ETV Bharat / bharat

Adipurush: 'രാമായണത്തെ കളങ്കപ്പെടുത്താന്‍ നിര്‍മിച്ചത്, ആരും ആദിപുരുഷ് കാണരുത്'; സിനിമയ്‌ക്കെതിരെ ഉത്തരാഖണ്ഡ് സന്യാസിമാര്‍ - Akhil Bhartiya Hindu Mahasabha

ആദിപുരുഷ് സിനിമയെ രൂക്ഷമായി വിമര്‍ശിച്ച് ഉത്തരാഖണ്ഡ് സന്യാസിമാര്‍. വന്‍ താരനിരയുള്ള ഈ ചിത്രം ആരും കാണരുതെന്ന് ജനങ്ങളോട് അഭ്യര്‍ഥിക്കുകയും ചെയ്‌തു.

Uttarakhand seers oppose Adipurush  Uttarakhand seers  Adipurush  made to tarnish Ramayana  Ramayana  രാമായണത്തെ കളങ്കപ്പെടുത്താന്‍ നിര്‍മിച്ചത്  ആരും ആദിപുരുഷ് കാണരുത്  സിനിമയ്‌ക്കെതിരെ ഉത്തരാഖണ്ഡ് സന്യാസിമാര്‍  ഓം റൗട്ട്  Om Raut  ആദിപുരുഷ്  പ്രഭാസ്  Prabhas  സ്വരൂപ് കാളി സേന  Swaroop Kali Sena  Swami Anand Swaroop  സ്വാമി ആനന്ദ് സ്വരൂപ്  രാമായണം  Ramayana  Bada Udasin Akhara  സന്യാസി ഗോവിന്ദ് ദാസ്  Saint Govind Das  Akhil Bhartiya Hindu Mahasabha  Shishir Chaturvedi
'രാമായണത്തെ കളങ്കപ്പെടുത്താന്‍ നിര്‍മിച്ചത്, ആരും ആദിപുരുഷ് കാണരുത്'; സിനിമയ്‌ക്കെതിരെ ഉത്തരാഖണ്ഡ് സന്യാസിമാര്‍
author img

By

Published : Jun 18, 2023, 9:35 PM IST

ഹരിദ്വാർ: ശ്രീരാമന്‍റെ ജീവിതത്തെ ആസ്‌പദമാക്കി ഓം റൗട്ട് Om Raut സംവിധാനം ചെയ്‌ത 'ആദിപുരുഷി'നെ Adipurush രൂക്ഷമായി വിമര്‍ശിച്ച് ഉത്തരാഖണ്ഡ് സന്യാസിമാര്‍ Uttarakhand seers. ഹരിദ്വാറിലെ മത നേതാക്കൾ സിനിമയുടെ നിർമാതാക്കൾക്കെതിരെ ആഞ്ഞടിച്ചു. ചിത്രത്തിലെ സംഭാഷണങ്ങൾ വിവാദമായ സാഹചര്യത്തിലാണ് സന്യാസിമാരുടെ രൂക്ഷ വിമര്‍ശനം.

'ആദിപുരുഷ്' ഹിന്ദുമതത്തിന് എതിരായ ഗൂഢാലോചന എന്നാണ് സന്യാസിമാരുടെ വാദം. സൂപ്പർ സ്‌റ്റാർ പ്രഭാസ് Prabhas നായകനായെത്തിയ ചിത്രം ആരും കാണരുതെന്നും അവർ ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്. 'ആദിപുരുഷി'നെ സർക്കാർ നിരോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ബോളിവുഡിലൂടെ തുടർച്ചയായി ഹിന്ദുമതത്തിനെതിരെ ഗൂഢാലോചനകൾ നടക്കുന്നുണ്ടെന്ന് തീവ്ര ഹിന്ദു സന്യാസ സഭയായ അഖില ഭാരതീയ അഖാര പരിഷത്ത് Akhil Bhartiya Akhara Parishad (ABAP) അധ്യക്ഷന്‍ ശ്രീ മഹന്ത് രവീന്ദ്ര പുരി Shri Mahant Ravindra Puri പറഞ്ഞു. 'ഇതിനു മുമ്പും, ഹിന്ദു മതത്തിനെ തമാശയാക്കി നിരവധി സിനിമകളിൽ നിർമ്മിച്ചിട്ടുണ്ട്. ഇപ്പോൾ നമ്മുടെ ദൈവങ്ങളെ പോലും വെറുതെ വിടുന്നില്ല. മറ്റാരുമല്ല, 'ആദിപുരുഷ്' സിനിമ നിര്‍മാതാക്കള്‍ സ്വന്തം മതത്തെ പരിഹസിക്കുന്ന ഹിന്ദുക്കളാണ്.' -പുരി പറഞ്ഞു.

'ആദിപുരുഷി'നെ ശക്തമായി വിമര്‍ശിച്ച് കൊണ്ട് കാളി സേന നേതാവ് സ്വാമി ആനന്ദ് സ്വരൂപും Swami Anand Swaroop രംഗത്തെത്തി. ഗൂഢാലോചന പ്രകാരമാണ് ചിത്രം നിർമിച്ചതെന്നാണ് ആനന്ദ് സ്വരൂപ് പറഞ്ഞത്. 'ആദിപുരുഷ്' ആരും കാണരുതെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഈ സിനിമയെ ശക്തമായി എതിർക്കുമെന്നും സ്വരൂപ് കാളി സേന Swaroop Kali Sena അറിയിച്ചു.

'ഇതിൽ ഹിന്ദുമതത്തിന്‍റെ വിശ്വാസത്തെയാണ് കളിയാക്കിയിരിക്കുന്നത്. അതും രാമക്ഷേത്രം പണിയുന്ന കാലത്ത്. ഇത്തരമൊരു സാഹചര്യത്തിൽ ശ്രീരാമന്‍റെയും ഹനുമാന്‍റെയും പ്രതിച്ഛായ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയാണ് ഈ സിനിമ നിര്‍മിച്ചിരിക്കുന്നത്.' -ആനന്ദ് സ്വരൂപ് പറഞ്ഞു.

എല്ലാവരും ഒരുമിച്ചിരുന്ന് രാമാനന്ദ് സാഗറിന്‍റെ രാമായണം Ramayana കാണുന്ന ഒരു കാലം ഉണ്ടായിരുന്നുവെന്ന് ബഡാ ഉദാസിൻ അഖാരയിലെ Bada Udasin Akhara സന്യാസി ഗോവിന്ദ് ദാസ് Saint Govind Das പറഞ്ഞു. 'രാമായണത്തിൽ നമ്മുടെ മതത്തെ വളരെ സംയമനത്തോടെയായിരുന്നു കാണിച്ചിരുന്നത്. ഇന്ന് അതേ രാമായണത്തിന്‍റെ പ്രതിച്ഛായ തകർക്കാനും, ഹിന്ദുക്കളുടെ വിശ്വാസത്തെ കളിയാക്കാനും ഈ സിനിമ നിർമിച്ചു.' -ഗോവിന്ദ് ദാസ് കൂട്ടിച്ചേർത്തു.

അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ Akhil Bhartiya Hindu Mahasabha ദേശീയ വക്താവ് ശിശിർ ചതുർവേദിയും Shishir Chaturvedi 'ആദിപുരുഷി'നെതിരെ രംഗത്തെത്തി. 'ആദിപുരുഷ്' നിർമാതാക്കൾക്കും താരസംഘടനകൾക്കും എതിരെ ലഖ്‌നൗവിലെ ഹസ്രത്ഗഞ്ച് പൊലീസ് സ്‌റ്റേഷനില്‍ അഖില ഭാരതീയ ഹിന്ദു മഹാസഭ എഫ്‌ഐആർ രജിസ്‌റ്റര്‍ ചെയ്‌തു.

ആക്ഷേപകരമായ സംഭാഷണങ്ങളും വേഷവിധാനങ്ങളും ഉപയോഗിച്ച് ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളെ വളച്ചൊടിച്ച് ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണ് സിനിമയെന്നാണ് ചതുർവേദി തന്‍റെ പരാതിയിൽ പറഞ്ഞിരിക്കുന്നത്. മറ്റ് മതങ്ങളുമായി ബന്ധപ്പെട്ട് സിനിമ എടുക്കാന്‍ സിനിമ പ്രവർത്തകർക്ക് ധൈര്യമില്ലെന്നും അദ്ദേഹം ആരോപിച്ചു.

Also Read: Adipurush Collection: വിമര്‍ശകര്‍ക്കുള്ള മറുപടി നല്‍കി ആദിപുരുഷ് കലക്ഷന്‍; രണ്ടാം ദിനത്തില്‍ 200 കോടി ക്ലബ്ബില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.