ETV Bharat / bharat

Uttarakhand Polls | സ്ഥാനാര്‍ഥികളില്‍ 40 ശതമാനം ക്രിമിനല്‍ കേസ് പ്രതികള്‍ ; പട്ടികയില്‍ ബലാത്സംഗ കേസ് പ്രതിയും അതിസമ്പന്നരും

Uttarakhand Pol കളങ്കിതരായ സ്ഥാനാർഥികൾക്ക് ടിക്കറ്റ് നൽകുന്നതിൽ ഒരു പാർട്ടിയും വിമുഖത കാണിച്ചിട്ടില്ല

Uttarakhand Polls Candidates with serious criminal cases  Uttarakhand Elections latest news  ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളില്‍ 40 ശതമാനം ക്രിമിനല്‍ കേസ് പ്രതികള്‍  ഉത്തരാഖണ്ഡ് സ്ഥാനാര്‍ഥികളില്‍ ബലാത്സംഗ കേസ് പ്രതിയും കോടിപതികളും  Uttarakhand Polls 2022  ഉത്തരാഖണ്ഡ് ഇന്നത്തെ വാര്‍ത്ത  Uttarakhand todays news
Uttarakhand Polls | സ്ഥാനാര്‍ഥികളില്‍ 40 ശതമാനം ക്രിമിനല്‍ കേസ് പ്രതികള്‍; പട്ടികയില്‍ ബലാത്സംഗ കേസ് പ്രതിയും കോടിപതികളും
author img

By

Published : Feb 9, 2022, 8:32 PM IST

ഡെറാഡൂൺ : ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞടുപ്പിന് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമേയുള്ളൂ. ക്രിമിനല്‍ കേസുകളില്‍ പ്രതികളായുള്ള 40 ശതമാനം പേര്‍ സ്ഥാനാർഥി പട്ടികയില്‍ ഇടംപിടിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. ഇതോടെ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പുതിയ വിവാദം ഉടലെടുത്തു.

ALSO READ: Hijab Row Karnataka | ഹിജാബ് വിലക്കിനെതിരായ ഹര്‍ജി വിശാല ബഞ്ചിന് വിട്ടു

കളങ്കിതരായ സ്ഥാനാർഥികൾക്ക് ടിക്കറ്റ് നൽകുന്നതിൽ ഒരു പാർട്ടിയും വിമുഖത കാണിച്ചിട്ടില്ലെന്നതാണ് പ്രത്യേകത. 632 സ്ഥാനാർഥികളിൽ 626 പേരുടെയും സത്യവാങ്മൂലം വിശകലനം ചെയ്‌തതില്‍ 40 ശതമാനവും കോടീശ്വരന്മാരും അതി സമ്പന്നരുമാണെന്ന് കണ്ടെത്തി. തെരഞ്ഞെടുപ്പ് നിരീക്ഷണ സംഘടനകളായ 'അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്' (എ.ഡി.ആർ), 'ഉത്തരാഖണ്ഡ് ഇലക്ഷൻ വാച്ച്' എന്നിവരാണ് ഇക്കാര്യം പ്രസ്‌താവനയിലൂടെ അറിയിച്ചത്. 252 സ്ഥാനാർഥികളുടെ ആസ്‌തി ഒരു കോടിയിലധികമെന്നാണ് കണക്കുകള്‍ പറയുന്നത്.

  1. ക്രിമിനൽ കേസുകളുള്ള സ്ഥാനാർഥികൾ: 626 സ്ഥാനാർഥികളിൽ 107 (17%) പേര്‍ക്കെതിരെ ക്രിമിനൽ കേസുകളുണ്ട്. 2017 ലെ സംസ്ഥാന തെരഞ്ഞെടുപ്പിൽ 637 പേരില്‍ 91 പേര്‍ക്കെതിരെ (14%) ക്രിമിനൽ കേസുകളുണ്ടായിരുന്നു.
  2. ഗുരുതരമായ ക്രിമിനൽ കേസുകള്‍: 61 സ്ഥാനാര്‍ഥികള്‍ (10%) തങ്ങൾക്കെതിരെ ഗുരുതരമായ ക്രിമിനൽ കേസുകളുണ്ടെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 2017ലെ ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിൽ 54 (8%) സ്ഥാനാർഥികള്‍ക്കാണ് ഗുരുതരമായ ക്രിമിനൽ കേസുകളുണ്ടായിരുന്നത്.
  3. ക്രിമിനൽ കേസുകളിൽ പാർട്ടി തിരിച്ചുള്ള സ്ഥാനാർഥികൾ: എ.ഡി.ആറിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച്, കോൺഗ്രസിന്‍റെ 70 സ്ഥാനാർഥികളിൽ 23 പേർ (33%), ബി.ജെ.പിയുടെ 70 ല്‍ 13 (19%), ആം ആദ്‌മി പാർട്ടിയുടെ 69 ല്‍ 15 (22%), ബി.എസ്‌.പിയുടെ 54 ൽ 10 (19%), യു.കെ.ഡിയിലെ 42 ല്‍ ഏഴ് (17%) പേരും തങ്ങളുടെ സത്യവാങ്മൂലത്തിൽ ക്രിമിനൽ കേസുകളില്‍ പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുകയുണ്ടായി.
  4. ഗുരുതരമായ ക്രിമിനൽ കേസുകളുള്ള സ്ഥാനാര്‍ഥികള്‍, പാർട്ടി തിരിച്ചുള്ള കണക്ക് : കോൺഗ്രസിലെ 70 സ്ഥാനാർഥികളിൽ 11 പേർ (16%), ബി.ജെ.പിയിൽ നിന്നുള്ള 70 ല്‍ എട്ട് പേർ (11%), ആം ആദ്‌മി പാർട്ടിയുടെ 69 ൽ 9 (13%) (13%) , ബി.എസ്‌.പിയുടെ 54 ൽ ആറ് (11%) ഉത്തരാഖണ്ഡ് ക്രാന്തി ദളിന്‍റെ 4 (10%) പേര്‍ എന്നിവര്‍ തങ്ങളുടെ സത്യവാങ്മൂലത്തിൽ ഗുരുതരമായ ക്രിമിനൽ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തി.
  5. സ്ത്രീകൾക്കെതിരായ കുറ്റകൃത്യം ചെയ്‌ത സ്ഥാനാർഥികൾ: ആറ് സ്ഥാനാർഥികളാണ് സ്ത്രീകൾക്കെതിരായ കേസുകളില്‍ പ്രതികളായിട്ടുള്ളത്. ആറില്‍ ഒരാള്‍ സ്ത്രീയെ നിരവധി തവണ ബലാത്സംഗം ചെയ്‌ത കേസിലെ പ്രതിയാണ്.
  6. കൊലപാതക കേസില്‍ ഉള്‍പ്പെട്ട സ്ഥാനാർഥികൾ: കൊലപാതക കേസില്‍ (ഐ.പി.സി സെക്ഷൻ-302) പ്രതിയാണെന്ന് ഒരു സ്ഥാനാര്‍ഥി വ്യക്തമാക്കിയിട്ടുണ്ട്.
  7. വധശ്രമ കേസില്‍ ഉള്‍പ്പെട്ട സ്ഥാനാർഥികൾ: മൂന്ന് സ്ഥാനാർഥികളാണ് തങ്ങൾക്കെതിരെ വധശ്രമവുമായി ബന്ധപ്പെട്ട കേസുകളുണ്ടെന്ന് (ഐ.പി.സി സെക്ഷൻ-307) പരാമര്‍ശിച്ചത്.
  8. കോടീശ്വരന്മാരായ സ്ഥാനാർഥികൾ: 626 സ്ഥാനാർഥികളിൽ 252 പേർ (40%) കോടിപതികളാണ്. 2017ലെ ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ 637 സ്ഥാനാർഥികളിൽ 200 (31%) പേരും കോടിപതികളായിരുന്നു.
  9. കോടീശ്വരന്മാര്‍ - പാര്‍ട്ടി തിരിച്ച്: 70 ബി.ജെ.പി സ്ഥാനാർഥികളിൽ 60 പേരും (86%) കോടിപതികളാണ്. 70 കോൺഗ്രസ് സ്ഥാനാർഥികളിൽ 56 (80%) പേരും ആം ആദ്‌മി പാർട്ടിയിലെ 69 സ്ഥാനാർഥികളിൽ 31 പേരും (45%) ബി.എസ്‌.പിയിലെ 54 സ്ഥാനാർഥികളിൽ 18 (33%) പേരും കോടിപതികളാണ്. അതേസമയം, യു.കെ.ഡിയിലെ 42 സ്ഥാനാർഥികളിൽ 12 (29%) പേരും ഒരു കോടിയിലധികം മൂല്യമുള്ള ആസ്‌തിയുള്ളവരാണ്.
  10. ശരാശരി ആസ്‌തി : ഈ ഓരോ സ്ഥാനാർഥിയുടെയും ശരാശരി ആസ്‌തി 2.74 കോടി രൂപയാണ്. 2017ലെ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ 637 സ്ഥാനാർഥികളില്‍ ഒരു സ്ഥാനാർഥിയുടെ ശരാശരി ആസ്‌തി 1.57 കോടിയാണ്.
  11. പാർട്ടി പ്രകാരം ശരാശരി ആസ്‌തി : 70 കോൺഗ്രസ് സ്ഥാനാർഥികളുടെ ശരാശരി ആസ്‌തി 6.93 കോടിയാണ്. ബി.ജെ.പിയിൽ ഒരു സ്ഥാനാർഥിയുടെ ശരാശരി ആസ്‌തി 6.56 കോടിയാണ്, ആം ആദ്‌മി പാർട്ടിയിൽ ഒരാളുടേത് 2.95 കോടിയും യു.കെ.ഡിയിലേത് 2.79 കോടിയുമാണ്. അതുപോലെ, ബി.എസ്‌.പിയിലെ ഒരു സ്ഥാനാർഥിയുടെ ശരാശരി ആസ്‌തി 2.23 കോടിയാണ്.
  12. അതിസമ്പന്നരായ സ്ഥാനാർഥികൾ: ഹരിദ്വാറിലെ ലക്‌സർ നിയമസഭ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി അന്ത്രിക്ഷ് സൈനിക്ക് 123,9089,427 രൂപയുടെ ആസ്‌തിയുണ്ട്. ചൗബത്തഖലിലെ (പൗരി ജില്ല) ബി.ജെ.പി സ്ഥാനാർഥി സത്പാൽ മഹാരാജിന് 873413319 രൂപയും പൗരിയിലെ ശ്രീനഗർ മണ്ഡലത്തിൽ നിന്നുള്ള ഉത്തരാഖണ്ഡ് ക്രാന്തോ ദൾ സ്ഥാനാർഥി മോഹൻ കലയ്ക്ക് 82,520,8000 രൂപയുടേയും ആസ്‌തിയുണ്ട്.
  13. പൂജ്യം ആസ്‌തിയുള്ള സ്ഥാനാർഥികൾ: റാണിപൂരിൽ (ഹരിദ്വാർ ജില്ല) സ്വതന്ത്ര സ്ഥാനാർഥിയായ മുഹമ്മദ് മുർസ്‌ലിൻ ഖുറേഷി, ഒരു രൂപപോലും ആസ്‌തിയില്ലെന്നാണ് സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.