ETV Bharat / bharat

Uttarakhand Tragedy | ഒഴുക്കില്‍പ്പെട്ട് കാണാതായ 20 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനായില്ല; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ഓഗസ്‌റ്റ് മൂന്നിന് രാത്രി 11 മണിയോടെയാണ് മലമുകളിൽ നിന്ന് പാറകൾ ഇടിഞ്ഞുവീണ് അപകടമുണ്ടാവുന്നതും തുടര്‍ന്ന് നദിയിലെ ശക്തമായ ഒഴുക്കില്‍ 23 പേര്‍ അകപ്പെടുന്നതും

Uttarakhand Tragedy  Dead bodies missing Latest News  Uttarakhand Tragedy Latest News  Uttarakhand Latest News  Rudraprayag  ഒഴുക്കില്‍പ്പെട്ട് കാണാതായ  മൃതദേഹങ്ങള്‍  രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു  ഉത്തരാഖണ്ഡ്  രുദ്രപ്രയാഗ്  ഓഗസ്‌റ്റ്  നദിയിലെ ശക്തമായ ഒഴുക്കില്‍  നദി
ഒഴുക്കില്‍പ്പെട്ട് കാണാതായ 20 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനായില്ല; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
author img

By

Published : Aug 7, 2023, 11:01 PM IST

രുദ്രപ്രയാഗ് (ഉത്തരാഖണ്ഡ്): ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിലുള്ള ഗൗരികുണ്ഡ് ദുരന്തമുണ്ടായി ദിവസങ്ങൾ കഴിഞ്ഞിട്ടും 20 പേരെ കണ്ടെത്താനായില്ല. മന്ദാകിനി നദിയിലെ ശക്തമായ ഒഴുക്കില്‍പെട്ട് കാണാതായ 20 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. അതേസമയം ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.

ഇപ്പോഴും കാണാമറയത്ത്: പ്രദേശത്ത് കേന്ദ്ര ദുരന്തനിവാരണ സേന, സംസ്ഥാന ദുരന്തനിവാരണ സേന, പൊലീസ്, ഐടിബിപി, ഹോം ഗാര്‍ഡുകള്‍, പ്രാന്തീയ രക്ഷക് ദള്‍ വോളന്‍റിയര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് തെരച്ചില്‍ തുടരുകയാണ്. ഇവരെ കൂടാതെ കേദാര്‍നാഥ് യാത്ര മാനേജ്‌മെന്‍റ് ഫോഴ്‌സ് ഉദ്യോഗസ്ഥരെ രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്. എന്നാല്‍ നിര്‍ത്താതെ പെയ്യുന്ന മഴയും ശക്തമായ ഒഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. അതേസമയം ഇതുവരെ കണ്ടെത്താനാവാത്ത മൃതദേഹങ്ങള്‍ നദിയിടുക്കുകളില്‍ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവര്‍ത്തകര്‍.

കാണാതായ 20 മൃതദേഹങ്ങൾ പുറത്തെടുക്കാനായി രക്ഷാപ്രവര്‍ത്തന സംഘ അംഗങ്ങൾ തുടർച്ചയായി തെരച്ചിൽ നടത്തുകയാണ്. ഇതിന്‍റെ ഭാഗമായി മന്ദാകിനി നദിയിലും അളകനന്ദ നദിയിലും രക്ഷാപ്രവർത്തനം നടക്കുന്നുണ്ട്. ഇനിയും കണ്ടെത്താനാവാത്തവരില്‍ നാലുപേര്‍ പ്രദേശവാസികളും രണ്ടുപേര്‍ ഉത്തര്‍പ്രദേശിലെ ആഗ്ര സ്വദേശികളും 14 പേര്‍ നേപ്പാളില്‍ നിന്നും എത്തിയവരുമാണെന്ന് രുദ്രപ്രയാഗ് ജില്ല ദുരന്തനിവാരണ ഓഫിസർ നന്ദൻ സിങ് രജ്വാർ പറഞ്ഞു.

സംഭവം ഇങ്ങനെ: ഇക്കഴിഞ്ഞ ഓഗസ്‌റ്റ് മൂന്നിന് രാത്രി 11 മണിയോടെയാണ് മലമുകളിൽ നിന്ന് പാറകൾ ഇടിഞ്ഞുവീണ് അപകടമുണ്ടാവുന്നത്. ഇതില്‍ മലമുകളിലായുള്ള മൂന്ന് കടകൾ തകർന്നു. ഈ കടകളിലായി ഉണ്ടായിരുന്ന 23 പേര്‍ നദിയില്‍ വീഴുകയും ശക്തമായ ഒഴുക്കില്‍പെടുകയുമായിരുന്നു. തുടര്‍ന്ന് പിറ്റേന്ന് നേപ്പാള്‍ സ്വദേശികളായ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു.

Also Read: ഉത്തരാഖണ്ഡിലെ പിത്തോരഗഡിൽ മേഘവിസ്‌ഫോടനം ; റോഡുകളും പാലങ്ങളും ഒലിച്ചുപോയി, താറുമാറായി ജനജീവിതം

തുടരെ മഴയും മണ്ണിടിച്ചിലും: അടുത്തിടെ ഇടതടവില്ലാതെ പെയ്‌ത മഴയില്‍ ഉത്തരാഖണ്ഡില്‍ വന്‍ നാശനഷ്‌ടമുണ്ടായിരുന്നു. മഴ ഉത്തരാഖണ്ഡിലെ മലയോര ജില്ലകളിലും സമതലപ്രദേശങ്ങളിലും സ്ഥിതിഗതികള്‍ വഷളാക്കുകയും ചെയ്‌തിരുന്നു. രാത്രി വൈകി പെയ്‌ത മഴയില്‍ പൗരി ജില്ലയിലെ കോട്ദ്വാറിലുള്ള പാലം തകര്‍ന്നിരുന്നു. മാതമ്രല്ല മലൻ നദിക്ക് കുറുകെ നിർമിച്ച പാലത്തിന്‍റെ തൂൺ ഒലിച്ചുപോയതിനെത്തുടർന്നായിരുന്നു പാലം തകര്‍ന്നത്. ഈ അപകടം വീഡിയോ ചിത്രീകരിക്കുന്നതിനിടെ ദൽദുഖാത്ത നിവാസിയായ യുവാവ് ശക്തമായ ഒഴുക്കില്‍പ്പെടുകയുമുണ്ടായി. എന്നാല്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അതേസമയം തുടർച്ചയായി മഴ പെയ്‌തതോടെ കോട്ദ്വാര്‍ പൂര്‍ണമായും വെള്ളത്തിനടിയിലായിരുന്നു. ഇതിനിടെ പാലം തകര്‍ന്നതുവഴി ഇവിടവുമായുള്ള പുറംലോകത്തിന്‍റെ ബന്ധവും വിച്ഛേദിക്കപ്പെട്ടിരുന്നു.

ഇതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഉത്തരാഖണ്ഡിലെ പിത്തോരഗഡ് ജില്ലയിൽ മണ്ണിടിച്ചിലുണ്ടായിരുന്നു. പ്രദേശത്തെ മലയുടെ വലിയൊരു ഭാഗം റോഡിലേക്ക് പതിക്കുന്ന ഈ അപകട ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്‌തിരുന്നു. ജില്ലയിലെ ധാർചുലയിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള ദോബാത് മേഖലയിലായിരുന്നു മണ്ണിടിച്ചിലുണ്ടായത്.

അപകടത്തെ തുടർന്ന് ഇന്ത്യ- ചൈന അതിര്‍ത്തി മേഖലയില്‍ ഗതാഗതം പൂർണമായും തടസപ്പെട്ടിരുന്നു. മലയോര മേഖലകളിൽ ഇടയ്‌ക്കിടെയുണ്ടാകുന്ന മഴയെ തുടർന്നാണ് ഈ മണ്ണിടിച്ചിൽ സംഭവിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.