ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 2.91 കോടി കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 2,91,92,547 വാക്സിൻ ഡോസുകൾ നൽകിയതായി മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച രാത്രി ഏഴുമണിവരെയുള്ള കണക്കാണിത്. ഇതിൽ ആദ്യ ഡോസ് എടുത്ത 73,31,498 ഹെൽത്ത് കെയർ വർക്കർമാരും (എച്ച്സിഡബ്ല്യു) രണ്ടാം ഡോസ് എടുത്ത 42,58,297 എച്ച്സിഡബ്ല്യുമാരും, ആദ്യത്തെ ഡോസ് എടുത്ത 72,96,474 ഫ്രണ്ട് ലൈൻ വർക്കർമാരും (എഫ്എൽഡബ്ല്യു) രണ്ടാം ഡോസെടുത്ത 10,53,732 എഫ്എൽഡബ്ല്യുമാരും ഉൾപ്പെടുന്നു.
വാക്സിൻ സ്വീകരിച്ച 13,86,305 പേർ 45 വയസിന് മുകളിൽ പ്രയാമുള്ള ഗുരുതര രോഗമുള്ളവരോ 60 വയസിന് മുകളിൽ പ്രായമുള്ളവരോ ആണ്. വാക്സിനേഷന്‍റെ 57-ാം ദിവസമായ ശനിയാഴ്ച മാത്രം 9,74,090 ഡോസുകളാണ് നൽകിയത്. ഇതിൽ 8,05,014 ഗുണഭോക്താക്കൾക്ക് വാക്‌സിന്‍റെ ഒന്നാം ഡോസും 1,69,076 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയത്.