccine  തെലങ്കാന മന്ത്രി കെടി രാമ റാവു  വാക്‌സിൻ ലഭ്യതക്കുറവ്  ഹൈദരാബാദ്
വാക്‌സിൻ ലഭ്യതക്കുറവ് രാജ്യത്തിന് വെല്ലുവിളിയെന്ന് തെലങ്കാന മന്ത്രി കെടി രാമ റാവു

ഹൈദരാബാദ് : കൊവിഡ് വാക്‌സിൻ്റെ ലഭ്യതക്കുറവ് രാജ്യത്തിന് വെല്ലുവിളിയെന്ന് തെലങ്കാന മന്ത്രി കെ.ടി രാമറാവു. ജൂലൈ അവസാനമോ ഓഗസ്റ്റ് ആദ്യമോ രാജ്യത്തുടനീളം വാക്‌സിൻ വിതരണം പൂർത്തിയാക്കുകയെന്നത് കനത്ത വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ വാക്‌സിനായി സംസ്ഥാനം ഇടപെടല്‍ നടത്തിവരികയാണ്. ഇക്കാര്യത്തില്‍ നിർമ്മാതാക്കളുമായി ചർച്ച തുടരുകയുമാണ്. സംസ്ഥാനത്ത് കുത്തിവയ്പ്പിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും വാക്‌സിൻ ലഭ്യതയാണ് പ്രതിസന്ധിയെന്നും അദ്ദേഹം പറഞ്ഞു.

വാക്‌സിൻ സംഭരണത്തിനായി ആഗോള ടെൻഡര്‍ വിളിക്കാന്‍ തെലങ്കാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുവദിക്കുന്നതെന്തും സംസ്ഥാനത്ത് ശേഖരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. സ്‌ഫുട്‌നിക്, ഫൈസർ പോലുള്ള വാക്‌സിനുകൾ വാങ്ങുന്നത് സംബന്ധിച്ച് തീരുമാനം ആയിട്ടില്ല. സംസ്ഥാനത്ത് ഇതുവരെ 45.37 ലക്ഷം പേർക്കാണ് വാക്‌സിൻ നൽകിയത്. 10.3 ലക്ഷം പേര്‍ മാത്രമാണ് രണ്ട്‌ വാക്‌സിനുകളും സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.