ETV Bharat / bharat

ഉത്തരകാശി തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാന്‍ തീവ്ര ശ്രമം; ഓപ്പറേഷന്‍ സുരംഗ് പുരോഗമിക്കുന്നു, പ്രതീക്ഷയോടെ രാജ്യം

Silkyara Tunnel Collapse:രക്ഷാപ്രവർത്തനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയ സെക്രട്ടറി അനുരാഗ് ജെയിന്‍. രക്ഷാപ്രവര്‍ത്തനത്തിന് ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനും ഇന്ത്യൻ ആർമിയുടെ കൺസ്ട്രക്ഷൻ വിഭാഗവും പിന്തണയും സഹകരണവും പ്രഖ്യാപിച്ച് ഒപ്പം ചേര്‍ന്നത് പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നുണ്ട്.

author img

By ETV Bharat Kerala Team

Published : Nov 19, 2023, 4:06 PM IST

Updated : Nov 19, 2023, 5:38 PM IST

Anurag Jain  Uttarkashi Tunnel Crash  Uttarkashi Tunnel Crash Rescue Mission  Silkyara Rescue Mission  ഉത്തരകാശി തുരങ്ക ദുരന്തം  സിൽക്യാര തുരങ്കം  Five Option Action Plan For Silkyara Mission
Uttarkashi Tunnel Crash- Central Govt Adopted Five Option Action Plan

ഉത്തരകാശി (ഉത്തരാഖണ്ഡ്): ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ (Silkyara Tunnel) കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമം ഊര്‍ജ്ജിതമാക്കി ദൗത്യസംഘം. തുരങ്കം തകർന്ന് എട്ട് ദിവസം പിന്നിട്ടതോടെ രക്ഷാ പ്രവർത്തനത്തിന് കേന്ദ്രസർക്കാർ അഞ്ചിന മാർഗ്ഗരേഖ പ്രഖ്യാപിച്ചു (Uttarkashi Tunnel Crash- Central Govt Adopted Five Option Action Plan For Rescue Mission). കേന്ദ്ര ഗതാഗത മന്ത്രാലയ സെക്രട്ടറി അനുരാഗ് ജെയിനാണ് (Anurag Jain) ഇക്കാര്യം അറിയിച്ചത്. തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ ജീവൻ രക്ഷിക്കാൻ സാധ്യമായ എന്തും ചെയ്യാൻ സർക്കാർ തീരുമാനിച്ചതായി അനുരാഗ് ജെയിൻ പറഞ്ഞു.

ഇന്ന് ചേർന്ന ഉന്നതതല യോഗത്തിൽ സാങ്കേതിക വിദഗ്‌ധരുടെ ഉപദേശപ്രകാരം വിവിധാ രക്ഷാ മാർഗ്ഗങ്ങളെപ്പറ്റി ചർച്ച ചെയ്‌തു. ഇതിൽ നിന്ന് അഞ്ച് മാർഗ്ഗങ്ങൾ രക്ഷാ പ്രവര്‍ത്തനത്തിന് അവലംബിക്കാനും തീരുമാനിച്ചു. ഈ 5 മാർഗ്ഗങ്ങൾ കൂടാതെ ഭക്ഷണമടക്കമുള്ള സംവിധാനങ്ങൾ അകത്തെത്തിക്കാൻ രണ്ട് അധിക പൈപ്പുകൾ സ്ഥാപിക്കും. ബോർഡർ റോഡ്‌സ് ഓർഗനൈസേഷനും (Border Roads Organisation) ഇന്ത്യൻ ആർമിയുടെ കൺസ്ട്രക്ഷൻ വിഭാഗവും (Construction Wing Of Indian Army) രക്ഷാപ്രവർത്തനത്തിൽ സഹായിക്കുന്നുണ്ട്. രക്ഷാപ്രവർത്തനത്തിന് സാധ്യമായതെല്ലാം ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അനുരാഗ് ജെയിന്‍ കൂട്ടിച്ചേർത്തു.

Also Read: ഉത്തരകാശി ദുരന്തം; ഹ്യൂം പൈപ്പുകളുടെ അഭാവം രക്ഷാപ്രവർത്തനത്തെ ദുഷ്‌ക്കരമാക്കുന്നു, വീഴ്‌ച സമ്മതിച്ച് ഉദ്യോഗസ്ഥൻ

അതേസമയം രക്ഷാപ്രവർത്തനം അവലോകനം ചെയ്യാൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയും (Nitin Gadkari), ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയും (Pushkar Singh Dhami) സംഭവ സ്ഥലത്തെത്തി. ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി എസ് എസ് സന്ധുവും (SS Sandhu) ഇവർക്കൊപ്പമുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് ലഭ്യമായ എല്ലാ സാധ്യതകളും തങ്ങൾ പരിശോധിച്ചുവരികയാണെന്നും, എല്ലാ വിഭാഗത്തിലുമുള്ള വിദഗ്‌ധ സംഘങ്ങളും ഇവിടെ പ്രവർത്തിക്കുന്നതായും മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി മാധ്യമങ്ങളോട് പറഞ്ഞു. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഏജൻസികൾക്ക് ആവശ്യമായ എല്ലാ സഹായവും നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്‌ച (നവംബർ 12) പുലർച്ചെ 5.30 ഓടെയാണ് സിൽക്യാരയെ ദണ്ഡൽഗാവണുമായി ബന്ധിപ്പിച്ച് നിർമിക്കുന്ന തുരങ്കത്തിന്‍റെ ഒരു ഭാഗം തകർന്നത്‌. 41 തൊഴിലാളികളാണ് തുരങ്കത്തിനുളളില്‍ കുടുങ്ങിക്കിടക്കുന്നത്. തുരങ്കത്തിന്‍റെ പ്രവേശന കവാടത്തിൽ നിന്ന് 200 മീറ്റർ അകലെയാണ് തകർന്ന ഭാഗം. വോക്കി ടോക്കികളുടെ സഹായത്തോടെ തുരങ്കത്തിലുള്ളവരുമായി രക്ഷാപ്രവര്‍ത്തകര്‍ ആശയവിനിമയം നടത്തുന്നുണ്ട്. ആറിഞ്ച് വ്യാസമുള്ള തുരങ്കത്തിലൂടെ അകത്തുള്ളവർക്ക് ഭക്ഷണം എത്തിക്കുന്നുണ്ട്. ഓക്‌സിജൻ സാന്നിധ്യവും ഈ തുരങ്കത്തിലൂടെ ഉറപ്പാക്കുന്നുണ്ട്.

മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം അടയുന്ന സാഹചര്യങ്ങളില്‍, തൊഴിലാളികൾ ഹ്യൂം പൈപ്പിലൂടെ സുരക്ഷിതമായി പുറത്തുവരുമായിരുന്നു. നിർമാണത്തിലിരിക്കുന്ന സിൽക്യാര തുരങ്കത്തിലും ഹ്യൂം പൈപ്പുകൾ ഉപയോഗിച്ചിരുന്നെങ്കിലും അപകടം നടന്ന ദിവസം ഈ ഭാഗത്ത് ഹ്യൂം പൈപ്പുകൾ സ്ഥാപിച്ചിരുന്നില്ല.

Also Read: ഉത്തരകാശി ദുരന്തം; രക്ഷാപ്രവർത്തനത്തിന് ഓഗർ ഡ്രിൽ മെഷീൻ എത്തിച്ചു

Last Updated : Nov 19, 2023, 5:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.